രാമപുരം ഇടത്തോട്ട് ചാഞ്ഞത് ജോസഫ് വിഭാഗം കാല് വാരിയതോ?; ആരോപണം ശക്തിപ്പെടുത്തി കണക്കുകള്‍
പാലാ: പാലാ നിയോജകമണ്ഡലത്തില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാവുമ്പോള്‍ രാമപുരത്ത് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുകയാണ്. യു.ഡി.എഫിനേക്കാള്‍ 751 വേട്ടിനാണ് എല്‍.ഡി.എഫിന്റെ മാണി സി കാപ്പന്‍ മുന്നില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെല്ലാം യു.ഡി.എഫ് മുന്നിലെത്തിയ പഞ്ചായത്താണ് രാമപുരം.
ഒപ്പം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും വലിയ സ്വാധീനമുള്ള പഞ്ചായത്താണ് രാമപുരം.
അതിനാല്‍ തന്നെ മണ്ഡലത്തിലെ ജോസഫ് വിഭാഗത്തിന്റെ വോട്ട് നിര്‍ണ്ണായകമാണ്.
അവിടെയാണ് മാണി സി കാപ്പന്‍ മുന്നിട്ട് നില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം ജോസഫ് വിഭാഗം വോട്ട് അട്ടിമറിക്കാന്‍ കാരണമായി എന്നതാണ് ഉയരുന്ന വിമര്‍ശനം. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യു.ഡി.എഫിന് നല്‍കിയത്.
അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാള്‍ 179 വോട്ടിന്റെ ലീഡ് മാണി സി. കാപ്പന്‍ രാമപുരത്ത് നേടിയിരുന്നു.