അര്‍ജന്റൈന്‍ താരം പെരേര ഡയസ് ഇത്തവണ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാത്തതിനെ ചൊല്ലി നിരവധി വിവാദങ്ങളുണ്ടായിരുന്നു. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഡയസിനെ പോലൊരു താരത്തെ നിലനിര്‍ത്താന്‍ കഴിയാതിരുന്നത് ടീമിന്റെ പരാജയമാണെന്നുള്ള വിമര്‍ശനവും ശക്തമായിരുന്നു.
താരം മുംബൈയിലേക്ക് ട്രാന്‍സ്ഫറായി എന്നല്ലാതെ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത പലര്‍ക്കുമുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ താരം കേരളം വിട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് കമന്റേന്റര്‍ ഷൈജു ദാമോദരന്‍.
കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ മുംബൈക്ക് വേണ്ടി പെരേര ഡയസ് ആയിരുന്നു ഗോള്‍ നേടിയത്.
ഗോള്‍ നേടിയ ഉടന്‍ ഗാലറി നോക്കി കൈകൂപ്പിയ ഡയസ് പിന്നീട് ടീം മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെടയുള്ളവര്‍ ഇരിക്കുന്ന സ്ഥലത്തേക്ക് നോക്കി എന്തൊക്കെയോ ആംഗ്യം കാട്ടുകയും ജേഴ്സിയിലെ തന്റെ പേര് ചൂണ്ടി കാണിക്കുകയുമൊക്കെ ചെയ്തിരുന്നു.
എന്നാല്‍ അദ്ദേഹം ഗോള്‍ നേടിയ ഉടന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ച് ഇവാന്‍ വുകോമനോവിച്ചിനെ നോക്കി കളിയാക്കുകയായിരുന്നെന്നാണ് ഷൈജു ദാമോദരന്‍ പറഞ്ഞത്.
Kerala Blasters 0-2 Mumbai City FC, Jorge Pereyra Diaz strikes as Mumbai City FC sink Kerala Blasters, Islanders climb to second position #KBFCvsMCFC #JorgePereyraDiaz #IndianFootball #Kochi https://t.co/keft8GDQep
— InsideSport (@InsideSportIND) October 28, 2022
ഡയസിനെ കൈവിട്ടതല്ലെന്നും അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനെ വഞ്ചിച്ച് മുംബൈയിലേക്ക് ചേക്കേറിയതാണെന്നും ഷൈജു ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടുമാസത്തോളം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ വട്ടുകളിപ്പിച്ച ശേഷം ഡയസ് മുംബൈയുമായി കരാറിലൊപ്പിടുകയായിരുന്നെന്നാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലി്ല്‍ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞത്.
‘കഴിഞ്ഞ സീസണ്‍ ഫൈനല്‍ മത്സരം കഴിഞ്ഞ ഉടന്‍ ഡയസിനെ ടീമില്‍ നിലനിര്‍ത്താന്‍ വേണ്ടി ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് ശ്രമം തുടങ്ങിയിരുന്നു.
അടുത്ത ദിവസങ്ങളില്‍ തന്നെ 70 മുതല്‍ 75 ശതമാനം വരെ വേതനം വര്‍ധിപ്പിച്ചുകൊണ്ടുള്ള കരാര്‍ ഡയസിന് അയച്ചുനല്‍കിയതുമാണ്. എന്നാല്‍ ഡയസ് 60 ദിവസം കഴിഞ്ഞിട്ടും കരാര്‍ ഒപ്പിട്ട് തിരിച്ചയച്ചില്ല.
ഇതിനെപറ്റി അന്വേഷിച്ചപ്പോള്‍ കുറച്ചുദിവസം കൂടെ ഡയസും അദ്ദേഹത്തിന്റെ ഏജന്റും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടയിലാണ് ബ്ലാസ്റ്റേഴ്സ് അറിയുന്നത് ഡയസ് മുംബൈ സിറ്റിയില്‍ കരാറില്‍ എത്തിക്കഴിഞ്ഞുവെന്ന്.
Maybe a bit too early to say this but Do you think Kerala Blasters have failed to replace Alvaro Vazquez and Jorge Pereyra Diaz?#KBFC #ISL #IFTWC #IndianFootball pic.twitter.com/bfbnD0dzTU
— IFTWC (@IFTWC) October 28, 2022
അല്ലാതെ ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് ഡയസിനെ ടീമില്‍ നിലനിര്‍ത്താഞ്ഞതല്ല. ടീമിനോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത താരമാണ് ഡയസ്,’ഷൈജു ദാമോദരന്‍ പറഞ്ഞു.
വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ ഡയസിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ വരെയുള്ള കുതിപ്പില്‍ ഡയസ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് ഇതുവരെ മൂന്നു തുടര്‍തോല്‍വികളുമായി പോയിന്റ് പട്ടികയില്‍ പിന്നിലാണ്. ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Content Highlights: Kerala Blasters didn’t leave Pereyra Diaz, it was him, says Shaiju Damodaran