Kerala
ശൃംഗേരി മഠാധിപതിയുടെ അനുഗ്രഹം തേടി മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 16, 01:59 am
Friday, 16th June 2017, 7:29 am

ആലപ്പുഴ: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടിയെത്തിയവരില്‍ സംസ്ഥാന മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും. ഇന്നലെ രാവിലെ പതിനൊന്നുമണിക്ക് ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളിലെത്തിയാണ് മന്ത്രിമാര്‍ സ്വാമിയെ കാത്തിരുന്നു അനുഗ്രഹം വാങ്ങിയത്.


Also read പെമ്പിളൈ ഒരുമൈ സമര പ്രവര്‍ത്തകനെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു


സ്വാമിയില്‍ നിന്ന് പ്രസാദം സ്വീകരിച്ച് സ്വാമിയെ തൊഴുതാണ് മന്ത്രി സുധാകരന്‍ മടങ്ങിയത്. തന്നെ ദര്‍ശിക്കാനെത്തിയ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെ സ്വാമിയും സ്വീകരിച്ചു. ഇരുവരെയും സ്വാമിക്കുവേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്.


Dont miss ‘ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ? രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ്’; വ്യത്യസ്ത രീതിയില്‍ വിവാഹ വാര്‍ത്ത പുറത്ത് വിട്ട് സംവിധായകന്‍ ബേസില്‍


ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാന അതിഥിയായെത്തിയ ശൃംഗേരി മഠാധിപതിയെ വൈകീട്ട് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യാത്രയാക്കിയത്.

 

ചിത്രം കടപ്പാട്: മാതൃഭൂമി