തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി സര്‍ക്കാര്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
സ്വപ്‌നയുടെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖ ഗൗരവമുള്ളതാണെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.
പുറത്ത് വന്ന ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്‌ന സ്ഥിരീകരിച്ചിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‌നയെ നിര്‍ബന്ധിച്ചുവെന്ന് വ്യക്തമാക്കുന്ന ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്നാണ് സ്വപ്‌ന സുരേഷിനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞതെന്നും പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു.
സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ അതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക