കോഴിക്കോട്: യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് എം. പി കെ. മുരളീധരന്‍. നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചതിന് പിന്നാലെയാണ് താത്പര്യമറിയിച്ച് മുരളീധരന്‍ രംഗത്തെത്തിയത്.
മത്സരിക്കാനുള്ള സന്നദ്ധത അറിയിക്കാന്‍ മുരളീധരന്‍ ഹൈക്കമാന്‍ഡിനെ കാണും.
നേമത്തും വട്ടിയൂര്‍കാവിലും കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്. മത്സരിക്കാന്‍ തയ്യാറുണ്ടോ എന്ന് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ചോദിക്കുകയും ചെയ്തിരുന്നു.
അതേസമയം എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനിന്നിരുന്നു.
കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച മണ്ഡലമാണ് നേമം. ഒ രാജഗോപാലായിരുന്നു നേമത്ത് വിജയിച്ചത്. കഴിഞ്ഞ തവണ വി. ശിവന്‍കുട്ടിയായിരുന്നു ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. വി. ശിവന്‍കുട്ടി തന്നെയാണ് ഇത്തവണയും നേമത്ത് നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്.
ഒ. രാജഗോപാല്‍ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയില്‍ നിന്ന് ഇത്തവണ കുമ്മനം രാജശേഖരന്‍ മത്സരിക്കാനാണ് സാധ്യത.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക