കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് രണ്ട് എം.പിമാര്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ: കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് വിലയിരുത്തലുമായി ബി.ജെ.പി നേതാവും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്. ഫേസ് ബുക്കിലാണ് സുരേന്ദ്രന് തന്റെ വിലയിരുത്തല്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആയിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുരേന്ദ്രന്. മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍.ഡി.എ സഖ്യത്തിന്റെ സീറ്റ് കൊണ്ട് തന്നെ ഭുരിപക്ഷം നേടുമെന്നും പുതിയ പാര്‍ട്ടികളില്‍ ചിലത് എന്‍.ഡി.എ യുടെ ഒപ്പം ചേരുമെന്നും സുരേന്ദ്രന് കുറിപ്പില്‍ പറയുന്നു .
ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും സീറ്റ് നിലയെക്കുറിച്ചും സുരേന്ദ്രന് കുറിപ്പില്‍ പറയുന്നുണ്ട്.
കോണ്‍ഗ്രസ് മൂന്നക്കം തികയില്ലെന്നും ഇടതുപക്ഷം എല്ലാംകൂടി രണ്ടക്കം തികക്കില്ലെന്നുമാണ് കണക്ക്. കേരളത്തില്‍ നിന്ന് ബി.ജെ.പി രണ്ട് എം.പിമാര്‍ ഉണ്ടാകും. എന്നാല്‍ അത് ഏത് മണ്ഡലത്തില്‍ നിന്നാണെന്ന് വ്യക്തമാക്കുന്നില്ല.
കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
1)മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍. ഡി. എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടും.
2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി.
3)പുതിയ പാര്‍ട്ടികള്‍ ചിലത് എന്‍. ഡി. എയില്‍ ചേരുകയും ചെയ്യും.
4)പ്രതിപക്ഷവും ബി. ജെ. പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.
5)കോണ്‍ഗ്രസ്സിന് മൂന്നക്കം തികയില്ല
6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല.
7) കേരളത്തില്‍ നിന്നും ബി. ജെ. പിക്ക് എം. പിമാരുണ്ടാവും.