Cricket
ശാസ്ത്രിയുടെയും രഹാനെയുടെയും വാദങ്ങള്‍ കള്ളം; അശ്വിന് പരിക്കേറ്റിട്ടുണ്ടെന്ന് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
2018 Sep 08, 10:05 am
Saturday, 8th September 2018, 3:35 pm

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ അശ്വിനെ കളിപ്പിക്കാതിരുന്നത് പരിക്ക് വഷളായതിനാലാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. നേരത്തെ അശ്വിന് പരിക്കില്ലെന്നും താരം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പരിശീലകനായ രവി ശാസ്ത്രിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും പറഞ്ഞിരുന്നു.

എന്നാല്‍ ഈ വാദങ്ങള്‍ തള്ളുന്നതാണ് കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍. നേരത്തെ നാലാം ടെസ്റ്റില്‍ അശ്വിന്‍ പരിക്കുമായാണ് കളിക്കാനിറങ്ങിയതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ALSO READ: ബ്രസീലിനെ മുന്നില്‍ നിന്ന് നയിച്ച് നെയ്മര്‍; ഗ്വാട്ടിമലയ്‌ക്കെതിരെ അര്‍ജന്റീനയ്ക്കും ജയം, വീഡിയോ

അശ്വിന്റെ പ്രകടനത്തില്‍ പലപ്പോഴും പരിക്കിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക് ബെയര്‍ലി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ മത്സരശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ പരിശീലകന്‍ രവി ശാസ്ത്രി അശ്വിന് പരിക്കില്ലെന്നായിരുന്നു പറഞ്ഞത്. അഞ്ചാം ടെസ്റ്റിന് മുന്‍പ് രഹാനെയും ഇത് ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍, ഇവരുടെ നിലപാട് തള്ളുന്നതാണ് കോഹ്‌ലിയുടെ പ്രതികരണം.

WATCH THIS VIDEO: