ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയോഫില്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 16 റണ്‍സിന് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്.
കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് 16 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
A 💔 end to the night.#MumbaiMeriJaan #MumbaiIndians #KKRvMI pic.twitter.com/Kz1eLRNuRM
— Mumbai Indians (@mipaltan) May 11, 2024
മുംബൈയുടെ ബൗളിങ്ങില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. കൊല്‍ക്കത്ത താരങ്ങളായ സുനില്‍ നരെയ്ന്‍, റിങ്കു സിങ് എന്നിവരെ പുറത്താക്കിയാണ് താരം കരുത്ത് കാട്ടിയത്. ഇതോടെ ഈ സീസണില്‍ മത്സരങ്ങളില്‍ നിന്നും 20 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ബുംറക്ക് സാധിച്ചു.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു ഏറ്റവും കൂടുതല്‍ തവണ ഒരു സീസണില്‍ 20 വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാവാനാണ് ബുംറക്ക് സാധിച്ചത്. നാല് തവണയാണ് ബുംറ 20 വിക്കറ്റ് നേടിയത്.
KKR are 2 wickets down at the Eden Gardens. 🔥
Follow the #KKRvMI game on our LIVE blog now 👇#MumbaiMeriJaan #MumbaiIndians https://t.co/fSeiYnTw9A
— Mumbai Indians (@mipaltan) May 11, 2024
ഇതോടെ ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയുടെ നേട്ടത്തിനൊപ്പം എത്താനും ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ക്ക് സാധിച്ചു. അഞ്ച് തവണ 20ന് മുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രാജസ്ഥാന്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍ ആണ് ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത്.
ബുംറക്ക് പുറമേ പിയൂഷ് ചൗള രണ്ട് വിക്കറ്റും അന്‍സുല്‍ കമ്പോജ്, നുവാന്‍ തുഷാര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
21 പന്തില്‍ 42 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യര്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്സും ആണ് താരം നേടിയത്. 23 പന്തില്‍ 33 നേടിയ നിതീഷ് റാണയും 14 പന്തില്‍ 24 റണ്‍സ് നേടിയ ആന്ദ്രേ റസലും നിര്‍ണായകമായി.
മുംബൈ ബാറ്റിങ്ങില്‍ 22 പന്തില്‍ 40 റണ്‍സ് നേടി ഇഷാന്‍ കിഷനും 17 പന്തില്‍ 32 റണ്‍സ് നേടി തിലക് വര്‍മയും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും 18 റണ്‍സ് അകലെ വിജയം നഷ്ടമാവുകയായിരുന്നു.
Content Highlight: Jasprith Bumrah Create a new record in IPL