കെ.ജി.എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് ശ്രീനിധി ഷെട്ടി. മോഡല്‍ കൂടിയായ ശ്രീനിധി 2016ലെ മിസ് ദിവാ മത്സരത്തില്‍ മിസ് സൂപ്പര്‍നാഷണല്‍ ഇന്ത്യയായി കിരീടമണിഞ്ഞിരുന്നു.
കെ.ജി.എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് ശ്രീനിധി ഷെട്ടി. മോഡല്‍ കൂടിയായ ശ്രീനിധി 2016ലെ മിസ് ദിവാ മത്സരത്തില്‍ മിസ് സൂപ്പര്‍നാഷണല്‍ ഇന്ത്യയായി കിരീടമണിഞ്ഞിരുന്നു.
പിന്നീട് മിസ് സൂപ്പര്‍നാഷണല്‍ 2016ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീനിധി പങ്കെടുത്തു. ഈ കിരീടം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ പ്രതിനിധിയാണ് ശ്രീനിധി ഷെട്ടി. ഇപ്പോള്‍ നടിയുടേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ്: ദി തേര്‍ഡ് കേസ്.
ഹിറ്റ് യൂണിവേഴ്‌സിലെ മൂന്നാം ഭാഗവും 2022ല്‍ പുറത്തിറങ്ങിയ ഹിറ്റ്: ദി സെക്കന്റ് കേസിന്റെ തുടര്‍ച്ചയുമാണ് ഈ ചിത്രം. സിനിമയില്‍ നാനിയാണ് നായകനായി എത്തുന്നത്. ശ്രീനിധിയുടെ ആദ്യ ചിത്രമായ കെ.ജി.എഫില്‍ നായകനായി എത്തിയിരുന്നത് യഷ് ആയിരുന്നു.
ഇപ്പോള്‍ യഷും നാനിയും തമ്മിലുള്ള സാമ്യതയെ കുറിച്ച് പറയുകയാണ് ശ്രീനിധി ഷെട്ടി. ഹിറ്റ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘പേഴ്‌സണാലിറ്റി മാറ്റി വെച്ച് ചിന്തിച്ചാല്‍ നാനിയും യഷും തമ്മില്‍ ഒരു സിമിലാരിറ്റിയുണ്ട്. യഷ് വളരെ ഫോക്കസ്ഡായ ഒരാളാണ്. പ്രത്യേകിച്ചും സ്വന്തം ക്രാഫ്റ്റിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ വളരെ ഫോക്കസ്ഡാണ്. 24 മണിക്കൂറും അദ്ദേഹത്തിന്റെ ചിന്തയില്‍ സിനിമ തന്നെയാകും. എങ്ങനെ ആ കാര്യം ചെയ്യാം? അത് ചെയ്താല്‍ നന്നാകുമോ? എന്നൊക്കെയുള്ള ചിന്തയാകും യഷിന്.
നാനിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍, നാനിയും അങ്ങനെ തന്നെയാണ്. 24 മണിക്കൂറിലും നാനിയും ചിന്തിക്കുക സിനിമയെ കുറിച്ചാണ്. ഓരോ ഷോട്ടും എങ്ങനെ ചെയ്യാം? എങ്ങനെ അതിനെ കൂടുതല്‍ നന്നാക്കാം? എന്നൊക്കെയാണ് ചിന്ത.
ഒരിക്കലും രണ്ടുപേരുടെയും ക്രിയേറ്റീവ് മൈന്‍ഡ് നിന്നു പോകില്ല. അത് അവര്‍ ചെയ്യുന്ന ജോലിയോട് എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. അവര്‍ ശ്വസിക്കുന്നതും ഭക്ഷിക്കുന്നതും ഉറങ്ങുന്നതും സിനിമയെ കുറിച്ച് ചിന്തിച്ചു കൊണ്ടാണ്,’ ശ്രീനിധി ഷെട്ടി പറയുന്നു.
Content Highlight: Srinidhi Shetty Talks About Nani And Yash