ടെഹ്‌റാന്‍: ഇന്ധന കയറ്റുമതിയെ ചൊല്ലി അമേരിക്കയും ഇറാനും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു.
വെനസ്വേലയിലേക്കുള്ള ഇറാന്റെ ഇന്ധന കയറ്റുമതി തടസ്സപ്പെടുത്തുന്നതിനായി നാവികസേനയെ വിന്യസിക്കുന്നതിനെതിരെ ഇറാന്‍ വിദേശകാര്യമന്ത്രി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.
ഓയില്‍ ഷിപ്പ്‌മെന്റ് അനലിസ്റ്റ് പറയുന്നതനുസരിച്ച്, ഇറാനിയന്‍ ഫ്‌ളാഗ് ചെയ്ത അഞ്ച് ടാങ്കറുകള്‍ പതിനായിരക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഇന്ധനവുമായി വെനസ്വേലയിലേക്ക് പോകുന്നുണ്ട്.
ഇറാനിലെ ഇന്ധനം വെനിസ്വേലയിലേക്ക് മാറ്റുന്നതില്‍ ഇടപെടുന്നതിനും തടസ്സമുണ്ടാക്കുന്നതിനും കരീബിയനിലേക്ക് അമേരിക്കന്‍ നാവികസേനയെ വിന്യസിക്കുന്ന നീക്കങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഐക്യരാഷ്ട്രസഭ തലവന്‍ അന്റോണിയോ ഗുട്ടെറസിന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് കത്തയച്ചിട്ടുണ്ട്.