ഐ.പി.എല്‍ 2025ലെ 42ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുകയാണ്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
സഞ്ജു സാംസണിന്റെ പരിക്ക് ഭേദമാകാത്തതിനാല്‍ റിയാന്‍ പരാഗ് തന്നെയാണ് ചിന്നസ്വാമിയിലും രാജസ്ഥാനെ നയിക്കുന്നത്.
സീസണില്‍ നേരത്തെ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് രണ്ട് പോയിന്റ് നേടിയിരുന്നു. അന്ന് നഷ്ടപ്പെടുത്തിയ പോയിന്റ് തിരികെ പിടിക്കാനാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ ഐ.പി.എല്‍ 2025ല്‍ സ്വന്തം തട്ടകത്തില്‍ ഇതുവരെ വിജയിക്കാന്‍ സാധിക്കാതിരുന്ന റോയല്‍ ചലഞ്ചേഴ്‌സാകട്ടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്.
സ്വന്തം മണ്ണില്‍ പരാജയപ്പെട്ട് എതിരാളികളുടെ തട്ടകത്തിലെത്തി വിജയിക്കുന്നതാണ് ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ‘പിന്തുടരുന്ന’ പാറ്റേണ്‍
ചെപ്പോക്കിലും വാംഖഡെയിലും ഇഡന്‍ ഗാര്‍ഡന്‍സിലും ജയ്പൂരിലും മുല്ലാന്‍പൂരിലും എതിരാളികളുടെ തട്ടകത്തില്‍ കളിച്ച അഞ്ച് മത്സരത്തിലും ജയം സ്വന്തമാക്കിയപ്പോള്‍ സ്വന്തം മണ്ണിലെ മൂന്ന് മത്സരത്തിലും ബെംഗളൂരു തോല്‍വി വഴങ്ങി.
പഞ്ചാബ് കിങ്സിനെതിരെയാണ് ബെംഗളൂരു അവസാനം സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടത്. ഈ തോല്‍വിക്ക് പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഗ്രൗണ്ടില്‍ ഏറ്റവുമധികം മത്സരങ്ങള്‍ പരാജയപ്പെടുന്ന ടീം എന്ന അനാവശ്യ നേട്ടം ബെംഗളൂരുവിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.
ചിന്നസ്വാമിയില്‍ ആര്‍.സി.ബിയുടെ 46ാം പരാജയമായിരുന്നു അത്. മറ്റൊരു ടീമും തന്നെ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഇത്രയധികം മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടില്ല.
(ടീം – എത്ര മത്സരങ്ങളില്‍ പരാജയപ്പെട്ടു – വേദി എന്നീ ക്രമത്തില്‍)
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 46 – ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 44 – അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, ദല്‍ഹി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 38 – ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത
മുംബൈ ഇന്ത്യന്‍സ് – 34 – വാംഖഡെ സ്റ്റേഡിയം
പഞ്ചാബ് കിങ്സ് – 30 – മൊഹാലി
എന്നാല്‍ ഈ തോല്‍വിക്കുള്ള മറുപടി പഞ്ചാബിന്റെ തട്ടകത്തിലെത്തി നല്‍കിയാണ് ആര്‍.സി.ബി കരുത്ത് കാട്ടിയത്.
അതേസമയം, രാജസ്ഥാന്‍ റോയല്‍സാകട്ടെ ജയമുറപ്പിച്ച ശേഷം തോല്‍വി ചോദിച്ചുവാങ്ങിയ മത്സരങ്ങളുടെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ്.
രാജസ്ഥാനെതിരായ മത്സരം മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 എന്ന നിലയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റിങ് തുടരുന്നത്. പത്ത് പന്തില്‍ ഏഴ് റണ്‍സുമായി ഫില്‍ സാള്‍ട്ടും എട്ട് പന്തില്‍ 14 റണ്‍സുമായി വിരാട് കോഹ്ലിയുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍.
Content Highlight: IPL 2025: RCB vs RR: Rajasthan Royals won the toss and elect to field first