ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയും തുടര്‍ന്ന് 150 റണ്‍സിന് ഓള്‍ ഔട്ടുമായായി.
തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 104 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്ത് വമ്പന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു.
നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം തുടങ്ങിയപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് ഇന്ത്യ നേടിയത്. രണ്ടാം ദിനത്തില്‍ ടീമിന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജെയ്സ്വാളും കെ.എല്‍. രാഹുലും മികച്ച ഇന്നിങ്സാണ് കളിച്ചത്. 193 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 90 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്. ജെയ്സ്വാളിന് പുറമെ കെ.എല്‍. രാഹുല്‍ 153 പന്തില്‍ നാല് ഫോര്‍ അടക്കം 62 റണ്‍സും നേടി.
നിലവില്‍ജെയ്‌സ്വാള്‍ പെര്‍ത്തില്‍ 110 റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാഹുല്‍ 77 റണ്‍സിനാണ് പുറത്തായത്.
ബാറ്റര്‍മാരെ വാഴിക്കാത്ത പെര്‍ത്തില്‍ ഇരുവരും 100+ റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും നേടി. ഇതോടെ ഇരുവരും ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം 100+ പാര്‍ട്ണര്‍ഷിപ്പ് നേടുന്ന ഇന്ത്യന്‍ ജോഡികളാകാനാണ് ജെയ്‌സ്വാളിനും രാഹുലിനും സാധിച്ചത്.
2004ല്‍ സിഡ്നിയില്‍ വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും ചേര്‍ന്ന് 123 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് അവസാനമായി ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഈ നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ആറാമത്തെ 100+ പാര്‍ടണര്‍ഷിപ്പാണ് ഇത്.
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ്, റണ്‍സ്, ഗ്രൗണ്ട്, തീയതി