2024ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വാഴ. ആനന്ദ് മേനോൻ സംവിധാനം ചെയ്ത് വിപിൻ ദാസ് എഴുതിയ ചിത്രത്തിൽ സിജു സണ്ണി, അമിത് മോഹൻ രാജേശ്വരി, ജോമോൻ ജ്യോതിർ, അനുരാജ് ഒ.ബി, അൻഷിദ് അനു, സാഫ് ബ്രോസ്, ജഗദീഷ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട് , നോബി മാർക്കോസ് എന്നിവരാണ് പ്രധാന കഥാപാത്രത്തിനെ അവതരിപ്പിച്ചത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ആസിഫ് അലി.
തന്നെ ഇമ്പ്രസ് ചെയ്ത പടമായിരുന്നു വാഴയെന്നും താൻ വിചാരിച്ച രീതിയിലായിരുന്നില്ല അതിനെ പാക്ക് ചെയ്തതെന്നും ആസിഫ് അലി പറയുന്നു. സിനിമയുടെ ഡയറക്ഷൻ അങ്ങനെയാണെന്നും ആ സിനിമക്കൊരു നരേറ്റീവ് ഉണ്ടായിരുന്നെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു.
നമ്മൾ ഇതിന് മുമ്പ് കണ്ടിട്ടുള്ള സബ്ജക്ട് ആണ് ആ സിനിമയിലേതെന്നും ഹൈസ്കൂൾ സിനിമകൾ പറയുമ്പോൾ ഉണ്ടാകുന്ന പല കാര്യങ്ങളും ആ സിനിമയിൽ ഉണ്ടെന്നും പക്ഷെ ആ സിനിമ പ്രസൻ്റ് ചെയ്ത രീതി പുതിയതായിരുന്നുവെന്നും ആസിഫ് അലി പറയുന്നു.
ആ സിനിമയിലെ എല്ലാവരുടെയും പെർഫോമൻസ് രസമായിരുന്നെന്നും അതിൽ അപ്പൻ്റെ വേഷമാണ് അസീസ് നെടുമങ്ങാട് ചെയ്തതെന്നും പിന്നെ അഭിനയിക്കാൻ വന്നത് തൻ്റെ കൂട്ടുകാരനായിട്ടാണെന്നും ആസിഫ് അലി പറഞ്ഞു. ഒരു അഭിനേതാവിൻ്റെ മാജിക് അവിടെയാണെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘എന്നെ ഭയങ്കരമായിട്ട് ഇമ്പ്രസ് ചെയ്ത പടമായിരുന്നു വാഴ. കാരണം ഞാൻ ആ സിനിമയെ വിചാരിച്ച രീതിയിലൊന്നുമായിരുന്നില്ല അതിനെ പാക്ക് ചെയ്തിരുന്നത്. സിനിമയുടെ ഡയറക്ഷൻ ആണെങ്കിലും അങ്ങനെയാണ്. മൊത്തത്തിൽ ആ സിനിമയ്ക്കൊരു നരേറ്റീവ് ഉണ്ടായിരുന്നു.
നമുക്ക് അറിയാവുന്ന നമ്മൾ ഇതിന് മുമ്പ് കണ്ടിട്ടുള്ള ഒരു സബ്ജക്ട് ആണത്. നമ്മൾ എപ്പോഴും ഹൈസ്കൂൾ സിനിമകൾ പറയുമ്പോൾ ഉണ്ടാകുന്ന പല കാര്യങ്ങളും ആ സിനിമയിൽ ഉണ്ട്.
പക്ഷെ അത് പാക്ക് ചെയ്തിരിക്കുന്ന രീതിയും ആ സിനിമ പ്രസൻ്റ് ചെയ്തതും പുതിയതായിരുന്നു. പിന്നെ ഇവരുടെ എല്ലാം പെർഫോമൻസും രസമായിരുന്നു. അസീസിക്ക (അസീസ് നെടുമങ്ങാട്) അതിൽ അപ്പൻ്റെ വേഷമാണ് ചെയ്യുന്നത്. അത് കഴിഞ്ഞിട്ട് എൻ്റെ കൂട്ടുകാരനായിട്ട് അഭിനയിക്കാൻ വന്നു. ഒരു ആക്ടറിൻ്റെ മാജിക് അവിടെയാണ്,’ ആസിഫ് അലി പറയുന്നു.
Content Highlight: He played the role of father in that movie, and then acted as my friend says Asif Ali