ഗാസ: വടക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ മൂന്ന് ഫലസ്തീനികള്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫലസ്തീന്‍ ആരോഗ്യമന്ത്രാലയമാണ് ചൊവ്വാഴ്ച മരണം സ്ഥിരീകരിച്ചത്.
‘നബ്‌ലസില്‍ മൂന്ന് ഫലസ്തീനികള്‍ ഇസ്രഈലിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല,’ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രഈല്‍ സൈന്യം പതിയിരുന്നാണ് അക്രമം നടത്തിയതെന്ന് ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മൂന്ന് ആയുധധാരികളായ സൈനികര്‍ തങ്ങളുടെ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചടിച്ചടിച്ചതാണെന്ന് ഇസ്രഈല്‍ സൈന്യം പറഞ്ഞു. ഇവരുടെ കാറില്‍ നിന്നും മൂന്ന് എം.16 റൈഫിളുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തതായും ഇസ്രഈല്‍ സൈന്യം പറയുന്നു.
ഇസ്രഈല്‍ സൈന്യം പതിയിരുന്നാണ് അക്രമം നടത്തിയതെന്ന് ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അക്രമം നടന്ന സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളെ ഒരു സൈനിക വാഹനം തടയുന്നതിന്റെ ദൃശ്യങ്ങളും ഫലസ്തീനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ അക്രമങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും ഇത് ശമിക്കുന്ന ലക്ഷണമൊന്നുമില്ലെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ഇസ്രഈല്‍ സൈന്യം രണ്ട് കൗമാരക്കാരെയും കൊലപ്പെടുത്തിയിരുന്നു. മുഹമ്മദ് ഫഊദ് അറ്റ അല്‍ ബയേദ്, ഫൗസി ഹനി മഖല്‍ഫേ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഈ മാസം ആദ്യത്തില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പ് ഇസ്രഈല്‍ സൈന്യം തകര്‍ത്തിരുന്നു. അന്ന് മൂന്ന് കുട്ടികളടക്കം 12 ഫലസ്തീനികളും ഒരു ഇസ്രഈല്‍ സൈനികനുമാണ് കൊല്ലപ്പെട്ടത്.
ഈ വര്‍ഷം ആദ്യം മുതല്‍ ഫലസ്തീന്‍ ഇസ്രഈല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ 201 ഫലസ്തീനികളും 27 ഇസ്രഈലുകാരും ഒരു ഉക്രൈനിയനും ഇറ്റലിക്കാരനും കൊല്ലപ്പെട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഫലസ്തീനുമായുള്ള ചര്‍ച്ച ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിരസിച്ചതോടെ അക്രമങ്ങള്‍ കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
content highlights: Israeli forces open fire in northern occupied West Bank; Three Palestinians were killed