വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രത്തിലെ ഷെൽവൻ എന്ന കഥാപാത്രത്തെ സിനിമ കണ്ടവരാരും മറക്കാൻ സാധ്യതയില്ല.
നടൻ കലേഷ് രാമാനന്ദ് അവതരിപ്പിച്ച വേഷം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഹൃദയത്തിലൂടെയാണ് കലേഷിനെ മലയാളികൾ അറിഞ്ഞു തുടങ്ങിയത് തുടങ്ങിയത്.
വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രത്തിലെ ഷെൽവൻ എന്ന കഥാപാത്രത്തെ സിനിമ കണ്ടവരാരും മറക്കാൻ സാധ്യതയില്ല.
നടൻ കലേഷ് രാമാനന്ദ് അവതരിപ്പിച്ച വേഷം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഹൃദയത്തിലൂടെയാണ് കലേഷിനെ മലയാളികൾ അറിഞ്ഞു തുടങ്ങിയത് തുടങ്ങിയത്.
എന്നാൽ 13 വർഷങ്ങൾക്ക് മുമ്പ് യുവതി യുവാക്കൾക്കിടയിൽ തരംഗമായി എല്ലാവരും പാടി നടന്ന ‘മിന്നലഴകേ മിന്നുമഴകേ’ എന്ന വിനീത് ശ്രീനിവാസൻ തന്നെ ഒരുക്കിയ ആൽബം സോങ്ങിലും താൻ അഭിനയിച്ചിരുന്നു എന്നാണ് കലേഷ് പറയുന്നത്. ആ ആൽബത്തിൽ നടി റോമയുടെ പിന്നാലെ നടക്കുന്ന കൂട്ടത്തിൽ താനുണ്ടെന്നും ആദ്യമായി തന്റെ ജീവിതത്തിൽ ആക്ഷൻ കട്ട് പറഞ്ഞതും വിനീത് ശ്രീനിവാസൻ ആണെന്നും സെല്ലുലോയ്ഡ് മാഗസിന് നൽകിയ അഭിമുഖത്തിൽ കലേഷ് പറഞ്ഞു.
‘രാജഗിരി കോളേജിലാണ് ഞാൻ പഠിച്ചത്. ഞാൻ അവിടെ ഫസ്റ്റ് ഇയർ ആയിരുന്നു. അന്ന് കോളേജിലെ ഫ്രഷേഴ്‌സ് ഡേയുടെ പരിപാടിക്ക് വിനീതേട്ടൻ വന്നിരുന്നു. ചീഫ് ഗസ്റ്റ് ആയിരുന്നു പുള്ളി.
വിനീതേട്ടൻ ഞങ്ങളോടൊക്കെ സംസാരിച്ചു. ഞങ്ങളുടെ പെർഫോമൻസ് ഒക്കെ കണ്ടു. അപ്പോഴാണ് വിനീതേട്ടൻ പറഞ്ഞത്, റോമയുടെ ഒരു പാട്ട് ഷൂട്ട് ചെയ്യുന്നുണ്ട്. പാട്ടിന്റെ അവസാനം പൃഥ്വിരാജ് ഒക്കെ വരുന്നുണ്ട്. മിന്നഴകേ മിന്നുമഴകേ, അതായിരുന്നു ആ പാട്ട്. ജേക്സ് ബിജോയ് ആയിരുന്നു അതിന്റെ സംഗീതം.
ആ പാട്ടിന് കുറച്ച് കോളേജ് പിള്ളേരെ വേണം എന്ന് പറഞ്ഞ് അങ്ങനെ ഞങ്ങളെ വിളിച്ചതാണ്. അങ്ങനെ പോയതാണ്. ആ പാട്ടിൽ റോമയുടെ കൂടെ നിൽക്കുന്ന പോലെയും റോമയുടെ പിറകെ നടക്കുന്നതുമൊക്കെയായി കുറേ സീൻ ഉണ്ട്.
ആ രീതിയിൽ നോക്കുമ്പോൾ സത്യത്തിൽ ജീവിതത്തിൽ ആദ്യമായി എനിക്ക് ആക്ഷൻ കട്ട് പറയുന്നത് വിനീത് ഏട്ടനാണ്.
പിന്നെ ഒരു 13 വർഷങ്ങൾക്ക് ശേഷം വീണ്ടും വിനീതേട്ടന്റെ ഹൃദയത്തിലൂടെയാണ് വീണ്ടും ഞാൻ സിനിമയിൽ സജീവമായത്,’കലേഷ് രാമാനന്ദ് പറയുന്നു.
Content Highlight: Kalesh Ramanand Talk About Minnalazhake Minnumazhake Album Song