കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശ്വാസമില്ല; മണിപ്പൂരില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു
Manipur
കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശ്വാസമില്ല; മണിപ്പൂരില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th August 2020, 4:55 pm

ഇംഫാല്‍: മണിപ്പൂര്‍ ബൈറന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിന് പിന്നാലെ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയതായി എം.എല്‍.എമാര്‍ അറിയിച്ചു.

തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന എട്ട് എം.എല്‍.എമാരില്‍ ആറ് പേരാണ് രാജിവെച്ചത്.

ഇബോബി സിംഗിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരിക്കുമ്പോഴും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

രാജി ഇതുവരെ സ്പീക്കര്‍ അംഗീകരിച്ചിട്ടില്ലെന്നും വൈകാതെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് രാജിവയ്ക്കുമെന്നും എം.എല്‍.എമാര്‍ പറഞ്ഞു.

60 അംഗ നിയമസഭയില്‍ നിലവില്‍ 53 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 18ഉം കോണ്‍ഗ്രസിന് 24ഉം. മൂന്ന് എം.എല്‍.എമാര്‍ രാജിവയ്ക്കുകയും നാല് പേരെ കൂറുമാറ്റ നിയമം അനുസരിച്ച് അയോഗ്യരാക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Manipur Crisis 6 Congress MLA’s Resigned