Advertisement
Malayalam Cinema
ഡോ. ബോസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തീര്‍ക്കുന്നു; ജോണി ആന്റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Apr 28, 10:49 am
Tuesday, 28th April 2020, 4:19 pm

ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ചിത്രമാണ് വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ അഭിനയിച്ചവരുടെയെല്ലാം അഭിനയം മികച്ചതാണെന്നാണ് ഏവരുടെയും അഭിപ്രായം. എന്നാല്‍ സംവിധാന ജോലിയില്‍ നിന്ന് അഭിനയ മേഖലയിലേക്ക് കടന്നു വന്ന ജോണി ആന്റണിയെ ഏവരും എടുത്ത് പറയുന്നു.

ഡോ. ബോസ് എന്ന കഥാപാത്രത്തെയാണ് ജോണി ആന്റണി ചിത്രത്തില്‍ അവതരിപ്പിച്ചത്. അനൂപ് സത്യന്‍ ചിത്രത്തോടൊപ്പം തന്നെ പുറത്തിറങ്ങിയ അയ്യപ്പനും കോശിയിലും ജോണി ആന്റണിയുണ്ടായിരുന്നു. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴും ജോണി ആന്റണി സംവിധാന മേഖലയെ കൈവിടുന്നില്ല. ഓണ്‍മനോരമയോടാണ് ജോണി ആന്റണി സംവിധാന ആലോചനകളെ കുറിച്ച് സംസാരിച്ചത്.

ബിജുമേനോന്‍ ആണ് ജോണി ആന്റണി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഗസ്തില്‍ ചിത്രീകരണം ആരംഭിക്കും. അതോടൊപ്പം മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങളും ഒപ്പം തന്നെ നടക്കുന്നു.

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഗുണ്ട ജയനിലാണ് ജോണി ആന്റണി ഇനി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക. സൈജു കുറുപ്പാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.