ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം വിജയിച്ചു കയറിയത്. സീസണിലെ തങ്ങളുടെ അവസാന ഹോം മത്സരത്തിലാണ് കേരളം മുംബൈയെ പരാജയപ്പെടുത്തിയത്.
Until next time Kaloor 💛#KeralaBlasters #KBFC #YennumYellow #ISL #KBFCMCFC pic.twitter.com/pk9CyomX4o
— Kerala Blasters FC (@KeralaBlasters) March 7, 2025
മത്സരത്തിലെ രണ്ടാം പകുതിയിലെ 52ാം മിനിട്ടില്‍ ക്വാമി പെപ്ര നേടിയ ഗോളിന്റെ പിന്‍ബലത്തിലാണ് കേരളം മുന്നേറിയത്. എന്നിരുന്നാലും സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച കേരളത്തിന്റെ മത്സരം കാണാന്‍ വെറും ആയിരം ആളുകള്‍ക്ക് താഴെയാണ് സ്റ്റേഡിയത്തിലെത്തിയത്.
കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഇരുവരും തുല്യ ശക്തി പ്രകടനമാണ് കാഴ്ചവെച്ചത്. പന്ത് ടാര്‍ഗറ്റില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിലും കൈവശം വെക്കുന്നതിലും ഇരുവരും തുല്യരായിരുന്നു. എന്നാല്‍ കേരളം ടാര്‍ഗറ്റിലേക്ക് നാല് തവണ പന്ത് എത്തിക്കാന്‍ ശ്രമിച്ചതില്‍ പെപ്രയുടെ മികച്ച ഗോളും പിറന്നു. അതേസമയം മുംബൈക്ക് രണ്ട് ശ്രമങ്ങള്‍ മാത്രമാണ് നടത്താന്‍ സാധിച്ചത്. 12 ഫൗളുകളാണ് ഇരു ടീമുകളും നടത്തിയത്.
An absolute 🔝 drawer finish 🚀#KeralaBlasters #KBFC #YennumYellow #ISL #KBFCMCFC pic.twitter.com/AJY9FoxVG2
— Kerala Blasters FC (@KeralaBlasters) March 7, 2025
4-4-2 എന്ന മികച്ച ഡിഫന്റിങ് ഫോര്‍മേഷനില്‍ കേരളം ഇറങ്ങിയപ്പോള്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് മുംബൈ കളിച്ചത്. അഞ്ചു കോര്‍ണറുകളും ഓരോ ഓഫ് സൈഡുകളും ആണ് ഇരുവരും വാങ്ങിയത്. അതേസമയം കേരളം നാല് യെല്ലോ കാര്‍ഡുകള്‍ വാങ്ങിയപ്പോള്‍ മുംബൈ മൂന്നു യെല്ലോയും വാങ്ങി.
വിജയത്തോടെ ടൂര്‍ണമെന്റിന്റെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് കേരളം. 23 മത്സരങ്ങളില്‍ നിന്ന് എട്ടു വിജയവും 4 സമനിലകളും 11 തോല്‍വിയും ഉള്‍പ്പെടെ 28 പോയിന്റ് ആണ് ആണ് കേരളം നേടിയത്. ഒന്നാം സ്ഥാനത്ത് മോഹന്‍ 53 പോയിന്റ് സ്വന്തമാക്കി തുടരുകയാണ്. 23 മത്സരങ്ങളില്‍ നിന്ന് 16 വിജയവും 5 സമനിലകളും രണ്ട് തോല്‍വിയും ഉള്‍പ്പെടെയാണ് മോഹന്‍ ബഗാന്‍ മുന്നേറുന്നത്.
Content Highlight: ISL: Kerala Blasters Won In Last Match At Home