ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും സമ്പൂര്‍ണ പരാജയമായതിന് പിന്നാലെ ഓപ്പണര്‍ കെ.എല്‍. രാഹുലിനെതിരെ ആരാധകര്‍. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഒറ്റ റണ്‍സ് നേടിയാണ് താരം പുറത്തായത്.
ഇതിന് പിന്നാലെ ഒരു മോശം റെക്കോഡും കെ.എല്‍. രാഹുലിനെ തേടിയെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍മാരില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്താകുന്ന താരം എന്ന മോശം റെക്കോഡാണ് രാഹുലിനെ തേടിയെത്തിയിരിക്കുന്നത്.
ആദ്യ 75 ടെസ്റ്റ് ഇന്നിങ്‌സിലെ കണക്കുകളാണ് ഈ റെക്കോഡിന് രാഹുലിനെ അര്‍ഹനാക്കിയത്. 26 തവണയാണ് രാഹുല്‍ ഒറ്റയക്കത്തിന് പുറത്തായത്.
ആദ്യ 75 ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്തായ ഇന്ത്യന്‍ ഓപ്പണര്‍മാര്‍
കെ.എല്‍. രാഹുല്‍ – 26*
പങ്കജ് റോയ് – 26
അതേസമയം, ദല്‍ഹിയില്‍ വെച്ച് നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
In his 1️⃣0️⃣0️⃣th Test, @cheteshwar1 finishes off the chase in style 🙌🏻#TeamIndia secure a 6️⃣-wicket victory in the second #INDvAUS Test here in Delhi 👏🏻👏🏻
ആദ്യ ഇന്നിങ്‌സില്‍ ഒറ്റ റണ്ണിന്റെ ലീഡുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 113 റണ്‍സില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. 43 റണ്‍സ് നേടിയ ട്രാവിസ് ഹെഡും 35 റണ്‍സ് നേടിയ മാര്‍നസ് ലബുഷാനുമാണ് ഓസീസിനായി സ്‌കോര്‍ ചെയ്തത്.
ഇന്ത്യക്കായി ജഡേജ ഏഴും അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
115 റണ്‍സ് ടാര്‍ഗെറ്റുമായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു. 31 റണ്‍സ് വീതം നേടിയ ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, 23 റണ്‍സ് നേടി വിക്കറ്റ് കീപ്പര്‍ എസ്. ഭരത് എന്നിവരാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.