ഐ.പി.എല്ലിലെ 43ാം മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ മത്സരത്തില്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഈ തീരുമാനം പിഴക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ യുവതാരം ജേക്ക് ഫ്രസര്‍ മക്ഗൂര്‍ക്ക് തകര്‍ത്തടിക്കുകയായിരുന്നു. 27 പന്തില്‍ 84 റണ്‍സ് നേടി കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
𝙅𝙖𝙡𝙙𝙞 𝙢𝙚𝙞𝙣 𝙝𝙖𝙞 𝙁𝙧𝙖𝙨𝙚𝙧 𝙈𝙘𝙂𝙪𝙧𝙠 🤯 pic.twitter.com/k1wbwhUPYm
— Delhi Capitals (@DelhiCapitals) April 27, 2024
311.11 പ്രഹരശേഷിയില്‍ 11 ഫോറുകളും ആറ് സിക്‌സുകളുമാണ് ജേക്ക് നേടിയത്. മത്സരത്തില്‍ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ പിയൂഷ് ചൗളയുടെ പന്തില്‍ അഫ്ഗാന്‍ സൂപ്പര്‍താരം മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കിയാണ് ജെക്ക് പുറത്തായത്.
വെറും 15 പന്തില്‍ നിന്നാണ് താരം അര്‍ധസെഞ്ച്വറി നേടിയത്. തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ഫ്രക്ക് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനായി ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന താരം എന്ന നേട്ടമാണ് ജെക്ക് ഫ്രസര്‍ സ്വന്തമാക്കിയത്.
Chef JFM™ 👨🍳😍 pic.twitter.com/dRjessrf5Y
— Delhi Capitals (@DelhiCapitals) April 27, 2024
മറുഭാഗത്ത് അഭിഷേക് പോറല്‍ 27 പന്തില്‍ 36 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളും ഒരു സിക്‌സും ആണ് താരം നേടിയത്. മുഹമ്മദ് നബിയുടെ പന്തില്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
Content Highlight: Jake Fraser McGurk create a new record in IPL