ചെന്നൈ: പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയും എ.ഐ.എ.ഡി.എം.കെ എം.എല്‍.എയും പൊതുവേദിയില്‍ പരസ്യമായി വഴക്കിടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കിരണ്‍ ബേദിയും എം.എല്‍.എ അന്‍ബലഗനും തമ്മിലാണ് വഴക്ക് നടന്നത്. സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയായിരുന്നു സംഭവം.
എ.ഐ.എ.ഡി.എം.കെ എം.എല്‍.എ സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് ഓഫ് ചെയ്തതാണ് വഴക്കിന് കാരണം. സ്‌റ്റേജില്‍ വെച്ച് ഇരുവരും വഴക്കിടുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ഒരു ഘട്ടത്തില്‍ കിരണ്‍ ബേദി എം.എല്‍.എയോട് സ്‌റ്റേജ് വിട്ട് പോകാനും ആവശ്യപ്പെടുന്നതായി കാണാം.
പ്രസംഗം അവസാനിപ്പിക്കണമെന്ന നിര്‍ദേശം എം.എല്‍.എ അവഗണിച്ചതോടെയാണ് അദ്ദേഹത്തിന്റെ മൈക്ക് ഓഫ് ചെയ്തതെന്ന് പരിപാടിയ്ക്കുശേഷം നടത്തിയ പ്രസ്താവനയില്‍ കിരണ്‍ ബേദി പറഞ്ഞു.
“മിനിറ്റ് മിനിറ്റ് നിശ്ചയിച്ചിരിക്കുന്ന പരിപാടി പ്രകാരം എം.എല്‍.എ സംസാരിക്കുന്നവരുടെ ലിസ്റ്റില്‍ പോലുമുണ്ടായിരുന്നില്ല. എന്നാല്‍ സംസാരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. പ്രസന്റേഷന്‍ പ്രോഗ്രാം അവസാനിച്ചപ്പോള്‍ അദ്ദേഹം മൈക്കിനരികിലേക്ക് വന്ന് പ്രസംഗം തുടരുകയായിരുന്നു. പ്രോഗ്രാം ഇനിയും ഒരുപാട് അവശേഷിക്കെ അദ്ദേഹം പ്രസംഗം ദീര്‍ഘിപ്പിക്കുകയായിരുന്നു.” കിരണ്‍ ബേദി പറയുന്നു.
താനാണ് ചടങ്ങിന്റെ അധ്യക്ഷ എന്നതിനാല്‍ എം.എല്‍.എ സമീപിക്കുകയും പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും നിര്‍ത്താതായതോടെയാണ് മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും ബേദി പറയുന്നു.
വാക്കേറ്റത്തിനുശേഷം എം.എല്‍.എ വേദി വിട്ടിരുന്നു.
#WATCH Verbal spat on stage between Puducherry Governor Kiran Bedi and AIADMK MLA A Anbalagan at a government function. The argument reportedly broke out over duration of MLA's speech pic.twitter.com/bptFSr80nC
— ANI (@ANI) October 2, 2018