IPL
ഹര്‍ദിക്കിന് പാരയാകാന്‍ മൊഹാലിയില്‍ അവനിറങ്ങുന്നു; ബ്രഹ്മാസ്ത്രത്തെ കളത്തിലിറക്കി ധവാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 13, 02:20 pm
Thursday, 13th April 2023, 7:50 pm

ഐ.പി.എല്‍ 2023ലെ 18ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍സായ ഗുജറാത്ത് ടൈറ്റന്‍സിനെ സ്വന്തം തട്ടകമായ മൊഹാലിയില്‍ വെച്ച് ശിഖര്‍ ധവാന്റെ പഞ്ചാബ് കിങ്‌സാണ് നേരിടുന്നത്.

സീസണിലെ തങ്ങളുടെ നാലാം മത്സരത്തില്‍ പ്രോട്ടീസ് കരുത്തന്‍ കഗീസോ റബാദയെ കളത്തിലിറക്കാന്‍ ഒരുങ്ങുകയാണ് ശിഖര്‍ ധവാന്‍. ഐ.പി.എല്‍ 2023ലെ റബാദയുടെ ആദ്യ മത്സരമാണിത്.

കഴിഞ്ഞ സീസണിലും സമീപ കാലത്തും മികച്ച പ്രകടനം കാഴ്ചവെച്ച റബാദയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് പഞ്ചാബിന്റെ കരുത്ത് ഇരട്ടിയാക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അതേസമയം, ടോസ് നഷ്ടപ്പെട്ട പഞ്ചാബ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്.

മികച്ച തുടക്കമല്ല ടീമിന് ലഭിച്ചത്. യുവതാരം പ്രഭ്‌സിമ്രാന്‍ സിങ്ങിനെ മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ വീഴ്ത്തി മുഹമ്മദ് ഷമി പഞ്ചാബ് സിംഹങ്ങളുടെ രക്തം വീഴ്ത്തിയിരുന്നു.

ഒറ്റ റണ്‍ പോലും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാതെയാണ് പ്രഭ്‌സിമ്രാന്‍ മടങ്ങിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് താരം പൂജ്യത്തിന് പുറത്താവുന്നത്.

അതേസമയം, ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് കിങ്‌സ് എട്ട് റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. എട്ട് റണ്‍സ് നേടിയ മാത്യു ഷോര്‍ട്ടും ക്യാപ്റ്റന്‍ ശിഖര്‍ ധവാനുമാണ് ക്രീസില്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ്, ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), മാത്യു ഷോര്‍ട്ട്, ഭാനുക രാജപക്‌സ, സാം കറന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, കഗീസോ റബാദ, റിഷി ധവാന്‍, അര്‍ഷ്ദീപ് സിങ്.

ഗുജറാത്ത് ടൈറ്റന്‍സ് സ്‌ക്വാഡ്

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വാ ലിറ്റില്‍.

 

 

Content highlight: Kagiso Rabada back to Punjab Kings playing eleven