മുംബൈ: പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കപില്‍ ശര്‍മ്മ ഷൂട്ടിംഗിനിടെ കുഴഞ്ഞു വീണു. പുതിയ ചിത്രമായ ജബ് ഹാരി മെറ്റ് സേജലിന്റെ പ്രൊമോഷന്റെ ഭാഗമായി ഷാരൂഖ് ഖാനും അനുഷ്കാ ശര്‍മ്മയുടെ കപിലിന്റെ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു സംഭവം.
സ്ട്രെസ് മൂലമാണ് കപിലിന് തലകറക്കമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന്് പരിപാടിയുടെ ഷൂട്ടിംഗ് നിറുത്തി വച്ചിരിക്കുകയാണ്. താരങ്ങള്‍ സെറ്റില്‍ നിന്നും മടങ്ങുകയും ചെയ്തു.
ഇന്ത്യയിലെ സ്റ്റാന്‍ഡ് അപ്പ് കോമഡി അവതരണത്തിന് പുതിയ മാനം നല്കിയ കപിലിന്റെ ” ദ കപില്‍ ശര്‍മ്മ ഷോ” ഏറ്റവും കൂടുതല്‍ റേറ്റിംഗുള്ള ഷോയാണ്. എന്നാല്‍ പരിപാടിയിലെ മുഖ്യകാര്ഷണങ്ങളിലൊന്നായ സുനില്‍ ഗ്രോവര്‍ കപിലുമായി പിണങ്ങി പരിപാടിയില്‍ നിന്നും ഒഴിവായത് ഷോയുടെ റേറ്റിംഗിനെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതേ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദമാണ് കപിലിന്റെ കുഴഞ്ഞു വീഴലിന് കാരണമെന്നാണ് കരുതുന്നത്. നേരത്തെ മറ്റൊരു സിനിമയുടെ താരങ്ങള്‍ പരിപാടിയിലെത്തിയപ്പോഴും സമാന സംഭവമുണ്ടാവുകയും ഷൂട്ടിംഗ് നിറുത്തി വെക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കപിലും സുനിലും തമ്മില്‍ പ്രശ്നമുണ്ടാകുന്നതും സുനില്‍ പരിപാടി ഉപേക്ഷിക്കുന്നതും. തന്റെ പെരുമാറ്റത്തിന് കപില്‍ പരസ്യമായി മാപ്പു ചോദിച്ചെങ്കിലും സുനില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ വരികയായിരുന്നു.
കപിലിന്റെ പരിപാടിയുടേയും അവതരണ ശൈലിയുമാണ് മലയാളത്തില്‍ എഷ്യാനെറ്റിലെ ബഡായി ബംഗ്ലാവും രമേഷ് പിഷാരടിയും പിന്തുടരുന്നത്.