Daily News
മത്സ്യബന്ധന മേഖലയെ ദുരിതത്തിലാക്കി മണ്ണെണ്ണ ക്ഷാമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 May 05, 08:03 am
Tuesday, 5th May 2015, 1:33 pm

fishing-2തിരുവനന്തപുരം: മത്സ്യ ലഭ്യത കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കി മണ്ണെണ്ണ ക്ഷാമവും. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് ബോട്ടുകളാണ് കരയ്ക്ക് കയറ്റിയത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് മത്സ്യവില കുത്തനെ ഉയരാനാണ് സാധ്യത.

നേരത്തെ തന്നെ മത്സ്യ ലഭ്യതയുടെ കുറവ് മത്സ്യബന്ധന മേഖലയെ നഷ്ടത്തിലാക്കിയിരുന്നു. മത്സ്യ ബന്ധനത്തിന് വേണ്ടി വരുന്ന ചെലവ് നികത്താനുള്ള ലാഭം പോലും പലപ്പോഴും തൊഴിലാളികള്‍ക്ക് കിട്ടിയിരുന്നില്ല. ഇകതിനു പിന്നാലെ ഇരുട്ടടിയാവുകയാണ് മണ്ണെണ്ണ ക്ഷാമം. കരിഞ്ചന്തയില്‍ പോലും മണ്ണെണ്ണ കിട്ടാത്ത അവസ്ഥയാണുള്ളത്.

45 മുതല്‍ 50 രൂപവരെയാണ് കരിഞ്ചന്തയില്‍ മണ്ണെണ്ണവില. ചിലപ്പോള്‍ ഇച് നൂറ് രൂപയില്‍ അധികവും വരുന്നു. ഇതുകാരണം നിരവധി ബോട്ടുകളാണ് കരയ്ക്ക് കയറ്റിയിരിക്കുന്നത്. അതേസമയം സംസ്ഥാനത്തിനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണ് ക്ഷാമത്തിനു കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. മത്സയ ബന്ധന മേഖല ദുരിതത്തിലായതോടെ തൊഴിലാളികള്‍ പ്രക്ഷോഭ രംഗത്താണ്.