ലഖ്‌നൗ: യു.പി മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിന് നന്ദി പറഞ്ഞ് ജിതിന്‍ പ്രസാദ. തനിക്ക് ലഭിച്ച ഉത്തരവാദിത്തം ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു.
”ഇത് സ്ഥാനക്കയറ്റമോ തരംതാഴ്ത്തലോ അല്ല, ജനങ്ങളെ സേവിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. എനിക്ക് ലഭിച്ച അവസരത്തിനും ഉത്തരവാദിത്തിനും ബി.ജെ.പി നേതൃത്വത്തോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി നദ്ദ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരോട് ഞാന്‍ നന്ദിയുള്ളവനാണ്,” ജിതിന്‍ പ്രസാദ പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയ മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദയ്ക്ക് യു.പി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം നല്‍കിയിരുന്നു.
ജിതിനെ മന്ത്രിസഭയിലേക്കെടുക്കുന്നതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രാഹ്‌മണ വോട്ടുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
യു.പി വോട്ടര്‍മാരില്‍ 10 ശതമാനം പേര്‍ ബ്രാഹ്‌മണരാണ്.