കോഴിക്കോട്: കവി ജിനേഷ് മടപ്പള്ളിയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌ക്കാരം കുഴൂര്‍ വില്‍സണ്. അദ്ദേഹത്തിന്റെ ‘കുടപ്പന്റെ ടാഗുള്ള അരഞ്ഞാണത്തിന് ‘ കൃതിയ്ക്കാണ് പുരസ്‌കാരം.
സച്ചിദാനന്ദനും എസ്.ജോസഫും പി.രാമനും ചേര്‍ന്ന ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കേരള സാഹിത്യ അക്കാദമിയും ജിനേഷ് മടപ്പളളി ട്രസ്റ്റും മെയ് 6 ന് വടകരയില്‍ സംഘടിപ്പിക്കുന്ന ജിനേഷ് അനുസ്മരണ പരിപാടിയില്‍ വെച്ച് അവാര്‍ഡ് സമര്‍പ്പിക്കും.
മലയാളം ബ്‌ളോഗിംങ്ങിലൂടെ ശ്രദ്ധ നേടിയ കവിയും നവമാധ്യമ പ്രവര്‍ത്തകനുമാണു കുഴൂര്‍ വിത്സണ്‍. മലയാളത്തിലെ ആദ്യകവിതാ ബ്‌ളോഗായ അച്ചടിമലയാളം നാടുകടത്തിയ കവിതകളുടെ ഉടമയാണു . മലയാളകവിതയ്ക്ക് ഇന്റെര്‍നെറ്റില്‍ വിലാസമുണ്ടാക്കിയെടുക്കുന്നതില്‍ സഹകവികള്‍ക്കൊപ്പം നിര്‍ണ്ണായക പങ്ക് വഹിച്ചു.കവിതാ സംബന്ധിയായ പ്രവര്‍ത്തനളുടെ പേരില്‍ 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ യൂത്ത് മിഷന്‍ സാഹിത്യത്തിലെ യൂത്ത് ഐക്കണായി തെരഞ്ഞെടുത്തു. മലയാളം, ഇംഗ്‌ളീഷ്, സ്പാനിഷ് ഭാഷകളിലായി 13 പുസ്തകങ്ങള്‍ വിത്സന്റേതായുണ്ട്.