യു.പി തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജെ.ഡി.യു നേതാവും മന്ത്രിയുമായ രാജീവ് രഞ്ജന്‍ പറഞ്ഞു. യു.പിയില്‍ മത്സരിക്കുന്നതിനായി ജെ.ഡി.യു ആലോചിച്ചിരുന്നു. എന്നാല്‍ എസ്.പി കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയതും ലാലു പ്രസാദ് യാദവ് എതിരഭിപ്രായം പ്രകടിപ്പിച്ചതുമാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് സൂചന.
പാറ്റ്‌ന: മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്നതിനാല്‍ വരുന്ന യു.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജനതാദള്‍ യുണൈറ്റഡ്. അതേ സമയം തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിയെയും പിന്തുണയ്ക്കില്ലെന്നും ജെ.ഡി.യു നേതാക്കള്‍ പാറ്റ്‌നയില്‍ പറഞ്ഞു.
യു.പി തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജെ.ഡി.യു നേതാവും മന്ത്രിയുമായ രാജീവ് രഞ്ജന്‍ പറഞ്ഞു. യു.പിയില്‍ മത്സരിക്കുന്നതിനായി ജെ.ഡി.യു ആലോചിച്ചിരുന്നു. എന്നാല്‍ എസ്.പി കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയതും ലാലു പ്രസാദ് യാദവ് എതിരഭിപ്രായം പ്രകടിപ്പിച്ചതുമാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് സൂചന.
അതേ സമയം ആര്‍.ജെ.ഡി സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
2012ല്‍ യു.പിയിലെ 219 സീറ്റുകളില്‍ ജെ.ഡി.യു മത്സരിച്ചിരുന്നെങ്കിലും ഒറ്റസീറ്റില്‍ പോലും വിജയിക്കാനായിരുന്നില്ല. യു.പി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത മാസം ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട് വരെ നടക്കുന്ന തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്.