ഇന്ന് (ശനി) ഐ.പി.എല്ലില്‍ രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. 3.30ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടുമ്പോള്‍ 7.30ന് സണ്‍റൈസേഴ്‌സ് ഹൈദരബാദും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടുക.
ആദ്യ മത്സരത്തിന് ഏറ്റുമുട്ടാനൊരുങ്ങുന്ന ഗുജറാത്തിന് വമ്പന്‍ തരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഏപ്രില്‍ ആറിന് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങില്‍ പരിക്ക് പറ്റിയ താരം കളത്തില്‍ നിന്ന് മടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ന്യൂസിലാന്‍ഡ് ഓള്‍ റൗണ്ടര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി നാട്ടിലേക്ക് മടങ്ങിയെന്നാണ്.
‘ഗ്ലെന്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഗുജറാത്ത് ടൈറ്റന്‍സ് ആശംസിക്കുന്നു,’ ഗുജറാത്ത് ഫാഞ്ചൈസി പ്രസ്താവനയില്‍ പറഞ്ഞു.
മെഗാ ലേലത്തില്‍ കിവീസ് താരത്തെ രണ്ട് കോടി രൂപയ്ക്കാണ് ഗുജറാത്ത് സ്വന്തമാക്കിയത്. എന്നാല്‍ 2025 സീസണില്‍ താരത്തിന് ഒരു മത്സരത്തില്‍ പോലും പൂര്‍ണമായി കളത്തില്‍ നില്‍ക്കാന്‍ സാധിച്ചില്ലായിരുന്നു. നിലവില്‍ ഐ.പി.എല്ലില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ എട്ട് പോയിന്റ് സ്വന്തമാക്കി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്.
സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ കീപ്പര്‍), ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാതിയ, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, കുല്‍വന്ത് ഖെജ്രോലിയ, വാഷിങ്ടണ്‍ സുന്ദര്‍, നിഷാന്ത് സിന്ധു, അനൂജ് റാവത്ത്, ഇഷാന്ത് ശര്‍മ, മഹിപാല്‍ ലംറോര്‍, ജെറാള്‍ഡ് കോട്‌സി, കരീം ജന്നത്, മാനവ് സുതര്‍, ഗുര്‍നൂര്‍ ബ്രാര്‍, കുമാര്‍ കുശാഗ്ര, ജയന്ത് യാദവ്
Content Highlight: IPL 2025: Gujarat Titans Have Big Setback In IPL