ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 13 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട തുടങ്ങിയ ഗുജറാത്ത് ഇതോടെ തുടര്‍ച്ചയായ രണ്ടാം വിജയവും രേഖപ്പെടുത്തി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 17.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി വിജയം സ്വന്തം സ്വന്തമാക്കുകയായിരുന്നും.
ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ജോസ് ബട്‌ലറാണ്. 39 പന്തില്‍ നിന്ന് ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 73 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ സായി സുദര്‍ശന്‍ 36 പന്തില്‍ നിന്ന് 49 റണ്‍സും നേടി. ഇംപാക്ട് പ്ലെയറായി വന്ന ഷെര്‍ഫേന്‍ റൂദര്‍ഫോര്‍ 18 പന്തില്‍ 30 റണ്‍സ് നേടി മിന്നും പ്രകടനം നടത്തി. ബെംഗളൂരുവിന് വേണ്ടി ഭുവനേശ്വര്‍ കുമാറും ജോഷ് ഹേസല്‍വുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
𝐉𝐨𝐬 𝐁𝐎𝐒𝐒 things 😎💙 pic.twitter.com/2ZiljijD7e
— Gujarat Titans (@gujarat_titans) April 2, 2025
ബാറ്റിങ്ങില്‍ വമ്പന്‍ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും മികച്ച തിരിച്ചുവരവാണ് ബെംഗളൂരു കാഴ്ചവെച്ചത്. മധ്യ നിരയില്‍ നിന്ന് ലിയാം ലിവിങ്സ്റ്റണ്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 40 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 54 റണ്‍സാണ് താരം നേടിയത്.
മത്സരത്തില്‍ ലിവിങ്‌സറ്റണിന്റെ വിക്കറ്റ് നേടിയത് സിറാജായിരുന്നു. ബാറ്റിങ്ങില്‍ 33 റണ്‍സ് നേടിയ ജിതേഷ് ശര്‍മയും ബെംഗളൂരുവിന് തുണയായി. എന്നാല്‍ റണ്‍ റേറ്റില്‍ പിന്നിലായിരുന്ന ടീമിനെ അവസാന ഘട്ടത്തില്‍ കരകയറ്റിയത് ടിം ഡേവിഡാണ്. 18 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് ഡേവിഡ് നേടിയത്.
ഗുജറാത്തിന് വേണ്ടി സിറാജ് മൂന്ന് വിക്കറ്റും സായി കിഷോര്‍ രണ്ട് വിക്കറ്റും നേടി. പ്രസീദ് കൃഷ്ണ, അര്‍ഷാദ് ഖാന്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Chased our first away win in #TATAIPL2025 in style! 😎 pic.twitter.com/DVOV4xG3od
— Gujarat Titans (@gujarat_titans) April 2, 2025
മത്സരത്തിലെ രണ്ടാം ഓവറിലെ നാലാം പന്തില്‍ ജി.ടിയുടെ അര്‍ഷാദ് ഖാന്‍ കിങ് കോഹ്‌ലിയെ പറഞ്ഞയച്ചാണ് തുടങ്ങിയത്. ആറ് പന്തില്‍ ഏഴ് റണ്‍സ് നേടിയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കൂടാരം കയറിയത്. ബൗണ്ടറി ലൈനില്‍ പ്രസീദ് കൃഷ്ണയ്ക്ക് ക്യാച് നല്‍കിയാണ് കിങ് പുറത്തായത്.
എന്നാല്‍ ഏറെ വൈകാതെ വണ്‍ ഡൗണ്‍ ഇറങ്ങിയ ദേവ് ദത്ത് പടിക്കലിനെ തന്റെ രണ്ടാം ഓവറില്‍ മിന്നും ബൗളിങ്ങില്‍ സിറാജ് ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മടക്കി. ഫില്‍ സാള്‍ട്ടിനെ 14 റണ്‍സിനും സിറാജ് പുറത്താക്കി. തുടര്‍ന്ന കളത്തിലെത്തിയ ക്യാപ്റ്റന്‍ രജത് പാടിദാറിനെ 12 റണ്‍സിന് പുറത്താക്കി ഇശാന്ത് ശര്‍മയും കരുത്ത് തെളിയിച്ചു.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സാണ് നേടിയത്. 141 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഗില്ലാണ് പുറത്തായത്. ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് നേടിയത്. നിലവില്‍ ഓപ്പണര്‍ സായി സുദര്‍ശന്‍ 32 റണ്‍സ് നേടിയും ജോസ് ബട്‌ലര്‍ 13 റണ്‍സ് നേടിയും ക്രീസില്‍ തുടരുകയാണ്.
Content Highlight: IPL 2025: Gujarat Won Against RCB