[share]
[]ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കരട് വിജ്ഞാപനം ചട്ടലംഘനമാണെന്ന് ഉദ്യോഗസ്ഥതല
പരിശോധയില്‍ വിലയിരുത്തി.
തിരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറങ്ങില്ലെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി.
കസ്തൂരിരംഗന്‍ വിജ്ഞാപനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നല്‍കില്ലെന്നാണ് സൂചന. വിജ്ഞാപനത്തിന്റെ തല്‍സ്ഥിതി തുടരാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചേക്കുമെന്നും സൂചനയുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരട് വിജ്ഞാപനം പോലുള്ള നയപരമായ തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ യോഗത്തിലാവും ഉണ്ടാവുക.
കേരളം ഉള്‍പ്പടെ ആറു സംസ്ഥാനങ്ങളെ ബാധിക്കുന്നതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. എന്നാല്‍ കേരളത്തിന്റെ മാത്രം ആവശ്യം അംഗീകരിച്ച് വിജ്ഞാപനമിറക്കുന്നത് ചട്ടലംഘനമാണെന്നാണ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടതെന്നാണ് സൂചന.