സമൂഹമാധ്യമങ്ങളില്‍ താന്‍ അപകടത്തില്‍പ്പെട്ടുവെന്ന്പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ നടന്‍ ജയറാം തന്നെ രംഗത്തെത്തി. ഇത് വ്യാജ വീഡിയോ ആണെന്നും ജീപ്പ് ഓടിച്ചത് താനല്ലെന്നും ജയറാം പറഞ്ഞു.
ഓഫ് റോഡ് ഡ്രൈംവിംഗിനിടെ ജീപ്പ് അപകടത്തില്‍പ്പെടുന്ന വീഡിയോ ആണ് ജയറാമിന്റെതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ തന്റെതല്ലെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ അപകടത്തില്‍പ്പെട്ടുവെന്ന് പ്രചരിക്കുന്ന വീഡിയോയും ജയറാം പോസ്റ്റ് ചെയ്തു.
ALSO READ: പ്രളയക്കെടുതി; കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ 30000 കോടി രൂപ വേണം: തോമസ് ഐസക്ക്
“ഇതിലുള്ളത് ഞാനല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ അപകടത്തില്‍പ്പെട്ടുവെന്ന നിലയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ജയറാം പോകുന്ന പോക്ക് കണ്ടോ എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിച്ചത്- എന്നാണ് ജയറാം പറഞ്ഞത്.
വീഡിയോ കണ്ട് നിരവധി പേരാണ് തന്നെ നേരിട്ടും,ഫോണിലൂടെയും വിളിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ തന്നെ നേരിട്ട് വന്ന് ഈ വീഡിയോ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
“സത്യത്തില്‍ അത് ഞാനല്ല, യഥാര്‍ത്ഥത്തില്‍ അത് കേരളത്തിന് പുറത്തോ അതോ വിദേശത്ത് എവിടെയോ നടന്ന അപകടമാണെന്ന് തോന്നുന്നു. പക്ഷേ ആ ജീപ്പിലിരുന്ന ആള്‍ക്ക് എന്റെ സാമ്യം തോന്നിയത് കൊണ്ടാകാം ആളുകള്‍ അങ്ങനെ പോസ്റ്റ് ചെയ്തത്.
എന്തായാലും കഴിഞ്ഞ നാല് ദിവസം എന്റെ ആരോഗ്യത്തിന് വേണ്ടി ക്ഷേമമന്വേഷിച്ച ഏവര്‍ക്കും നന്ദി, അത് ഞാനല്ല.ജയറാം വ്യക്തമാക്കി.