അവളില്‍ നിന്നും അവനിലേക്ക്…ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതത്തിലെ നേര്‍ക്കാഴ്ചകളെ അവതരിപ്പിക്കുന്ന സുരേഷ് നാരായണന്റെ ആദ്യ മലയാള സിനിമയായ ഇരട്ടജീവിതം കാലിഫോര്‍ണിയയിലെ Standford University യിലെ Film and Media Studies ലും അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ നടത്തുന്ന Mustard Seed Film Festival ലും തെരഞ്ഞെടുത്തിരിക്കുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വിഷയത്തെ കളിയാക്കിയും പരിഹസിച്ചുമാണ് എക്കാലത്തും സിനിമകള്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. അത്തരം സിനിമകള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ മലയാള സിനിമയില്‍ തന്നെയുണ്ട്. അപ്പോഴാണ് ട്രാന്‍സ് എന്ന വിഷയത്തെ വളരെ ഗൗരവത്തോടെ കാണുകയും അതിലെ പെണ്ണില്‍ നിന്നും ആണിലേക്കുള്ള ‘ട്രാന്‍സ്’മിഷനെ അവതരിപ്പിക്കുകയയും ചെയ്യുന്ന സിനിമ തന്മയത്വത്തോടെ അവരുടെ ജീവിതങ്ങളിലേക്ക് ഒരു ഇടപെടല്‍ നടത്തിയിട്ടുണ്ട്.
അത്മജ, ദിവ്യ ഗോപിനാഥ്, ആതിര വി പി, സുജാത സുനേത്രി, സുനിത, ജാസ്മിന്‍ കാവ്യ, ജോളി ചിറയത്ത്, അരുണ്‍ ജി, സുര്‍ജിത്ത് ഗോപിനാഥ്, പ്രതാപന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഹ്മദ് മുഈനിദ്ദീന്റെ ഇരട്ടജീവിതം എന്ന പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം.ജി വിജയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.