Advertisement
Music Video
'ലോലന്റെ പ്രണയവും ഹിറ്റ്'; കരിക്കിന്റെ മ്യൂസിക് വീഡിയോ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Nov 23, 03:30 pm
Saturday, 23rd November 2019, 9:00 pm

കൊച്ചി: സോഷ്യല്‍ മീഡിയിയില്‍ ഹിറ്റായ വെബ്ബ് സീരിസുകള്‍ക്കും വിഡിയോകള്‍ക്കും പിന്നാലെ സംഗീത രംഗത്തും തുടക്കം കുറിച്ച് കരിക്ക് ടീം. കരിക്ക് ട്യൂണ്‍ എന്ന പുതിയ ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

കരിക്കിന്റെ തേരാപാര വെബ്ബ് സീരിസിലൂടെ ഹിറ്റായ ‘ലോല’നെ അവതരിപ്പിച്ച ശബരീഷ് ആണ് മ്യൂസിക് വീഡിയോയില്‍ നായകനാവുന്നത്. അരികെ വാ എന്നാണ് ആല്‍ബത്തിന്റെ പേര്. ശിഖ സന്തോഷാണ് നായികയാവുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷിഹാസ് ഷാഹുല്‍ ആണ് ആല്‍ബം ഡയറക്ട് ചെയ്തിരിക്കുന്നത്. ക്യാമറ സുനില്‍ കാര്‍ത്തികേയന്‍. പി.എസ് ജയഹരിയുടെ സംഗീതത്തിന് വിനായക് ശശികുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആന്‍ ആമിയും ജയഹരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

DoolNews Video