ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി ചെന്നൈയിലെ ചെപ്പോക്ക്-തിരുവള്ളിക്കനി നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങി നടി ഖുശ്ബു.
സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലത്തില്‍ ഓഫീസ് ആരംഭിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഖുശ്ബു. എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിലാണ് ബി.ജെ.പി.
നാലു മാസം മുമ്പാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. കരുണാനിധി 1996 മുതല്‍ തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ഡലമാണ് ചെപ്പോക്ക്. ഡി.എം.കെയുടെ ശക്തികേന്ദ്രം കൂടിയാണ് ചെപ്പോക്ക്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ജില്ലാ സെക്രട്ടറിയായിരുന്ന ജെ.അന്‍പഴകനായിരുന്നു. കൊവിഡ് ബാധിച്ച് അന്‍പഴകന്‍ മരിച്ചതിനെത്തുടര്‍ന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
സ്റ്റാലിന്റെ മകനായ ഉദയനിധി ഇത്തവണ ചെപ്പോക്കില്‍ മത്സരിക്കുമെന്ന സൂചനകളുമുണ്ട്. ഉദയനിധിയും സിനിമാ താരമാണ്.
ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ ഡോ.എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു ബി.ജെ.പി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ നേരായ പാതയില്‍ നയിക്കാന്‍ മോദിയെ പോലുള്ള ഭരണാധികാരികള്‍ വേണമെന്നാണ് ബി.ജെ.പി അംഗത്വം ഏറ്റുവാങ്ങികൊണ്ട് ഖുശ്ബു പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Khushbu to contest from Chepauk