ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം.
ഇപ്പോഴിതാ മത്സരത്തില്‍ ഇന്ത്യയുടെ മോശം ബൗളിങ്ങിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
ആദ്യ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ബൗള്‍ ചെയ്യുമ്പോള്‍ ഇന്ത്യക്ക് ഒരു പ്ലാനിങ്ങും ഉണ്ടായിരുന്നില്ലെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്.
‘ഇന്ത്യയുടെ ബൗളിങ്ങില്‍ ഒരു പ്ലാനിങ്ങും ഒരു ആക്രമണവും ഇല്ലായിരുന്നു. എതിരാളികളെ എപ്പോള്‍ ആക്രമിക്കണമെന്നോ പ്രതിരോധിക്കണമെന്നോ ബൗളര്‍മാര്‍ക്ക് അറിയില്ലായിരുന്നു. ഡീല്‍ എല്‍ഗര്‍ ബാറ്റ് ചെയ്തപ്പോള്‍ പോലും ബൗളര്‍മാര്‍ മാറ്റങ്ങള്‍ വരുത്തിയില്ല,’ ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
എല്‍ഗറിനെതിരെ ഇന്ത്യയുടെ ബൗളിങ് മോശമായിരുന്നുവെന്നും തുടക്കത്തില്‍ തന്നെ എല്‍ഗര്‍ ഷോട്ട് ബൗള്‍ കളിച്ചില്ലെന്നുമാണ് ഇര്‍ഫാന്‍ പറഞ്ഞത്.
‘എല്‍ഗര്‍ തന്റെ ഇന്നിങ്‌സില്‍ തുടക്കത്തില്‍ തന്നെ ഷോട്ട് ബോളുകള്‍ കളിച്ചില്ല. അവന്‍ 70 റണ്‍സ് നേടിയതിനുശേഷമാണ് ഷോട്ട് ബോളുകള്‍ കളിച്ചത്. രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഷോട്ട് ബോളുകള്‍ എറിയണം. ഷോട്ടു ബോളുകള്‍ ഉപയോഗിച്ച് ഓസ്‌ട്രേലിയ എല്‍ഗറെ നാല് തവണയാണ് പുറത്താക്കിയത്. വരാനിരിക്കുന്ന മത്സരം ജയിക്കണമെങ്കില്‍ ഇന്ത്യ നന്നായി ബൗള്‍ ചെയ്യണം,’ ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.