World
ഇന്ധനവില കൂട്ടി ഇറാന്‍ ;അമ്പത് ശതമാനം വര്‍ധന , സബ്‌സിഡികള്‍ കുറയ്ക്കുന്നു;ജനങ്ങള്‍ പ്രക്ഷോഭത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 16, 11:52 am
Saturday, 16th November 2019, 5:22 pm

തെഹ്‌റാന്‍: യു.എസിന്റെ സാമ്പത്തിക ഉപരോധത്തില്‍ പ്രതിസന്ധിയിലായ ഇറാന്‍ രാജ്യത്തെ ഇന്ധനവിലവര്‍ധിപ്പിക്കുകയും ഇന്ധന സബ്‌സിഡികള്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്.ഇതേ തുടര്‍ന്ന് രാജ്യത്തെ പലയിടങ്ങളിലും പ്രതിഷേധം നടക്കുന്നതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ നഗരങ്ങളായ ബിര്‍ജന്ദ്, അഹ്‌വാസ്, ഗച്‌സരാന്‍, അബാദെന്‍, തുടങ്ങിയ നഗരങ്ങളില്‍ സംഘര്‍ഷമുണ്ടായതായും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

50 ശതമാനം വിലവര്‍ധനയാണ് പെട്രോളിന് ഇറാനില്‍ പുതുക്കിയിരിക്കുന്നത്. പുതുക്കിയ കണക്കുപ്രകാരം ഒരാള്‍ക്ക് ഒരു മാസത്തേക്ക് 60 ലിറ്റര്‍ പെട്രോളാണ് അനുവദിക്കുക. ഇതിന് 15000 റിയാല്‍ നല്‍കേണ്ടി വരും. മുമ്പ് 250 ലിറ്റര്‍ പെട്രോളിന് 10000 റിയാല്‍ നല്‍കിയിടത്താണ് ഇത്രയും തുക നല്‍കേണ്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018ല്‍ ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതിനു പിന്നാലെ വന്ന ഉപരോധങ്ങള്‍ ഇറാന്റെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.