Advertisement
Film News
കാതലിൽ മമ്മൂട്ടിക്ക് പകരം ആ നടനെ ആലോചിച്ചിരുന്നു; മമ്മൂക്ക ഇല്ലെങ്കിലും നമ്മൾ ഈ സിനിമ ചെയ്യുമായിരുന്നു : ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 11, 03:01 am
Monday, 11th December 2023, 8:31 am

സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തുറന്നു പറഞ്ഞ സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ. മമ്മൂട്ടിയും ജ്യോതികയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ മാത്യു എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

മാത്യു എന്ന കഥാപാത്രം മമ്മൂട്ടി ചെയ്തില്ലെങ്കിലും തങ്ങൾ ഈ സിനിമ ചെയ്യുമായിരുന്നെന്ന് ജിയോ ബേബി പറഞ്ഞു. മമ്മൂട്ടിക്ക് പകരം സുരാജിന്റെ പേര് സജഷൻ ആയി വന്നിരുന്നെന്ന് ജിയോ പറയുന്നുണ്ട്. എന്നാൽ കഥ കേൾക്കുമ്പോൾ തന്നെ മമ്മൂട്ടിയുടെ മുഖമാണ് വന്നതെന്നും ക്ലബ്ബ് എഫ്.എമ്മിന്റെ ഡയറക്ടേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയില്‍ ജിയോ പറഞ്ഞു.

‘ഞാൻ മമ്മൂക്കയുടെ അടുത്ത് മാത്രമേ പോയിട്ടുള്ളൂ. മമ്മൂക്ക ഇല്ലെങ്കിലും നമ്മൾ ഈ സിനിമ ചെയ്യുക തന്നെ ചെയ്യും. സുരാജിന്റെ പേര് സജഷൻ ചെയ്തിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള ആലോചനകൾ ഉണ്ടായിരുന്നു. എന്നാലും മമ്മൂക്കയിലേക്ക് ആദ്യം പോകണം, അതറിഞ്ഞിട്ടു മതി എന്നതായിരുന്നു തീരുമാനം.

ഞാനും ആദർശും പോൾസനും ഒരുമിച്ച് ഇരിക്കുമ്പോൾ സജഷൻസ് വന്നിട്ടുണ്ട് എന്നതേയുള്ളൂ. മമ്മൂക്ക അത് ചെയ്യുകയാണെങ്കിൽ നല്ലതാണെന്ന് നമുക്കും തോന്നി. അതുതന്നെ മമ്മൂക്കക്കും തോന്നി. വേറെ എല്ലാം സെക്കൻഡ് ഓപ്ഷൻ തന്നെയായിരുന്നു. അദ്ദേഹം ഇല്ലെങ്കിലും നമ്മുടെ സിനിമ ചെയ്യാതിരിക്കുകയില്ലായിരുന്നു.

ഞാൻ ഈ കഥ വായിച്ചപ്പോൾ തന്നെ മമ്മൂക്ക ചെയ്യണമെന്നാണ് എനിക്ക് തോന്നിയതാണ്. എനിക്ക് ആദർശിനെയും പോൾസനെയും മുന്നേ പരിചയമില്ല. അവർ എന്റെ അടുത്ത് കഥ പറയാൻ വേണ്ടി വന്നതാണ്. ആദ്യം കഥ ഇങ്ങനെയല്ലായിരുന്നു ഞാനും കൂടി വന്നതിനുശേഷം സ്ക്രീൻ പ്ലേ മാറുന്നുണ്ട്.

ഞാനിത് കേട്ടുകൊണ്ടിരിക്കുമ്പോൾ ഒരു പോയിൻറ് കഴിഞ്ഞപ്പോൾ എനിക്ക് ഇയാളെ തന്നെയാണ് തോന്നിയത്. ഞാൻ തന്നെ പറയുകയും ചെയ്തു. ആര് ചെയ്യും എന്ന് പറഞ്ഞപ്പോൾ, ഞാൻ ഇയാളുടെ പേര് പറഞ്ഞപ്പോൾ അവരുടെ വിദൂരമായ ഒരു സ്വപ്നമാണ് മമ്മൂക്ക ചെയ്യുക എന്നത്,’ ജിയോ ബേബി പറഞ്ഞു.

Content Highlight: Jeo Baby about the actor who replaced Mammootty in Kathal