ഏഴ് മത്സരത്തിലെ തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ച്വറി നേടിയാണ് ജെയ്‌സ്വാള്‍ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരമടക്കം സ്വന്തമാക്കിയ ജെയ്‌സ്വാള്‍ ഐ.പി.എല്ലിന് മുമ്പ് ആരാധര്‍ക്കും ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഐ.പി.എല്ലില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചില്ല.
സ്വന്തം തട്ടകത്തില്‍ പോലും തിളങ്ങാന്‍ സാധിക്കാത്ത ജെയ്‌സ്വാളിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം അവസാനിപ്പിച്ചുകൊണ്ടാണ് ജെയ്‌സ്വാള്‍ മുംബൈക്കെതിരെ സെഞ്ച്വറി നേടിയത്.
ഇപ്പോള്‍ താരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനുമായി ഉപമിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു. അസറിന്റെ കരിയറിനോട് സാമ്യമുള്ളതാണ് ജെയ്‌സ്വാളിന്റെ പ്രകടനമെന്നും അദ്ദേഹത്തിന് കീഴില്‍ കളിച്ച സിദ്ധു പറഞ്ഞു.
‘ജെയ്‌സ്വാള്‍ മുഹമ്മദ് അസറുദ്ദിനെ പോലെയാണ്. കരിയറിന്റെ തുടക്കത്തില്‍ വളരെ മികച്ച പ്രകടനമാണ് ജെയ്‌സ്വാള്‍ പുറത്തെടുത്തത്. എന്നാല്‍ ഐ.പി.എല്ലില്‍ അവന്‍ പാടെ പരാജയപ്പെടുകയായിരുന്നു.
അസറിനും ഇത്തരമൊരു കഥയുണ്ടായിരുന്നു. മോശം ഫോമില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുത്താണ് അദ്ദേഹം തിരിച്ചുവന്നത്. ജെയ്‌സ്വാളും ഇപ്പോള്‍ അതുതന്നെയാണ് ചെയ്തിരിക്കുന്നത്. ക്രിക്കറ്റിലെ തോല്‍വികളില്‍ നിന്നും നിങ്ങള്‍ക്ക് ഒളിച്ചോടാന്‍ സാധിക്കില്ല,’ സിദ്ധു പറഞ്ഞു.
Waqt badalne mein waqt nahi lagta! 🔥💯 pic.twitter.com/4A8n88w5Cw
— Rajasthan Royals (@rajasthanroyals) April 22, 2024
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 60 പന്തില്‍ നിന്നും പുറത്താകാതെ 104 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് സിക്‌സറും ഒമ്പത് ഫോറും അടക്കം 173.33 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും രാജസ്ഥാന്‍ ഓപ്പണര്‍ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ഒരേ ടീമിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ജെയ്‌സ്വാള്‍ സ്വന്തം പേരില്‍ കുറിച്ചത്. 2023ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തന്നെ 62 പന്തില്‍ 124 റണ്‍സായിരുന്നു ജെയ്‌സ്വാള്‍ നേടിയത്.
JaisBall is permanent! 💗 pic.twitter.com/OlpHdEcq2o
— Rajasthan Royals (@rajasthanroyals) April 22, 2024
അതേസമയം, രാജസ്ഥാന്റെ അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ജെയ്‌സ്വാള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഏപ്രില്‍ 27ന് ലഖ്‌നൗവിന്റെ ഹോം സ്‌റ്റേഡിയമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയാണ് വേദി.
Content Highlight: IPL 2024: Navjyot Singh Sidhu compares Yashasvi Jaiswal with Mohammed Azharuddin