Film News
ഒരു മണിക്കൂറില്‍ ഒരു ലക്ഷം കാഴ്ചക്കാര്‍; ശ്രദ്ധ നേടി അനു കെ. അനിയന്റെ പുതിയ വെബ് സീരിസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 21, 03:44 pm
Saturday, 21st May 2022, 9:14 pm

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കരിക്ക് ഫ്‌ളിക്ക് ചാനലിന്റെ പുതിയ വെബ് സീരിസ്. കരിക്ക് ഫെയിം അനു കെ. അനിയന്‍ കേന്ദ്രകഥാപാത്രമായി എത്തിയ വെബ് സീരിസിന്റെ പേര് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്നാണ്.

സിദ്ധാര്‍ത്ഥ് കെ.ടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ വെബ് സീരിസ് സിനിമാ മോഹവുമായി നടക്കുന്ന സെബാസ്റ്റിയന്‍ എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. കരിക്കിലെ മറ്റ് താരങ്ങളായ കിരണ്‍, അര്‍ജുന്‍ രത്തന്‍ എന്നിവരും വെബ് സീരിസിലെത്തിയിട്ടുണ്ട്.

റിലീസിന് പിന്നാലെ ഒരു മണിക്കൂറ് കൊണ്ട് ഒരു ലക്ഷത്തിലധികം കാഴ്ചക്കാരാണ് വെബ് സീരിസ് കണ്ടിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നിഖില്‍ പ്രസാദ്, കഥ, സ്‌ക്രീന്‍ പ്ലേ- ആദിത്യന്‍ ചന്ദ്രശേഖര്‍, എഡിറ്റര്‍- പിന്റോ വര്‍ക്കി, സംഗീതം- വിഷ്ണു വര്‍മ, സൗണ്ട് ഡിസൈന്‍- ജിഷ്ണു റാം, ആര്‍ട്ട് ടീം- അജയ് കൃഷ്ണന്‍, അനെക്‌സ് നെല്ലിക്കല്‍, ഡയറക്ഷന്‍ ടീം-മുഹമ്മദ് ജസീം, സച്ചിന്‍ രാജു, അദ്വൈത്ത് എം.ആര്‍, വി.എഫ്.എക്‌സ്- ബിനോയ് ജോണ്‍

Content Highlight: karik fliq ne web series starring anu k aniyan