Film News
ജോജുവിനൊപ്പം രമ്യാ നമ്പീശനും ഒന്നിക്കുന്ന 'പീസ്' ; ചിത്രീകരണം പുരോഗമിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 26, 02:50 pm
Tuesday, 26th January 2021, 8:20 pm

കൊച്ചി: ജോജു ജോര്‍ജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘പീസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തില്‍ രമ്യാ നമ്പീശന്‍ കൂടി ജോയിന്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.

ജോജു ജോര്‍ജിനെ കൂടാതെ അനില്‍ നെടുമങ്ങാട്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അര്‍ജുന്‍ സിംഗ്, വിജിലേഷ്, ഷാലു റഹീം, മാമുക്കോയ തുടങ്ങിയവരും ‘പീസി’ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ ആണ്.

ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന വിധത്തിലുള്ള ഒരു ചിത്രമായിരിക്കും പീസ്. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ഈ ചിത്രം.

മൂന്ന് ഷെഡ്യൂളുകളുള്ള ചിത്രത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രീകരണവേളയിലുള്ള ജോജുവിന്റെ ബൈക്കഭ്യാസപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അന്‍വര്‍ അലിയും സന്‍ഫീര്‍.കെ.യും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് ജിതിന്‍ മധു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Joju George And Ramya Nambeesan Film