സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ലീഗ്; കൊടുവള്ളി മുനീര്‍, പി.കെ. ഫിറോസ് താനൂര്‍; കാല്‍നൂറ്റാണ്ടിന് ശേഷം വനിതാ സ്ഥാനാര്‍ത്ഥികളും
മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 27 സീറ്റുകളിലേക്കുള്ള പട്ടികയാണ് പ്രഖ്യാപിച്ചത്.
കൊടുവള്ളി എം.കെ മുനീര്‍ മത്സരിക്കും, പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയാണ് മത്സരിക്കുന്നത്. പി.കെ ഫിറോസ് താനൂരില്‍ മത്സരിക്കും. കോഴിക്കോട് സൗത്തിലേക്ക് അഡ്വ. നൂര്‍ബിനാ റഷീദാണ് മത്സരിക്കുന്നത്.
കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ലീഗിന് വനിതാ സ്ഥാനാര്‍ത്ഥി ഉണ്ടാവുന്നത്. പുനലൂര്‍,ചടയ മംഗലം സീറ്റുകളില്‍ ധാരണയായ ശേഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
സ്ഥാനാര്‍ത്ഥി പട്ടിക
മഞ്ചേശ്വരം- എ.കെ.എം അഷറഫ്
കാസര്‍കോട് – എന്‍.എ. നെല്ലിക്കുന്ന്
കൂത്തുപറമ്പ് – പൊട്ടന്‍കണ്ടി അബ്ദുള്ള
അഴീക്കോട് – കെ.എം ഷാജി
കുറ്റ്യാടി – പാറയ്ക്കല്‍ അബ്ദുള്ള
കോഴിക്കോട് സൗത്ത് – അഡ്വ. നൂര്‍ബിന റഷീദ്
കുന്നമംഗലം – ദിനേശ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)
തിരുവമ്പാടി – സി.പി ചെറിയമുഹമ്മദ്
മലപ്പുറം – പി ഉബൈദുള്ള
ഏറനാട് – പി.കെ ബഷീര്‍
മഞ്ചേരി – അഡ്വ യു.എ ലത്തീഫ്
പെരിന്തല്‍മണ്ണ – നജീബ് കാന്തപുരം
താനൂര്‍ – പി.കെ ഫിറോസ്
കോട്ടയ്ക്കല്‍ – കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍
മങ്കട – മഞ്ഞളാംകുഴി അലി
വേങ്ങര – പി.കെ കുഞ്ഞാലിക്കുട്ടി
തിരൂര്‍ – കുറുക്കോളി മൊയ്ദീന്‍
ഗുരുവായൂര്‍ – അഡ്വ. കെ.എന്‍.എ ഖാദര്‍
മണ്ണാര്‍ക്കാട് – അഡ്വ. എന്‍ ഷംസുദ്ദീന്‍
തിരൂരങ്ങാടി – കെ.പി.എ മജീദ്
കളമശ്ശേരി – അഡ്വ വി.ഇ ഗഫൂര്‍
കൊടുവള്ളി – എം.കെ മുനീര്‍
കോങ്ങാട് – യു.സി രാമന്‍
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: kerala assembly elections 2021 Muslim league-candidate list