ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പര 4-1ന് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇന്ത്യയുടെ പരമ്പരവിജയത്തിന് ഏറെ നിര്‍ണായകമായത് സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. 14 വിക്കറ്റുകളാണ് താരം പരമ്പരയില്‍ നിന്ന് സ്വന്തമാക്കിയത്. മാത്രമല്ല രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് ഉള്‍പ്പെടെ പ്ലെയര്‍ ഓഫ് ദി സീരീസ് നേടാനും താരത്തിന് സാധിച്ചിരുന്നു.
ഇതോടെ ഉംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലും വരുണിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രകടനമാണ് വരുണ്‍ നടത്തിയതെങ്കിലും മറ്റ് ഫോര്‍മാറ്റില്‍ താരത്തിന് മികവ് പുലര്‍ത്താന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞത്.
വരുണിന്റെ പന്ത് കൃത്യമായി മനസിലാക്കാന്‍ സമയം കുറവാണെന്നും എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഡെലിവറികള്‍ മനസിലാക്കാന്‍ സമയമുണ്ടെന്നും ബാറ്റര്‍മാര്‍ക്ക് അത് കളിക്കാന്‍ സാധിക്കുമെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.
‘ടി-20 ഫോര്‍മാറ്റില്‍ നിങ്ങള്‍ ബൗളര്‍മാരുടെ പിന്നിലാണ്, അതുകൊണ്ടാണ് വരുണിന് ധാരാളം വിക്കറ്റുകള്‍ ലഭിക്കുന്നത്. ബാറ്റര്‍മാര്‍ക്ക് അവന്റെ പന്ത് മനസിലാക്കിയെടുക്കാന്‍ മതിയായ സമയം ലഭിക്കില്ല, പക്ഷേ മറ്റ് ഫോര്‍മാറ്റുകളില്‍ സ്ഥിതി മാറും,
ഏകദിനത്തില്‍ അവനെ മനസിലാക്കാന്‍ ബാറ്റര്‍മാര്‍ക്ക് മതിയായ സമയം ലഭിക്കും. ടി-20കളില്‍ അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കാത്ത വരുണിന്റെ ഡെലിവറികള്‍ കളിക്കാന്‍ അവര്‍ക്ക് കഴിയും. ചുരുങ്ങിയ ഫോര്‍മാറ്റിലെ മികച്ച ബൗളിങ്ങിന്റെ ക്രെഡിറ്റ് അവനില്‍ നിന്ന് എടുത്തുകളയാന്‍ വേണ്ടിയല്ല ഈ പറഞ്ഞത്.
സ്റ്റംപില്‍ പന്തെറിയുന്ന ഒരു നിഗൂഢ സ്പിന്നര്‍ ആണ് അദ്ദേഹം. വരുണ്‍ തന്റെ ലൈനും ലങ്തും കൊണ്ട് ശ്രദ്ധേയനാണ്. ചക്രവര്‍ത്തിയെ ടീമില്‍ ചേര്‍ക്കാന്‍ ഇന്ത്യ എടുത്ത തീരുമാനം മികച്ച തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു,’ കെവിന്‍ പീറ്റേഴ്സണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ആദ്യ മത്സരത്തില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 38 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വരുണ്‍ നേടി. മൂന്നാം മത്സരത്തില്‍ 24 ണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടി പ്ലെയര്‍ ഓഫ് ദിമാച്ച് അവാര്‍ഡ് നേടാന്‍ വരുണിന് സാധിച്ചു.
നാലാം മത്സരത്തില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ താരം അവസാന മത്സരത്തില്‍ രണ്ട് വിക്കറ്റും നേടി. ഇതോടെ പ്ലെ.ര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കാനും വരുണിന് സാധിച്ചിരുന്നു.
ടി-20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ (ആദ്യ രണ്ട് ഏകദിനങ്ങള്‍), ജസ്പ്രീത് ബുംറ (മൂന്നാം ഏകദിനം), വരുണ്‍ ചക്രവര്‍ത്തി
Content Highlight: Kevin Pietersen Talking About Varun Chakravarthy