തിരുവനന്തപുരം: ലക്ഷദ്വീപിന് പിന്തുണയുമായി മുതിര്‍ന്ന പത്രപ്രവര്ത്തകന് എന്‍.റാം. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ പരീക്ഷണശാലയാക്കി ലക്ഷദ്വീപിനെ മാറ്റാന്‍ അനുവദിക്കാതെ ശക്തമായ നിയമ പോരാട്ടങ്ങളിലൂടെ കോടതിയെ സമീപിക്കലാണ് ഉചിതമായ മാര്‍ഗ്ഗമെന്ന് റാം പറഞ്ഞു.
തളിപ്പറമ്പ് സര് സയ്യിദ് കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തവെയായിരുന്നു റാമിന്റെ പ്രതികരണം.
ലക്ഷദ്വീപിലെ ജനങ്ങളുടെ സൈര്വ ജീവിതം നശിപ്പിക്കുന്നതിനെതിരെ കേരളത്തിലുയരുന്ന ശക്തമായ ജനകീയ മുന്നേറ്റത്തിന്റെ മാതൃകയില്‍ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ജനങ്ങളും മുന്നോട്ട് വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ചതിന് ശേഷം അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മൂര്‍ക്കോത്ത് രാമുണ്ണി തുടങ്ങിവെച്ചതും അദ്ദേഹത്തിന്റെ പിന്‍ഗാമികളായ അഡ്മിനിസ്ട്രേറ്റര്‍മാര്‍ തുടര്‍ന്നുപോന്നതുമായ ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതത്തിന് ഉതകുന്ന വികസന പ്രവര്‍ത്തനങ്ങളുടെ കഴുത്തറുത്തുകൊണ്ടിരിക്കുന്ന നടപടിയാണ് രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട പുതിയ അഡ്മിനിസ്ട്രേറ്റര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും റാം കൂട്ടിച്ചേര്‍ത്തു.
ഇത് ലക്ഷദ്വീപിന്റെ മാത്രം പ്രശ്നമല്ലെന്നും മറിച്ച് ജനാധിപത്യ ധ്വംസനത്തിനെതിരെയുള്ളതും ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കുന്നതിന് എതിരെയുള്ളതാണെന്നും, ഇന്ന് ലക്ഷദ്വീപില്‍ നടക്കുന്നത് ഭരണകൂടം എന്താണ് ഇന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നുള്ളതിന്റെ വിവരണവുമാണെന്നും വെബിനാറില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകനും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച എം.എല്‍.എ പി.കെ.കുഞ്ഞാലിക്കുട്ടിയും വിഷയത്തില്‍ പ്രതികരിച്ചു. കേരളസമൂഹം മുഴുവനും ലക്ഷദ്വീപിന്റെ കൂടെയാണെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് കേരള നിയമസഭ ഐക്യകണ്ഠ്യേന പാസ്സാക്കാന്‍ പോകുന്ന പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു.