തിരുവനന്തപുരം: ദുബായിലെ ഹോട്ടലില്‍ ചെന്നിട്ട് പന്നിയിറച്ചി വേണമെന്ന് പറഞ്ഞാല്‍ കിട്ടുമോ എന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ബീഫ് നിരോധനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂസ് 24ല്‍ നടന്ന അഭിമുഖത്തിലായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ബീഫ് നിരോധനത്തെ താങ്കള്‍ അപ്പോള്‍ എതിര്‍ക്കുന്നുവല്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ എന്തിന് എതിര്‍ക്കണമെന്നും കഴിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. അതേസമയം ദുബായില്‍ ചെന്നിട്ട് പോര്‍ക്ക് വേണമെന്ന് പറഞ്ഞാല്‍ കിട്ടുമോ എന്നായിരുന്നു ജേക്കബ് തോമസിന്റെ മറുചോദ്യം.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നാല്‍ പന്നിയിറച്ചി വാങ്ങിക്കുകയും വീട്ടില്‍ കൊണ്ടു പോയി കഴിക്കുകയും ചെയ്യാമെന്നും അവതാരകന്‍ പറഞ്ഞു.
ബീഫ് നിരോധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ കാര്യം അങ്ങനെയല്ല എന്നും പറഞ്ഞെങ്കിലും അത് സമ്മതിക്കാതിരുന്ന ജേക്കബ് തോമസ് തനിക്ക് ഒരു ഹോട്ടലില്‍ നിന്നാണ് കഴിക്കേണ്ടതെന്നും അത് ദുബായില്‍ നിന്ന് സാധിക്കുമോ എന്നും തിരിച്ചു ചോദിക്കുകയായിരുന്നു.
ഇന്ത്യയിലേതു പോലെ ദുബായ് ഒരു ജനാധിപത്യരാജ്യമല്ല എന്ന് പറഞ്ഞ അവതാരകന്‍ ബഹുസ്വര ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയില്‍ ഏതൊരു പൗരനും ഏതൊരു ഭക്ഷണവും കഴിക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞു. അത് അംഗീകരിച്ചു കൊടുക്കണമെന്നത് ശരിയല്ലേ എന്നും അവതാരകന്‍ ജേക്കബ് തോമസിനോട് ചോദിച്ചു.
എന്നാല്‍ അതിന് മറുപടിയായി ജേക്കബ് തോമസ് പറഞ്ഞത് ദുബായുടെ സംസ്‌കാരത്തെക്കുറച്ചാണ്. ദുബായില്‍ ചെന്നിട്ട് ദുബായുടെ സംസ്‌കാരത്തിനെതിരായ ഭക്ഷണം താന്‍ വേണമെന്ന് പറഞ്ഞാല്‍ കിട്ടുമോ എന്നായിരുന്നു.
നമുക്ക് ഇന്ത്യയെക്കുറിച്ച് സംസാരിക്കാം എന്ന് അവതാരകന്‍ ഇടക്കു കയറി പറായാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ദുബായിയെ കുറിച്ചായിരുന്നു ജേക്കബ് തോമസ് മറുപടി പറഞ്ഞത്.
2015 സെപ്തംബര്‍ 28നായിരുന്നു ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ ഹിന്ദുത്വ വാദികള്‍ അടിച്ചു കൊന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\