ജാതീയത പ്രമേയമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കര്‍ണന്‍ തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ജാതീയ വേട്ടയാടല്‍ സംഭവങ്ങളെ അധികരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കര്‍ണന്റെ പ്രമേയവും സിനിമാറ്റിക് മികവും പെര്‍ഫോമന്‍സുകളും ഇതിനോടകം വലിയ നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിക്കഴിഞ്ഞു. ധനുഷാണ് ചിത്രത്തില്‍ നായകനായ കര്‍ണനെ അവതരിപ്പിച്ചത്. ചിത്രത്തില്‍ നെഗറ്റീവ് റോളിലെത്തുന്ന പൊലീസുകാരനായ കണ്ണമ്പിരന്‍ എന്ന റോള്‍ ചെയ്തത് നടനും ക്യാമറാമാനുമായ നാട്ടിയാണ്. ധനുഷിനൊപ്പം തന്നെ നാട്ടിയുടെ പ്രകടനവും അഭിനന്ദനം നേടിയിരുന്നു.
ഇപ്പോള്‍ തനിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങള്‍ക്കൊപ്പം ചീത്ത വിളിയും കേള്‍ക്കേണ്ടി വരുന്നതിന് കുറിച്ച് പറയുകയാണ് നാട്ടി. കണ്ണമ്പിരന്റെ സിനിമയിലെ പ്രവര്‍ത്തികളുടെ പേരില്‍ പലരും ഇപ്പോള്‍ തന്നെ വ്യക്തിപരമായി അവഹേളിക്കുകയാണെന്ന് നടന്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലും ഫോണില്‍ വിളിച്ചും പലരും തന്നെ അസഭ്യം പറയുകയാണെന്നും അങ്ങനെ ചെയ്യരുതന്നും നടന്‍ ട്വീറ്റ് ചെയ്തു. കണ്ണമ്പിരന്‍ കഥാപാത്രം മാത്രമാണെന്നും അഭിനയക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും നാട്ടി ട്വീറ്റില്‍ പറയുന്നു.
என்ன திட்டதீங்க எப்போவ்.. ஆத்தோவ்..அண்ணோவ்…கண்ணபிரானா நடிச்சுதான்பா இருக்கேன்..phone messagela..திட்டாதீங்கப்பா..முடியிலப்பா..அது வெறும் நடிப்புப்பா..ரசிகர்களுக்கு எனது நன்றி…🙏🙏🙏
കഥാപാത്രത്തെ അഭിനയിച്ചതിന്റെ പേരില്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ആരാധകര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഈ ട്വീറ്റ് അവസാനിപ്പിക്കുന്നത്.
രജിഷ വിജയന്‍, ലാല്‍, യോഗി ബാബു, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ജി. എം കുമാര്‍, ഗൗരി ജി കിഷന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രജിഷയുടെ ആദ്യ തമിഴ് ചിത്രമാണ് കര്‍ണന്‍. ചിത്രത്തിലെ ലാലിന്റെ യമന്‍ താത്ത എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് കഥയെഴുതി സംവിധാനം ചെയ്ത കര്‍ണന്റെ ക്യാമറ തേനി ഈശ്വറും സംഗീതം സന്തോഷ് നാരായണനുമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക