ഫേസ് ടു ഫേസ്/ കെ.എ ഷാജി
[]തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഉള്‍പ്പെട്ട ലൈംഗികാരോപണം ഇന്ത്യന്‍ ന്യൂസ് റൂമുകളെക്കുറിച്ചും എഡിറ്റോറിയല്‍ ഡെസ്‌കുകളെക്കുറിച്ചും ഗൗരവകരമായ ഒരു ചര്‍ച്ചയ്ക്ക് ഇവിടെ തുടക്കമിട്ടിരിക്കുന്നു. ഒപ്പം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ ഒരു പത്ര സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥയും ചര്‍ച്ചയില്‍ വരുന്നു.
ഇന്നത്തെ മാധ്യമ രംഗത്ത് തെഹല്‍ക്കയുടെ പ്രസക്തി, അടുത്ത കുറച്ചു വര്‍ഷങ്ങളായി ആ സ്ഥാപനത്തിനു സംഭവിച്ച പരിണാമങ്ങള്‍, തെഹല്‍ക്കയുടെ ഭാവി എന്നിവയെപറ്റി പ്രശസ്ത പത്രപ്രവര്‍ത്തകനും വിവര്‍ത്തകനും തെഹല്‍ക്കയുടെ മുന്‍ കേരളാ പ്രതിനിധിയുമായിരുന്ന കെ എ ഷാജി ഡൂള്‍ ന്യൂസ് ലിറ്റററി എഡിറ്ററും കണ്ണൂര്‍ സര്‍വകലാശാല ജേണലിസം വിഭാഗം കോഴ്‌സ് ഡയറക്ടറുമായ വി എച്ച് നിഷാദിനോട് സംസാരിച്ചു. സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
മുമ്പ് തെഹല്‍ക്ക ടീമിന്റെ ഭാഗമായിരുന്ന ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഉള്‍പ്പെട്ട ലൈംഗികാരോപണം കേട്ടപ്പോള്‍ എന്തു തോന്നി?
അടുത്തറിയുന്ന ഒരാളെപ്പറ്റി ഗുരുതരമായ ആരോപണം വരുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഷോക്ക് ഉണ്ടല്ലോ, അതാണ് എനിക്കുണ്ടായത്.
എന്നെ പത്രപ്രവര്‍ത്തനത്തിന്റെ മൂല്യബോധം പഠിപ്പിച്ച ഒരാളായിരുന്നു തരുണ്‍. പത്രപ്രവര്‍ത്തകന്റെ പണി സ്റ്റെനോഗ്രാഫറുടെ പണിയല്ലെന്നും സമൂഹത്തിലെ തീക്ഷണമായ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന പണിയാണെന്നും പഠിപ്പിച്ച ഒരാളുമാണ്.
അത്തരത്തില്‍ നമ്മുടെ മനസിലും ചിന്തയിലും വലിയൊരു ആദര്‍ശകസ്ഥാനം വഹിക്കുന്ന ഒരാളെക്കുറിച്ച് ആ പെണ്‍കുട്ടി ആരോപണം ഉന്നയിച്ചപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി.
ആ പെണ്‍കുട്ടി ചെറുപ്പം തൊട്ട് ഈ മനുഷ്യനെ അറിയുന്നതാണ്. മാത്രമല്ല ആ കുട്ടിയുടെ അച്ഛന്റെ സഹപ്രവര്‍ത്തകനുമായിരുന്നു തരുണ്‍. തെഹല്‍ക്കയില്‍ അവളുടെ പത്രാധിപനുമായിരുന്നു അദ്ദേഹം. അപ്പോള്‍ ഒരുപാട് ഉയരത്തിലായിരിക്കും ആ പെണ്‍കുട്ടി തരുണ്‍ തേജ്പാലിനെ കണ്ടിരിക്കുക എന്ന് ഊഹിക്കാമല്ലോ?
ആ കുട്ടിക്കുണ്ടായ ഷോക്കിന് സമാനമായ ഒരു അനുഭവം തന്നെയാണ് എനിക്കുമുണ്ടായത്.
പ്രശസ്തനായ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമാണ് തരുണ്‍തേജ്പാല്‍, നിങ്ങള്‍ തമ്മിലുള്ള ബന്ധം എങ്ങനെയാണ്? ഒരു വ്യക്തി എന്ന നിലയിലും ഒരു ജേണലിസ്റ്റ് എന്ന നിലയിലും തരുണിനെ എങ്ങനെയാണ് വിലയിരുത്തുന്നത് ?.
.അടുത്ത പേജില്‍ തുടരുന്നു
നീതിന്യായവ്യവസ്ഥ പരാജയപ്പെടുന്നിടത്ത് നമുക്ക് പിന്നെയൊരു ആശ്രയം
മാധ്യമമാണ്. ന്യൂസ്‌പേപ്പറാണ്. ഇങ്ങനെയൊക്കെയുള്ള ചിന്തകള്‍ക്കിടയില്‍, മാധ്യമ മേഖലയെ വളരെ പുരോഗനാത്മകമായ രീതിയില്‍ കൊണ്ടുപോകാന്‍ കഴിയുന്ന തരുണ്‍ തേജ്പാല്‍ തന്നെ ഇങ്ങനെ ചെയ്തു എന്ന് പറയുമ്പോള്‍ അതൊരു വലിയ മൂല്യബോധത്തിന്റെ
തകര്‍ച്ചയാണ്.
തേജ്പാലിനെ അടുത്ത് കാണുകയും ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത ഒരാളാണ് ഞാന്‍. ഒരുപാട് നല്ല അനുഭവങ്ങള്‍ ആ മനുഷ്യനില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.
അങ്ങനെയുള്ള ഒരാള്‍ ഇത്ര ഹീനമായ തെറ്റു ചെയ്തു എന്നതിനേക്കാള്‍ ആ തെറ്റിനെ ഏതൊരു റേപ്പിസ്റ്റിനേയും പോലെ, ഏതൊരു ക്രിമിനലിനേയും പോലെ, മറച്ചുപിടിക്കാനും അതില്‍ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചു എന്നതാണ് എന്നെ കൂടുതല്‍ അമ്പരപ്പിക്കുന്നത്.
തരുണ്‍ തേജ്പാല്‍ എന്ന വ്യക്തി ഇപ്പോള്‍ കേവലം തെഹല്‍ക്കയുടെ മാത്രം പ്രശ്‌നമല്ല എന്നും ഓര്‍ക്കുക.
തെഹല്‍ക്കയും തേജ്പാലും ഈയൊരു പ്രശ്‌നത്തെ എത്ര പരിഹാസ്യമായ രീതിയിലാണ് കൊണ്ടുപോയത് എന്നിടത്താണ് ആ അമ്പരപ്പ് കൂടുതലായിട്ട് വരുന്നത്. ഒരുവശത്ത് ആ കുട്ടിയോട് തെറ്റു സമ്മതിക്കുന്നു.
മറുവശത്ത് അദ്ദേഹം നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. പിന്നെ ഒരുപാട് സങ്കീര്‍ണ്ണമായ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട്, വളരെ ഭീകരമായ അവസ്ഥയില്‍ ഇതിനെ, പരിഹാസ്യമായ രീതിയില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു ഒരു നടുക്കമുണ്ട്.
പോയ വാരം സുപ്രീം കോടതിയിലെ ജഡ്ജി പീഡിപ്പിച്ചെന്ന് പറഞ്ഞ് ഒരു വനിത രംഗത്ത് വന്നതോര്‍ക്കുക. ജനങ്ങളൊക്കെ നീതിന്യായ വ്യവസ്ഥയുടെ നിലവാരത്തകര്‍ച്ചയില്‍ ഒരുപാട് വിഷമിച്ചുനില്‍ക്കുമ്പോഴാണ് ഇതെല്ലാം വരുന്നതെന്നോര്‍ക്കണം.
സ്ത്രീക്ക് അവളിഷ്ടപ്പെടുന്ന മേഖലയില്‍ ഭയമില്ലാതെ പുരുഷന്റെ അക്രമമില്ലാതെ നിര്‍ഭയമായി ജോലി ചെയ്യാന്‍ പറ്റുന്നു എന്നത് സമൂഹത്തിന്റെ ആരോഗ്യത്തിന്റെ സൂചനയാണല്ലോ.
അപ്പോള്‍ ഇവിടെ നീതിന്യായവ്യവസ്ഥ പരാജയപ്പെടുന്നിടത്ത് നമുക്ക് പിന്നെയൊരു ആശ്രയം മാധ്യമമാണ്. ന്യൂസ്‌പേപ്പറാണ്, വാരികകളാണ്. ഇങ്ങനെയൊക്കെയുള്ള ചിന്തകള്‍ക്കിടയില്‍, മാധ്യമ മേഖലയെ വളരെ പുരോഗനാത്മകമായ രീതിയില്‍ കൊണ്ടുപോകാന്‍ കഴിയുന്ന ഒരു വ്യക്തി ഇങ്ങനെ ചെയ്തു എന്ന് പറയുമ്പോള്‍ അതൊരു വലിയ മൂല്യബാധത്തിന്റെ തകര്‍ച്ചയായാണ് ഞാന്‍ കാണുന്നത്.
തരുണ്‍ തേജ്പാല്‍ എന്ന വ്യക്തി ഇപ്പോള്‍ കേവലം തെഹല്‍ക്കയുടെ മാത്രം പ്രശ്‌നമല്ല എന്നും ഓര്‍ക്കുക.
ഒരു കഴിഞ്ഞ പത്ത് പതിനഞ്ച് കൊല്ലമായിട്ട് ഇന്ത്യന്‍ മാധ്യമരംഗത്ത് ഉണര്‍വുണ്ടാക്കുകയും അതുപോലെ ബദല്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ നമ്മെ പഠിപ്പിക്കുകയും ചെയ്ത
ഒരാളാണ് തരുണ്‍ തേജ്പാല്‍.
.അടുത്ത പേജില്‍ തുടരുന്നു
തരുണ്‍ എന്ന വ്യക്തി ആദ്യമായി എന്റെ മനസിലേക്ക് വരുന്നത് ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡില്‍ കൂടിയാണ്. ഞാന്‍ കോഴിക്കോട് ഇന്ത്യന്‍ എക്‌സ്പ്രസില്‍
മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തുവരുന്ന ഒരു കാലമാണത്. അന്ന് തരുണ്‍ തേജ്പാലിന്റെ കൂടെ മാത്യു സാമുവലുമുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന്റെ വലിയൊരു സാധ്യതയാണ് ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡിലൂടെ പുറത്ത് വന്നത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാകട്ടെ, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രശ്‌നങ്ങളാകട്ടെ അല്ലെങ്കില്‍ ഏറ്റവും താഴെ തട്ടിലുള്ളവരുടെ പ്രശ്‌നങ്ങളാവട്ടെ, അവിടെയെല്ലാം സമൂഹമനസാക്ഷിയുടെ ഒപ്പം നിന്ന അല്ലെങ്കില്‍ നില്‍ക്കേണ്ടിയിരുന്ന ഒരു മനുഷ്യന്‍ ഇത്രയും നീചമായ രീതിയില്‍ ഒരു കേസില്‍ പെടുകയും അതി ലജ്ജാകരമായ രീതിയില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ
സ്ഥാപനവും പലരാലും പിന്തുണയ്ക്കപ്പെടുകയും ചെയ്യുന്നു എന്നിടത്താണ് ഈ അമ്പരപ്പ് പൂര്‍ണമാകുന്നത്.
തരുണ്‍ എന്ന വ്യക്തി ആദ്യമായി എന്റെ മനസിലേക്ക് വരുന്നത് ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡില്‍ കൂടിയാണ്. കോഴിക്കോട് ഇന്ത്യന്‍ എക്‌സ്പ്രസില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തുവരുന്ന ഒരു കാലമാണത്. അന്ന് തരുണ്‍ തേജ്പാലിന്റെ കൂടെ മാത്യു സാമുവലും അനിരുദ്ധ ബഹാലുമുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന്റെ വലിയൊരു സാധ്യതയാണ് ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡിലൂടെ പുറത്ത് വന്നത്.
അപ്പോഴേ സ്വാഭാവികമായിട്ടും ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍, വിദ്യാര്‍ത്ഥി എന്ന നിലയില്‍, മാധ്യമനിരീക്ഷകന്‍ എന്ന നിലയില്‍ ഈ മനുഷ്യനോട് ഒരു താത്പര്യം വന്നിരുന്നു. അതിന് ശേഷം കുറേ കഴിഞ്ഞു ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് കഴിഞ്ഞു, തെഹല്‍ക്ക ഡോട്ട് കോം അടച്ചുപൂട്ടാന്‍ തുടങ്ങുന്നു.
തരുണ്‍ തേജ്പാല്‍ അടക്കമുള്ളവര്‍ കേസില്‍ പെടുകയാണ്. എന്നിട്ടും അവര്‍ തുടര്‍ച്ചയായിട്ട് നിയമ പോരാട്ടങ്ങള്‍ നടത്തുന്നു. അതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഞാനുമുണ്ടായിരുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസില്‍ ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന സമയത്താണ് തെഹല്‍ക്ക ഒരു വീക്കിലി ന്യൂസ്‌പേപ്പറായി പുനര്‍ജ്ജനിക്കുന്നത്. അപ്പോഴേക്കും തെഹല്‍ക്ക ഡോട്ട് കോം പുതിയ രൂപത്തില്‍ പ്രതിവാര പത്രമായി ഇറങ്ങുന്നു. ഒരു സമഗ്രമായ വാര്‍ത്താ വാരിക ആയിരുന്നു അത്. ജീവല്‍ പ്രശ്‌നങ്ങളെ അത് ഏറ്റെടുത്തു. അത് കുറേക്കൂടി വലിയ രീതിയില്‍ ജനകീയ പത്രപ്രവര്‍ത്തനം തുടങ്ങിയിരുന്നു.
മാത്രമല്ല ആളുകള്‍ അറിയേണ്ട പല വാര്‍ത്തകളും ഫീച്ചറുകളും തെഹല്‍ക്കയില്‍ സ്ഥിരമായി വരാന്‍ തുടങ്ങിയപ്പോള്‍ ഞാനും മറ്റു പലരേയും പോലെ ഇതിന്റെ സ്ഥിരം വായനക്കാരനായി മാറി. അതിന്റെ എല്ലാ ലക്കവും മുടങ്ങാതെ വാങ്ങി വായിക്കുമായിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് ജേണലിസ്റ്റുകളെ ആവശ്യമുണ്ട് എന്നൊരു പരസ്യം തെഹല്‍ക്കയുടെ വെബ്‌സൈറ്റില്‍ കാണുന്നത്. കണ്‍വെന്‍ഷണല്‍ ജേണലിസത്തിന് പുറത്തേക്കുള്ള ഒരു വഴിയായിരുന്നു അത്. തെഹല്‍ക്കയിലേക്ക് ഒരു അപേക്ഷ അയച്ചു.
കുറേ ആഴ്ചകളോളം മറുപടിയൊന്നും കണ്ടില്ല. അതിനിടയില്‍ ഒരിക്കല്‍ വയനാട്ടില്‍ പോയപ്പോള്‍ പ്രശസ്ത ഡോക്യുമെന്ററികാരനും എഴുത്തുകാരനുമായ ഒ.കെ ജോണിയോട് തെഹല്‍ക്കയില്‍ അപേക്ഷിച്ചിട്ടുണ്ട് എന്നു സൂചിപ്പിച്ചു.
അപ്പോള്‍ അദ്ദേഹം പറഞ്ഞു- അവര്‍ ഇങ്ങനെ ഇടക്കിടെ പരസ്യം കൊടുക്കുന്നതാണ്. നിങ്ങള്‍ക്ക് ജോലി വേണമെന്നുണ്ടെങ്കില്‍ ഒരു കാര്യം ചെയ്യൂ. തരുണിന്റെ അടുത്ത സുഹൃത്താണ് എഴുത്തുകാരനായ പോള്‍ സക്കറിയ, സക്കറിയയോട് സംസാരിച്ചാല്‍ തരുണിലേക്കുള്ള ഒരു വഴി കിട്ടും. തുടര്‍ന്ന് ഞാന്‍ സക്കറിയയയെ ബന്ധപ്പെട്ടു. സക്കറിയയയാണ് തേജ്പാലിലേക്ക് എത്തിക്കുന്ന ഒരു വ്യക്തി.
അടുത്ത പേജില്‍ തുടരുന്നു
ഒരു തരത്തിലുള്ള ജാഡയും ഇല്ലാത്ത ഒരു തരത്തിലുള്ള മറയും ഇല്ലാത്ത അധികാരത്തിന്റേതായ അഹങ്കാരങ്ങള്‍ ഒന്നും ഇല്ലാത്ത, അടുത്ത സുഹൃത്തിനെപ്പോലെ തോന്നിക്കുന്ന തരുണ്‍ തേജ്പാല്‍ എന്റെ അടുത്തും വന്നു.
അങ്ങനെയിരിക്കെ തെഹല്‍ക്കയുടെ എഡിറ്ററായ ശങ്കര്‍ഷന്‍ താക്കൂര്‍ എന്നെ വിളിച്ച് ദല്‍ഹിയില്‍ വന്ന് തരുണ്‍ തേജ്പാലിനെ കാണാനാവശ്യപ്പെട്ടു. വലിയ സന്തോഷം തോന്നിയ നിമിഷമായിരുന്നു.
എന്നെ സംബന്ധിച്ച് ജോലി കിട്ടുക രണ്ടാമത്തെ കാര്യമായിരുന്നു. തരുണിനെപ്പോലെ വലിയൊരു മനുഷ്യനെ നേരിട്ട് കാണാം, അവരോട് സംസാരിക്കാം എന്നതിലായിരുന്നു എന്റെ വലിയ ത്രില്‍.
രണ്ട് ദിവസം കൊണ്ട് വരാം എന്ന് അറിയിച്ചപ്പോള്‍ തെഹല്‍ക്ക പറഞ്ഞു, ഫ്‌ളൈറ്റിന് വന്നാല്‍ മതി, പൈസ ഞങ്ങള്‍ റീ ഫണ്ടു ചെയ്യും. ഡൊമസ്റ്റിക് ഫ്‌ളൈറ്റിനൊക്കെ ഭീകരമായ ചാര്‍ജ്ജ് ഉള്ള കാലമായിരുന്നു. ജേണലിസ്റ്റുകള്‍ക്കൊന്നും വലിയ സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലായിരുന്ന ഒരു കാലവും.
തൊട്ടടുത്ത കസേരയില്‍ ഇരുന്ന് ഇന്റര്‍വ്യൂവിന്റെ മട്ടും ഭാവവും ഇല്ലാതെ തരുണ്‍ സംസാരിക്കാന്‍ തുടങ്ങുകയാണ്.
അപ്പോഴാണ് ഇവര്‍ ഇന്റര്‍വ്യൂന് ഫ്‌ളൈറ്റിന് വരാന്‍ പറയുന്നത്. ആ ഇന്റര്‍വ്യൂയില്‍ സെലക്ട് ചെയ്യുമോ എന്നു പോലും അറിയില്ല. അപ്പോള്‍ ഇതിന് വേണ്ടി മുടക്കുന്ന പത്ത് ഇരുപതിനായിരം രൂപ അന്നത്തെ അവസ്ഥയില്‍ വലിയ പൈസ തന്നെയാണ്. അങ്ങനെ ഒടുവില്‍ മടിച്ചുമടിച്ച് ഞാന്‍ ദല്‍ഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു.
ദല്‍ഹിയില്‍ ചെന്നു. തരുണിന്റെ സഹോദരിയും പബ്ലിഷറുമായ നീന തേജ്പാലാണ് എന്നെ സ്വീകരിക്കുന്നത്. ആദ്യം തന്നെ റീന പറയുന്നത് നിങ്ങള്‍ അക്കൗണ്ട്‌സില്‍ പോയി ടിക്കറ്റ് കൊടുത്ത് അതിന്റെ തുക വാങ്ങിച്ചോളൂ എന്നാണ്.
അപ്പോഴാണ് സത്യത്തില്‍ എനിക്കാശ്വാസമായത്. ഈ പണി കിട്ടിയാലും കിട്ടിയില്ലെങ്കിലും മറ്റ് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകില്ലല്ലോ. തരുണ്‍ തേജ്പാല്‍ ഉടന്‍ ഓഫീസിലെത്തുമെന്നും അവര്‍ എന്നെ അറിയിച്ചു.
അദ്ദേഹം ഓഫീസിലേക്ക് വരുന്നത് ഞാന്‍ ശ്രദ്ധിച്ചു. നല്ല ഉയരമൊക്കെയുള്ള, വളരെ സുമുഖനായ ഒരു മനുഷ്യന്‍. അദ്ദേഹം ഓഫീസിലേക്ക് വരുന്ന വഴിയില്‍ കാണുന്നവരോടെല്ലാം സംസാരിക്കുന്നു. ആ ഓഫീസിലെ അറ്റന്‍ഡര്‍, പ്യൂണ്‍, റിസപ്ഷനിസ്റ്റ് അങ്ങനെ എല്ലാവരുടെയടുത്തും അങ്ങോട്ട് ചെന്ന് വിഷ് ചെയ്യുന്നു.
ഒരു തരത്തിലുള്ള ജാഡയും ഇല്ലാത്ത ഒരു തരത്തിലുള്ള മറയും ഇല്ലാത്ത അധികാരത്തിന്റേതായ അഹങ്കാരങ്ങള്‍ ഒന്നും ഇല്ലാത്ത, നമ്മുടെ ഒരു അടുത്ത സുഹൃത്തിനെപ്പോലെ തോന്നിക്കുന്ന തരുണ്‍ തേജ്പാല്‍ ഒടുവില്‍ എന്റെ അടുത്തും വന്നു.
ഇന്റര്‍വ്യൂന് വന്നതാണല്ലേ എന്ന് പറഞ്ഞ് അദ്ദേഹം ഉള്ളിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് എന്റെ തൊട്ടടുത്ത കസേരയില്‍ തരുണ്‍ തേജ്പാല്‍ വന്നിരുന്നു. ഒരു ഔപചാരിക ഇന്റര്‍വ്യൂവിന്റെ മട്ടും ഭാവവും ഇല്ലാതെ പിന്നെ അദ്ദേഹം സംസാരിച്ചു തുടങ്ങി.
.അടുത്ത പേജില്‍ തുടരുന്നു
പോള്‍ സക്കറിയയെ എങ്ങനെ അറിയാം എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ അത് വിശദീകരിച്ചുകൊടുത്തു. അദ്ദേഹം സക്കറിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദവും പറഞ്ഞു. ദല്‍ഹിയില്‍ അവര്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുള്ള കാലഘട്ടം, വി.കെ മാധവന്‍ കുട്ടിയുമായുള്ള ബന്ധം… ഇതെല്ലാം ഞങ്ങള്‍ക്കന്ന് സംസാരവിഷയമായി.
കേരളത്തിലെ വിവിധ മാധ്യമപ്രവര്‍ത്തകരുമായിട്ടുള്ള ബന്ധങ്ങള്‍ കൂടി സംസാരിച്ച് കഴിഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ” ശരി എങ്കില്‍ ഷാജി ജോയിന്‍ ചെയ്‌തോളൂ..”
ആ ഒരു സൗഹൃദസംഭാഷണമല്ലാതെ മറ്റൊന്നും ഇന്റര്‍വ്യൂവിന്റെ പേരില്‍ നടന്നിരുന്നില്ല. ഇന്റര്‍വ്യൂ എന്ന മട്ടില്‍ ശമ്പളം എത്ര തരും എന്ന് ചോദിച്ചില്ല. പറഞ്ഞുമില്ല. ഓഫര്‍ ലെറ്റര്‍ കിട്ടിയപ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ തുക.
പിന്നെ അവിടുന്നങ്ങോട്ട് ഒന്നൊന്നര വര്‍ഷത്തോളം ഞാന്‍ ദല്‍ഹി തെഹല്‍ക്ക ഓഫീസില്‍ ജോലി ചെയ്തു. അക്കാലത്തൊന്നും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഞാന്‍ അനുഭവിച്ചിട്ടില്ല. എന്റെ എഴുത്തിനെ നിയന്ത്രിക്കുന്ന ഇടപെടലുകളും തരുണിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
മൂന്നു വര്‍ഷം തെഹല്‍ക്കയ്ക്കു വേണ്ടി തിരുവനന്തപുരത്ത് ജോലി ചെയ്തു. ആ കാലഘട്ടത്തില്‍ ആറ് മാസത്തിലോ കൊല്ലത്തില്‍ ഒരിക്കലോ ഒക്കെയാണ് എഡിറ്ററെ നേരിട്ടുകാണാനായിരുന്നത്. അങ്ങനെയെല്ലാം നോക്കുമ്പോള്‍ തരുണ്‍ തേജ്പാല്‍ എന്ന എഡിറ്ററുമായി എനിക്ക് വളരെ നല്ല അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.
ഇടയ്ക്ക് തരുണ്‍ പറയും- നാട്ടിലൊക്കെ പോകുമ്പോള്‍ അവിടുന്ന് കുറച്ച് നല്ല വാര്‍ത്തകള്‍ കണ്ടുപിടിച്ച് വരണം, നമുക്ക് പബ്ലിഷ് ചെയ്യാം. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരത്ത് പോയി അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാനാവശ്യപ്പെട്ടു. അതുപോലെ സി കെ ജാനുവുമായിട്ടുള്ള അഭിമുഖവും ചെയ്തു.
രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള, അടിസ്ഥാനസൗകര്യങ്ങള്‍ക്കായി പോരാടുന്ന ആളുകളുടെ ഇന്റര്‍വ്യൂ തെഹല്‍ക്കയില്‍ കൊടുത്തപ്പോള്‍ ആ കൂട്ടത്തില്‍ സി.കെ ജാനുവിന്റെ അഭിമുഖവും ഉള്‍പ്പെടുത്തി. അങ്ങനെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വളരെ സംതൃപ്തമായ രീതിയിലായിരുന്നു ഞാനവിടെ പ്രവര്‍ത്തിച്ചുപോന്നത്.
തിരുവനന്തപുരത്ത് തെഹല്‍ക്കയുടെ പ്രതിനിധിയായി ഒരാളെ വെക്കാമെന്ന തീരുമാനം വന്നപ്പോള്‍ അദ്ദേഹം തന്നെയാണ് എന്നെ നിര്‍ദേശിച്ചത്.
മൂന്നു വര്‍ഷം തെഹല്‍ക്കയ്ക്കു വേണ്ടി തിരുവനന്തപുരത്ത് ജോലി ചെയ്തു. ആ കാലഘട്ടത്തില്‍ ആറ് മാസത്തിലൊരിക്കലൊക്കെയാണ്
എഡിറ്ററെ നേരിട്ടുകാണാനായിരുന്നത്.
അങ്ങനെയെല്ലാം നോക്കുമ്പോള്‍ മൊത്തത്തില്‍ തരുണ്‍ തേജ്പാല്‍ എന്ന എഡിറ്ററുമായി എനിക്ക് വളരെ നല്ല അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.
ഞാന്‍ എഴുതിയ ഒരു വാര്‍ത്ത പോലും തെഹല്‍ക്കയില്‍ കൊടുക്കാതിരുന്നിട്ടില്ല. ഒരു പത്രാധിപര്‍ എന്ന നിലയില്‍ വലിയ പ്രോത്സാഹനവും സപ്പോര്‍ട്ടും ആയിരുന്നു തരുണ്‍.
ഞാന്‍ കേരളത്തില്‍ വന്ന ശേഷം പ്ലാച്ചിമട വിഷയത്തിലൊക്കെ, കൊക്കൊക്കോളയ്‌ക്കെതിരായ ലേഖനങ്ങളൊക്കെ തെഹല്‍ക്കയില്‍ വന്നിരുന്നു. ആ കാലഘട്ടത്തിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലുമൊക്കെ ഉണങ്ങിപ്പോയ കുളങ്ങള്‍ കൊക്കൊക്കോള പുനരുജ്ജീവിച്ചെടുത്തിരുന്നവെന്ന വാര്‍ത്തകള്‍ നമ്മുടെ വാര്‍ത്തകളുടെ ഒപ്പം തന്നെ, നമ്മുടെ വാര്‍ത്തകളേക്കാള്‍ പ്രാധാന്യത്തില്‍ വന്നിരുന്നത് എന്നെ അമ്പരപ്പിച്ചിരുന്നു. അതാക്കെ കണ്ട് അന്ന് തെഹല്‍ക്കയിലുണ്ടായിരുന്ന പല പത്രപ്രവര്‍ത്തകരും അമ്പരന്നിട്ടുണ്ട്. എന്താണ് ഇതിന്റെയൊക്കെ താത്പര്യം? കാരണം ആ ലേഖനങ്ങളൊക്കെ എഴുതിയിരുന്നത് സ്വന്തം
ലേഖകര്‍ തന്നെയായിരുന്നെങ്കിലും അവയുടെ ഭാഷ ഒരു പി.ആര്‍.ഒ ഭാഷയായിരുന്നു.
.അടുത്ത പേജില്‍ തുടരുന്നു
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ സംഗതി എല്ലാ ലക്കത്തിലും ഒരു പേജ്- “ദളിത് വിന്‍ഡോ” എന്ന പേരില്‍- തെഹല്‍ക്ക തുടങ്ങിയതാണ്. ഇന്ത്യയില്‍ എവിടെയെങ്കിലുമുള്ള ഏതെങ്കിലും ഒരു ദളിതന്‍ അവന് ഇഷ്ടമുള്ള കാര്യങ്ങള്‍, അവര്‍ പറയുന്ന അതേ കാര്യങ്ങള്‍ അങ്ങനെ തന്നെ പകര്‍ത്തിക്കൊണ്ടുപോയി പബ്ലിഷ് ചെയ്യുമായിരുന്നു.
കോണ്‍ഗ്രസിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ വന്നാല്‍ പോലും അവയെ കൃത്യമായി ബാലന്‍സ് ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകളും തെഹല്‍ക്കയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.
നിങ്ങള്‍ ഒന്നിനോടും കോംപ്രമൈസ് ചെയ്യരുത്, ക്രഡിബിലിറ്റി ഉണ്ടാകണം, എല്ലാത്തിനോടും ഫൈറ്റ് ചെയ്യണം എന്നെല്ലാം തെഹല്‍ക്ക അവിടെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തരുന്ന ഓഫര്‍ ലെറ്ററില്‍ ഉണ്ടായിരുന്നു. അവിടെയാണിതു കാണേണ്ടി വരുന്നത്.
പക്ഷേ പതുക്കെ തെഹല്‍ക്ക മാറുകയായിരുന്നു. പിന്നെ പല സ്ഥലത്തും കണ്ടത് പണം തരുന്നിടത്ത് സ്ഥാപനം കോംപ്രമൈസ് ചെയ്യുന്നതായാണ്. ആദ്യ കാലത്തൊക്കെ അത് കുറഞ്ഞ അളവിലായിരുന്നു. പിന്നീട് അത് കൂടിക്കൂടി വന്നു.
പിന്നെ മറ്റൊരു വശം എന്ന് പറഞ്ഞാല്‍ ഞാനൊക്കെ ചെല്ലുമ്പോള്‍ തെഹല്‍ക്കയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശങ്കര്‍ഷന്‍ താക്കൂര്‍
, അതുപോലെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍ ഹരീന്ദര്‍ ബവേജ, സീനിയര്‍ എഡിറ്റര്‍ അമിത് സെന്‍ ഗുപ്ത എന്നിവരൊക്കെയാണ് അവിടെയുണ്ടായിരുന്നത്. ഇവരെല്ലാം കൂടി ഉണ്ടാക്കിയെടുത്ത വലിയൊരു തൊഴില്‍ സംസ്‌ക്കാരം, മാധ്യമപ്രവര്‍ത്തനം എങ്ങനെ ആയിരിക്കണം എന്നതിനെ പറ്റിയുള്ള പൊതുധാരണ അവിടെ ഉണ്ടായിരുന്നു.
പതുക്കെ തെഹല്‍ക്ക മാറുകയായിരുന്നു. പിന്നെ പല സ്ഥലത്തും കണ്ടത് പൈസ ഉള്ളിടത്ത് സ്ഥാപനം കോംപ്രമൈസ് ചെയ്യുന്നതായാണ്.
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ സംഗതി എല്ലാ ലക്കത്തിലും ഒരു പേജ്- “ദളിത് വിന്‍ഡോ” എന്ന പേരില്‍- തെഹല്‍ക്ക തുടങ്ങിയതാണ്. ഇന്ത്യയില്‍ എവിടെയെങ്കിലുമുള്ള ഏതെങ്കിലും ഒരു ദളിതന്‍ അവനോ അവള്‍ക്കോ ഇഷ്ടമുള്ള കാര്യങ്ങള്‍, അവര്‍ പറയുന്ന അതേ കാര്യങ്ങള്‍ അങ്ങനെ തന്നെ പകര്‍ത്തിക്കൊണ്ടുപോയി പബ്ലിഷ് ചെയ്യുമായിരുന്നു.
അങ്ങനെ ദളിതന് സ്വന്തം സ്വത്വം പ്രകടിപ്പിക്കാവുന്ന രീതിയില്‍ തെഹല്‍ക്ക ആഴ്ചയില്‍ ഒരു പേജ് അതിനായി മാറ്റിവെക്കുമായിരുന്നു. ഞാന്‍ ഇവിടെ കേരളത്തില്‍ ഗീതാനന്ദനെക്കൊണ്ട്, ളാഹ ഗോപാലനെ കൊണ്ട് , പൊക്കുടനെ കൊണ്ട് ഒക്കെ അതില്‍ സംസാരിപ്പിച്ചിട്ടുണ്ട്. അങ്ങനെ അഖിലേന്ത്യാ തലത്തില്‍ ഒരുപാട് ദളിതര്‍ ഈ പംക്തിയില്‍ വന്നിരുന്നു.
പിന്നെ രണ്ടാമത് “ദോ ബികാസ് സമീന്‍” എന്നൊരു കോളം തെഹല്‍ക്കയില്‍ ഉണ്ടായിരുന്നു. കിടപ്പാടമില്ലായ്മ, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ എന്നീ വിഷയങ്ങളോടൊപ്പം ഭൂമി കൊള്ളയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പോരാട്ടങ്ങളുടേയും ചെറുത്തുനില്‍പ്പുകളുടേയും ഒരു സാക്ഷ്യപത്രമായിരുന്നു ആ കോളം.
“വാട്ടീസ് റൈറ്റ് എബൗട്ട് ഇന്ത്യ” എന്നൊരു കോളവും ഉണ്ടായിരുന്നു. വായിക്കുന്ന ആളുകള്‍ക്ക് പോസിറ്റീവായ ഒരു ഊര്‍ജ്ജം കൊടുക്കാനായി യഥാര്‍ത്ഥ വിജയങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍, യഥാര്‍ത്ഥ മാറ്റങ്ങളുണ്ടാക്കിയ ആളുകള്‍, വ്യത്യസ്ത മേഖലകളില്‍ അസാധാരണമായ ഇടപെടലുകള്‍ നടത്തി വിജയമുണ്ടാക്കിയവര്‍ എന്നിവരെ ഇതില്‍ അവതരിപ്പിച്ചിരുന്നു.
.അടുത്ത പേജില്‍ തുടരുന്നു
ഞങ്ങളൊന്നും നില്‍ക്കുമ്പോള്‍ ഇങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ നാല് കൊല്ലമായിട്ട് ഞാന്‍ ശ്രദ്ധിക്കാറുമില്ല. എന്നിരുന്നാലും ഇങ്ങനെ പ്രഗത്ഭരായ, കൃത്യമായ ദിശാബോധമുള്ള ഒരു ജേണലിസ്റ്റ് ടീമിനെ ഉണ്ടാക്കിയ ഒരു സ്ഥാപത്തിന്റെ ചീഫ് എഡിറ്ററായിരുന്നു തരുണ്‍ തേജ്പാല്‍.
സ്ത്രീകളുടെ പ്രശ്‌നം കൈകാര്യം ചെയ്ത കോളം, ട്രൈബല്‍സിന്റെ പ്രശ്‌നം കൈകാര്യം ചെയ്ത കോളം എന്നിങ്ങനെ വ്യത്യസ്ത കോളങ്ങളിലൂടെ ഈ മാഗസിന് തനതായ ഒരു വ്യക്തിത്വം ഉണ്ടായിരുന്നു. ഈ മാഗസിന്‍ ആരുടെ കൂടെ നില്‍ക്കുന്നു എന്നത് പ്രധാനമായിരുന്നു.
എന്നാല്‍ പിന്നീട് ശങ്കര്‍ഷന്‍ താക്കൂര്‍, അമിത് സെന്‍ ഗുപ്ത , വിജയ് സിന്‍ഹ അങ്ങനെ ഒരുപാട് നല്ല മാധ്യമപ്രവര്‍ത്തകര്‍ ഈ സ്ഥാപനത്തില്‍ നിന്ന് പോകുകയും മാനേജ്‌മെന്റിന്റെ സില്‍ബന്തികളായ കുറച്ചാളുകളുടെ കയ്യിലേക്ക് അധികാരം മാറുകയും ചെയ്തതോടുകൂടി ഈ കോളങ്ങളെല്ലാം ഒന്നൊന്നായി അപ്രത്യക്ഷമായിത്തുടങ്ങി.
ഷോമ ചൗധരി പത്രാധിപരായതോടെ വ്യക്തമായി പറഞ്ഞാല്‍ അവര്‍ക്ക് വേണ്ടി തരുണ്‍ കഴിവുറ്റ മറ്റെല്ലാ ജേണലിസ്റ്റുകളും പുറത്തുപോയാല്‍ കുഴപ്പമില്ല എന്ന നിലപാട് സ്വീകരിച്ചു.
അങ്ങനെ തെഹല്‍ക്കയുടെ താത്പര്യങ്ങളും മാറുകയാണ്. സമീപകാലത്ത് തെഹല്‍ക്കയില്‍ ജോലി ചെയ്ത ഒരാള്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞത് കണ്ടു- ക്രൈം നന്ദ കുമാറിന്റെ ക്രൈം ഇല്ലേ അതിന്റെ ഇംഗ്ലീഷ് വേര്‍ഷനാണ് തെഹല്‍ക്ക എന്ന്.
സമീപകാലത്ത് തെഹല്‍ക്കയില്‍ ജോലി ചെയ്ത ഒരാള്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞത് കണ്ടു- ക്രൈം നന്ദ കുമാറിന്റെ ക്രൈം ഇല്ലേ അതിന്റെ ഇംഗ്ലീഷ് വേര്‍ഷനാണ് തെഹല്‍ക്ക എന്ന്.
ഞങ്ങളൊന്നും നില്‍ക്കുമ്പോള്‍ ഇങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ നാല് കൊല്ലമായിട്ട് ഞാന്‍ ശ്രദ്ധിക്കാറുമില്ല. എന്നിരുന്നാലും ഇങ്ങനെ പ്രഗത്ഭരായ, കൃത്യമായ ദിശാബോധമുള്ള ഒരു ജേണലിസ്റ്റ് ടീമിനെ ഉണ്ടാക്കിയ ഒരു സ്ഥാപത്തിന്റെ ചീഫ് എഡിറ്ററായിരുന്നു തരുണ്‍ തേജ്പാല്‍. അവരെയെല്ലാം അദ്ദേഹം ഒരുമിച്ച് പറഞ്ഞയച്ചു എന്നത് വേറെ കാര്യം
ഇപ്പോഴത്തെ വിവാദം ഉന്നയിച്ചത് തെഹല്‍ക്കയ്ക്ക് അകത്തുള്ള ഒരു ജേണലിസ്റ്റ് തന്നെയാണ്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നിരന്തരം പേനയെടുക്കുന്ന ഒരു പ്രസിദ്ധീകരണത്തിനുള്ളില്‍ നിന്നു തന്നെ ഇതു വരുന്നത് തികച്ചും അപലപനീയമാണ്, ദാര്‍ഭാഗ്യകരവുമാണ്.
ഒരു കാര്യം ചോദിക്കട്ടെ, തെഹല്‍ക്കയുടെ സീനിയര്‍ കറസ്‌പോണ്ടായിരുന്ന കാലത്ത് മികച്ച റിപ്പോര്‍ട്ടിംഗിന് സംസ്‌കൃതി അവാര്‍ഡ് കരസ്ഥമാക്കിയ ജേണലിസ്റ്റാണ് താങ്കള്‍. ഒരു സുപ്രഭാതത്തില്‍ തെഹല്‍ക്ക പോലുള്ള ഒരു പേരു കേട്ട സ്ഥാപനത്തിലെ ജോലി രാജി വെച്ച് ഓപ്പണ്‍ എന്നൊരു പുതിയ മാഗസിനിലേക്ക് പോകാനുണ്ടായ സാഹചര്യം ഒന്നു വിശദമാക്കാമോ?
തെഹല്‍ക്കയുമായി പ്രശ്‌നമുണ്ടായിട്ട് പോയതല്ല. എന്റെ അടുത്ത സുഹൃത്താണ് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി.പി സുരേന്ദ്രന്‍. അദ്ദേഹം ഡെപ്യൂട്ടി എഡിറ്ററായിട്ട് പുതിയൊരു മാഗസിന്‍ സ്റ്റാര്‍ട് ചെയ്തപ്പോള്‍, ചെന്നൈയില്‍ അദ്ദേഹത്തിന് പരിചയവും വിശ്വാസവുമുള്ള മാധ്യമപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ എന്നോട് ചെന്നൈയില്‍ നിന്നുകൊണ്ട് തമിഴ്‌നാടും കേരളവും നോക്കണമെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ പോയതാണ്. അല്ലാതെ തെഹല്‍ക്കയില്‍ നിന്ന് വഴക്കൊന്നും ഉണ്ടാക്കിയിട്ടല്ല പോയത്.
.അടുത്ത പേജില്‍ തുടരുന്നു
പക്ഷേ അതേ സമയം മറ്റൊരു പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തട്ടെ. പല സീനിയര്‍ പത്രപ്രവര്‍ത്തകരും ഒരു ഘട്ടം കഴിഞ്ഞാല്‍ തെഹല്‍ക്ക വിടുന്നു. ആശിഷ് ഖേതന്‍, നേഹ ദീക്ഷിത് പോലുള്ള മികച്ച കവര്‍ സ്റ്റോറികള്‍ തെഹല്‍ക്കയ്ക്കു സമ്മാനിച്ച ജേണലിസ്റ്റുകള്‍ തന്നെ ഉദാഹരണം. ഇതിനു കാരണമെന്താകും?
കഴിഞ്ഞ ഒരു ആറേഴുകൊല്ലത്തിനിടയില്‍ തെഹല്‍ക്കയില്‍ ജോലി ചെയ്യാത്ത നല്ല മാധ്യമപ്രവര്‍ത്തകരില്ല ഇന്ത്യയില്‍. പക്ഷേ ആളുകള്‍ രണ്ട് മാസം ജോലി ചെയ്യുന്നു, മൂന്ന് മാസം ജോലി ചെയ്യുന്നു, ആറ് മാസം ജോലി ചെയ്യുന്നു പിന്നീട് സ്ഥലം വിടുന്നു. ഞാന്‍ മൂന്നു വര്‍ഷം തിരുവനന്തപുരത്തായിരുന്നു. ഔട്ട് സ്റ്റേഷനിലുള്ള ആളുകള്‍ക്ക് തെഹല്‍ക്കയില്‍ അത്ര പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.
ചെന്നൈയിലുള്ള പി.സി വിനോജ് കുമാര്‍ അഞ്ച് വര്‍ഷം തെഹല്‍ക്കയില്‍ ജോലി ചെയ്തു. പിന്നെ തെഹല്‍ക്ക വിട്ടു. അതുപോലെ തെരേസ റഹ്മാന്‍ എന്നു പേരുള്ള നോര്‍ത്ത് ഈസ്റ്റിലുള്ള ഒരു വനിതാ ജേണലിസ്റ്റ്. ജേണലിസത്തിന്റെ നല്ല സാധ്യതകള്‍ വളരെയേറെ മനസിലാക്കിയ അവര്‍ ആറ് കൊല്ലങ്ങള്‍ക്ക് ശേഷം തെഹല്‍ക്കയില്‍ നിന്ന് പുറത്താവുന്നു.
ഒരു ഇന്ത്യാ ടുഡേ ആകാനോ ഔട്ട് ലുക്ക് ആകാനോ, വീക്ക് ആകാനോ ഒക്കെ ഉള്ള ശ്രമമായിരുന്നു തെഹല്‍ക്കയും നടത്തിക്കൊണ്ടിരുന്നത്.
പുതിയ തലമുറയില്‍, ഞങ്ങളൊക്കെ പുറത്ത് പോയതിനു ശേഷം വന്ന നേഹ ദീക്ഷിത് നല്ല ഒരു റിപ്പോര്‍ട്ടറായിരുന്നു. അവരും പുറത്താവുന്നു. കഴിഞ്ഞ വര്‍ഷം തരുണ്‍ ശെഖാവത് എന്ന ഫോട്ടോഗ്രാഫര്‍ തെഹല്‍ക്കയ്ക്ക് വേണ്ടി പടം എടുക്കാന്‍ പോയി രോഗം പിടിച്ച് മരിച്ചു. അദ്ദേഹത്തിന്റെ കാര്യത്തില്‍ തെഹല്‍ക്ക ഇടപെട്ട രീതി വളരെ ഹൃദയശൂന്യമായിരുന്നു.
കുറച്ചുകാലമായിട്ട് അതിന്റെ രൂപത്തില്‍, അതിന്റെ ഘടനയില്‍, അതിന്റെ കണ്ടന്റില്‍, അതിന്റെ അപ്രോച്ചില്‍ ഇങ്ങനെ എല്ലാത്തിലുമൊക്കെ വലിയൊരു മാറ്റം വരാന്‍ തുടങ്ങിയിരുന്നു. മറ്റേതോ ഒരു മാഗസിന്‍ ആവാന്‍ അതു ശ്രമിക്കുകയായിരുന്നു എന്നു തോന്നുന്ന തരത്തില്‍.
മറ്റൊരു ഇന്ത്യാ ടുഡേ ആകാനോ ഔട്ട് ലുക്ക് ആകാനോ, വീക്ക് ആകാനോ ഒക്കെ ഉള്ള ശ്രമമായിരുന്നു തെഹല്‍ക്കയും നടത്തിക്കൊണ്ടിരുന്നത്. അതോടെ അതിന്റെ പശ്ചാത്തലത്തില്‍ മാറ്റം വന്നു. അത് ആര്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്നതിലും മാറ്റം വന്നു.
മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന തെഹല്‍ക്കയ്ക്കകത്താണ് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നത് എന്നൊരു ആരോപണം തെഹല്‍ക്കയില്‍ നിന്ന് രാജി വെച്ച മറ്റൊരു ജേണലിസ്റ്റ് ഒരിക്കല്‍ ചാറ്റിംഗിനിടയില്‍ പറഞ്ഞതോര്‍ക്കുന്നു. ഇതില്‍ വാസ്തവമുണ്ടോ?
ഞാന്‍ തെഹല്‍ക്ക വിട്ടു പോകുന്നതിന് മുന്‍പ് തരുണിനും ഷോമ ചാധരിക്കും ഒക്കെ ഒരു മെയില്‍ അയച്ചിട്ടുണ്ടായിരുന്നു. അതായത് എനിക്ക് അവിടുന്ന് വലിയ ദുരനുഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് വിശദമാക്കിക്കൊണ്ട് നല്ല അനുഭവങ്ങളോടെ, സന്തോഷമായിട്ട് തന്നെയായിരുന്നു ഞാന്‍ തെഹല്‍ക്ക വിട്ടത്.
പക്ഷേ എന്നെപ്പോലുള്ളവര്‍ക്ക് ഈ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ഒരു പ്രശ്‌നം ലാക് ഓഫ് ഇന്റേണല്‍ ഡെമോക്രസിയാണ്. കാരണം തെഹല്‍ക്ക സെക്യുലറിസം പറയുന്നു. സ്ത്രീകളുടെ സുരക്ഷിതത്വത്തെകുറിച്ച് പറയുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശത്തെ പറ്റി പറയുന്നു. ആദിവാസികളുടെ അവകാശത്തെ പറ്റി പറയുന്നു. അതുപോലെ തൊഴിലിന്റെ മഹത്വത്തെ പറ്റി പറയുന്നു. എന്നാലിതൊന്നും സ്ഥാപനത്തില്‍ കാണാനില്ല. എഡിറ്ററെ പിരിച്ചുവിട്ട ഏഷ്യന്‍ ഏജ് എന്ന പത്രത്തിന്റെ മാനേജ്‌മെന്റിനെതിരെ വാര്‍ത്തയെഴുതുന്നു.
.അടുത്ത പേജില്‍ തുടരുന്നു
തെഹല്‍ക്കയില്‍ വന്ന മുഴുവന്‍ ജേണലിസ്റ്റുകളും പണം മാത്രം നോക്കി വന്നവരായിരുന്നില്ല. കൂടുതല്‍ പണവും പ്രതാപവും സൗകര്യവുമെല്ലാം മാറ്റിവെച്ച് തെഹല്‍ക്ക ഷെയര്‍ ചെയ്യുന്ന തെഹല്‍ക്കയുടെ അടിസ്ഥാനപരമായ പ്രമാണങ്ങളെ വിശ്വസിച്ചു വന്നവരായിരുന്നു. ഈ ആളുകളെയെല്ലാം നിരാശപ്പെടുത്തുന്ന വിധത്തിലേക്ക് അവര്‍ മാറിപ്പോയി. അതെ, അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.
പക്ഷേ സ്ഥാപനത്തിനുള്ളില്‍ ഇത്തരത്തിലുള്ള എല്ലാ വയലേഷനും നടന്നിരുന്നു എന്നതാണ് സത്യം. സ്ഥാപനത്തിനുള്ളില്‍ വളരെ ജനാധിപത്യപരമായി പെരുമാറിയിരുന്ന തരുണ്‍ തേജ്പാല്‍ ഞാനൊക്കെ പോകുമ്പോഴേക്ക് മാറിയിരുന്നു.
ഷോമ മറ്റൊരു അധികാര കേന്ദ്രമായി മാറി. സഹപ്രവര്‍ത്തകരെ കീഴ്ജീവനക്കാര്‍ എന്ന നിലയിലേക്ക് സീനിയര്‍ എഡിറ്റര്‍മാര്‍ കാണാന്‍ തുടങ്ങുന്നു.
ഏഷ്യന്‍ ഏജില്‍ നിന്നും എം.ജെ അക്ബറെ എസ്.എം.എസ് അയച്ച് പിരിച്ചുവിട്ടതിനെ വാര്‍ത്തയാക്കിയ തെഹല്‍ക്ക, അത് തൊഴിലാളി വിരുദ്ധമാണെന്ന് പറഞ്ഞ തെഹല്‍ക്ക, അന്ന് പാറ്റ്‌നയിലുണ്ടായിരുന്ന ആനന്ദ് എസ്.ടി.ദാസ് എന്ന ഒരു റിപ്പോര്‍ട്ടറെ പിരിച്ചുവിടുന്നത് ഒരു മെയില്‍ അയച്ചിട്ടാണ്! ” ഫിബ്രവരി 28 ാം തിയതി നിങ്ങളുടെ അവസാന വര്‍ക്കിങ് ഡേ ആണ്. വിഷ് യു ഓള്‍ ദി ബെസ്റ്റ്!” ഇതായിരുന്നു മെയില്‍.
ഒരു ഇന്ത്യാ ടുഡേ ആകാനോ ഔട്ട് ലുക്ക് ആകാനോ, വീക്ക് ആകാനോ ഒക്കെ ഉള്ള ശ്രമമായിരുന്നു തെഹല്‍ക്കയും നടത്തിക്കൊണ്ടിരുന്നത്.
പറച്ചിലും പ്രവര്‍ത്തിയും തമ്മിലുള്ള ഒരു അകലം തെഹല്‍ക്കയില്‍ വന്നത് 2010 ആകുമ്പോഴേക്ക് വല്ലാതെ ഫീല്‍ ചെയ്തിട്ടുണ്ട്. അതുപോലെ നല്ല കുറേ ജേണലിസ്റ്റുകളെ തെഹല്‍ക്ക ഉപേക്ഷിച്ചതും, അല്ലെങ്കില്‍ അവര്‍ തെഹല്‍ക്കയെ ഉപേക്ഷിച്ചതും.
തെഹല്‍ക്കയില്‍ വന്ന മുഴുവന്‍ ജേണലിസ്റ്റുകളും പണം മാത്രം നോക്കി വന്നവരായിരുന്നില്ല. കൂടുതല്‍ പണവും പ്രതാപവും സൗകര്യവുമെല്ലാം മാറ്റിവെച്ച് തെഹല്‍ക്ക ഷെയര്‍ ചെയ്യുന്ന തെഹല്‍ക്കയുടെ അടിസ്ഥാനപരമായ പ്രമാണങ്ങളെ വിശ്വസിച്ചു വന്നവരായിരുന്നു. ഈ ആളുകളെയെല്ലാം നിരാശപ്പെടുത്തുന്ന വിധത്തിലേക്ക് അവര്‍ മാറിപ്പോയി. അതെ, അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. തെഹല്‍ക്കയെ അവസാനത്തെ അഭയമായി കണ്ട ആളുകളെ അത് വഞ്ചിച്ചു. വലിയൊരു വിശ്വാസ തകര്‍ച്ച
തെഹല്‍ക്ക തീര്‍ച്ചയായും ഇന്ത്യന്‍ ജേണലിസത്തിന്റെ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ്. ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസത്തിനും സ്റ്റിങ് ഓപ്പറേഷനും പുതിയ മാനങ്ങള്‍ നല്‍കിയ ഒരു പ്രസിദ്ധീകരണം. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തെഹല്‍ക്കയെ നിങ്ങള്‍ എങ്ങനെ പരിചയപ്പെടുത്തും? എന്തായിരുന്നു തെഹല്‍ക്കയുടെ ശക്തി?
ഒരു മാധ്യമസ്ഥാപനത്തിന്റെ ശക്തി എന്നുപറയുന്നത് അതില്‍ ജോലി ചെയ്യുന്ന ജേണലിസ്റ്റുകളാണ്. സ്റ്റിങ് ഓപ്പറേഷന്‍ തെഹല്‍ക്കയാണ് ആദ്യമായി കൊണ്ടുവന്നത്. തരുണ്‍ നല്ലൊരു എഡിറ്ററായിരുന്നു. നല്ലൊരു കോഡിനേറ്ററായിരുന്നു. അല്ലാതെ തരുണൊഴിച്ച് ആരും സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയിട്ടില്ലെന്നോ തരുണാണ് സ്റ്റിങ് നടത്തിയതെന്നോ അല്ല. തരുണിന് സ്റ്റിങ് ഓപ്പറേഷന്‍ നടത്താന്‍ അറിയുകയും ഇല്ല.
ആശിഷ് ഖേതനും അനിരുദ്ധ് ബഹാലും ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം നടത്തുമ്പോള്‍ അതില്‍ ഫെസിലിറ്റേറ്ററുടെ റോളാണ് തരുണിനുണ്ടായിരുന്നത്. ആശിഷ് ഖേതന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സ്റ്റിംഗ് ഓപ്പറേഷന് എട്ട് മാസമാണ് തെഹല്‍ക്ക നല്‍കിയത്. അത്രയും കാലം ആ ഒരൊറ്റ വര്‍ക്കിന് ശമ്പളം നല്‍കുന്നതിന് തരുണിന് ഒരു മടിയുമുണ്ടായിരുന്നില്ല.
ഇപ്പോള്‍ ദി ഹിന്ദുവിന്റെ ബ്രസീലിലെ കറസ്‌പോണ്ടന്റായ ശോഭന്‍ സക്‌സേന, ടെലഗ്രാഫിന്റെ ശങ്കര്‍ഷന്‍ താക്കൂര്‍ അങ്ങനെ പേരെടുത്ത് പറയാന്‍ ഒരുപാട് ആള്‍ക്കാരുണ്ട്. അവരുടെയെല്ലാം പങ്കാളിത്തമുണ്ടായിരുന്നു.
.അടുത്ത പേജില്‍ തുടരുന്നു
ഈ നല്ല ജേണലിസ്റ്റുകളെല്ലാം കൂട്ടത്തോടെ പുറത്തു പോകുന്നു. അതിന് ശേഷം ഷോമാ ചൗധരി കൊണ്ടുവരുന്ന, പുതിയ തലമുറയില്‍പ്പെട്ട, അധികം അറിയപ്പെടാത്ത, ജേണലിസം അപ്പോള്‍ പഠിച്ചിറങ്ങിയ കുറേ കുട്ടികളെ കൊണ്ട് എല്ലാം ചെയ്യിക്കുന്ന ഒരു രീതിയിലേക്ക് തെഹല്‍ക്ക മാറിത്തുടങ്ങി.
ഈ നല്ല ജേണലിസ്റ്റുകളെല്ലാം കൂട്ടത്തോടെ പുറത്തു പോകുന്നു. അതിന് ശേഷം ഷോമാ ചൗധരി കൊണ്ടുവരുന്ന, പുതിയ തലമുറയില്‍പ്പെട്ട, അധികം അറിയപ്പെടാത്ത, ജേണലിസം അപ്പോള്‍ പഠിച്ചിറങ്ങിയ കുറേ കുട്ടികളെ കൊണ്ട് എല്ലാം ചെയ്യിക്കുന്ന ഒരു രീതിയിലേക്ക് തെഹല്‍ക്ക മാറിത്തുടങ്ങി. അനുഭവങ്ങളുടെ രാഷ്്ട്രീയത്തിന്റെ അഭാവം വന്നു.
പക്ഷേ എന്നിരുന്നാലും തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ത്യന്‍ മാധ്യമരംഗത്ത്, പകര്‍ത്തിയെഴുത്തിന്റേയോ കെട്ടെഴുത്തിന്റെയോ കോര്‍പ്പറേറ്റ് താത്പര്യമെഴുത്തിന്റയോ മാധ്യമലോകത്ത് ഒരു മാറ്റമുണ്ടാക്കിയത് തെഹല്‍ക്കയായിരുന്നു. പക്ഷേ ആ മാറ്റം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കാതെ ആ മാറ്റം ഉണ്ടാക്കിയ ആളുകള്‍ തന്നെ അവര്‍ എതിര്‍ത്തതിന്റെയെല്ലാം ഭാഗമാകാന്‍ തുടങ്ങിയതാണ് തെഹല്‍ക്കയുടെ പരാജയം.
ഇന്‍വെസ്റ്റിഗേഷന്‍ രീതികള്‍ തുടങ്ങിയതിന് ശേഷം വളരെ ഈസിയായി പണമുണ്ടാക്കാനുംമറ്റ് ഭൗതിക നേട്ടങ്ങള്‍ ഉണ്ടാക്കാനും അവര്‍ക്ക് ഉണ്ട് എന്ന് കരുതുന്ന അധികാരങ്ങള്‍ ഉപയോഗിച്ച് അവരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള ലെവലിലേക്ക് അവര്‍ മാറിപ്പോയി.
ഒരു ഉദാഹരണം പറഞ്ഞാല്‍ തിങ്ക് ഫെസ്റ്റിവല്‍ പോലുള്ള പരിപാടികള്‍ വന്നാല്‍ അവ തെഹല്‍ക്കയ്ക്കു വേണ്ടി സ്‌പോര്‍സര്‍ ചെയ്യുന്ന ആള്‍, അല്ലെങ്കില്‍ വലിയ മൂലധനം ആവശ്യമുള്ള തെഹല്‍ക്കാ പദ്ധതികള്‍ക്ക് പലപ്പോഴും സ്‌പോണ്‍സര്‍മാരായി വന്നിരുന്നവര്‍ ഒക്കെ തെഹല്‍ക്ക കാലാകാലങ്ങളായി എതിര്‍ത്തിരുന്ന ആളുകളാണ്.
അതായത് മൈനിങ് ലോബികള്‍ പോലുള്ളവര്‍.മനുഷ്യാവകാശ വിരുദ്ധമായ, പരിസ്ഥിതി വിരുദ്ധമായ മൈനിങ്ങിനേയും കള്ളപ്പണത്തിനേയും പ്രമോട്ട് ചെയ്യുന്ന ആളുകളുടെ പണം കൊണ്ടാണ് തെഹല്‍ക്ക ഇത്തരംമഹോത്സവങ്ങള്‍ ചെയ്തത്.
ഈ പ്രവണതകളുടെ തുടക്കം ഞങ്ങളൊക്കെ അവിടെ ജോലി ചെയ്യുന്ന കാലത്തു തന്നെയുണ്ടായിരുന്നു. “സമ്മിറ്റ് ഓഫ് ദ പവര്‍” എന്ന് പറഞ്ഞ് ഇന്ത്യാ ടുഡേ ആ കാലത്ത് ഒരു ഉച്ചകോടി നടത്താറുണ്ട് ദല്‍ഹിയില്‍. അധികാരത്തിലിരിക്കുന്ന പ്രധാനപ്പെട്ട ആളുകളെ വെച്ച് , അവരുടെ വികസന നയങ്ങളെ കുറിച്ച് അവിടെ വന്നിരിക്കുന്നവര്‍ ഷെയര്‍ ചെയ്യുന്ന ഒരു പരിപാടി.
പിന്നെ ഹിന്ദുസ്ഥാന്‍ ടൈംസും ഇങ്ങനെ അധികാരത്തില്‍ ഇരിക്കുന്ന ആളുകളുടെ ഒരു ഉച്ചകോടി നടത്തി.
ആ സമയത്താണ് തെഹല്‍ക്ക “സമ്മിറ്റ് ഓഫ് ദ പവര്‍ലെസ്” എന്ന പ്രോഗ്രാം കൊണ്ടുവരുന്നത്. അതൊരു വിജയമായിരുന്നു-വിപ്ലവ കവി വരവര റാവു മുതല്‍ ഇന്ത്യയിലുള്ള നിരവധി ആക്ടിവിസ്റ്റുകള്‍, മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിക്കുന്നവര്‍, ആദിവാസികളെ പ്രതിനിധീകരിക്കുന്നവര്‍, ദളിതര്‍, പിന്നോക്കക്കാര്‍, പുരോഗമന എഴുത്തുകാര്‍…
ഇങ്ങനെ ഒരുപാട് ആളുകളെല്ലാം കൂടി സമിറ്റ് ഓഫ് ദി പവര്‍ലെസ് നടത്തി. പക്ഷേ അതൊരു സാമ്പത്തിക വിജയം കൂടിയായി മാറുകയായിരുന്നു. അങ്ങനെ ഉച്ചകോടികളുടെ ഒരു ലോകത്തേക്ക് തെഹല്‍ക്കയെത്തി. പതുക്കെ ഈ സമ്മിറ്റ് ഓഫ് ദ പവര്‍ലെസ് പോയി സമ്മിറ്റ് മാത്രമായി.
അടുത്ത വര്‍ഷം തെഹല്‍ക്ക സമ്മിറ്റ് നടത്തിയത് ലണ്ടനിലായിരുന്നു. അത് പവര്‍ ഉള്ളവരുടെ സമ്മിറ്റ് ആയിരുന്നു. തരുണ്‍ തേജ്പാല്‍ ലണ്ടനില്‍ പോകുന്നു. അവിടെ നിന്ന് ഒരുപാട് ഫണ്ട് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പറ്റുന്നു, ഒരുപാട് ഗുഡ് വില്‍ ഉണ്ടാക്കാന്‍ പറ്റുന്നു.
.അടുത്ത പേജില്‍ തുടരുന്നു
അഞ്ച് രൂപയുടേയും ചവിട്ടിയാല്‍ സ്റ്റാര്‍ട് ആവാത്ത സ്‌കൂട്ടറിന്റേയും കാലഘട്ടത്തില്‍ നിന്ന് തരുണിനെപോലെ ഒരാള്‍ വളരുന്നത് ഒരുപാട് പണത്തിന്റെയും സ്വാധീനത്തിന്റേയും ഒക്കെ ഒരു വലിയ ലോകത്തേക്കാണ്.
യഥാര്‍ത്ഥത്തില്‍ ഇതിന് ശേഷമാണ് ഫെസ്റ്റിവല്‍ ലെവലിലേക്ക് തെഹല്‍ക്ക എന്ന സ്ഥാപനം മാറുന്നത്. പിന്നെ പണമുള്ള ആരുടെ അടുത്തും കോംപ്രമൈസ് ചെയ്യാം എന്ന രീതിയിലേക്ക് മാഗസിന്‍ മാറി. പിന്നീട് ഗോവയില്‍ തിങ്ക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ഇത് തെഹല്‍ക്കെ ശക്തമായി എതിര്‍ത്തിരുന്ന മൈനിംഗ് കോര്‍പ്പറേറ്റുകള്‍ വരെ സ്‌പോണ്‍സര്‍ ചെയ്യുന്ന അവസ്ഥയില്‍ എത്തി.
തരുണ്‍ തേജ് പാലിനെതിരെ പുതിയ ഈ ലൈംഗിക ആരോപണമൊക്കെ വന്നതിന് ശേഷം, കഴിഞ്ഞ ദിവസം തരുണിന്റെ കൂടെ പണ്ട് ഇന്ത്യാ ടുഡേയില്‍ ജോലി ചെയ്തിരുന്ന ബിനു കെ ജോണ്‍ ഒരു ലേഖനം അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതുകയുണ്ടായി. ആ ലേഖനം അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
അതായത് 84 -85 കാലഘട്ടത്തില്‍ തരുണും ജോണും കൂടി ഇന്ത്യാ ടുഡേയില്‍ ഏറ്റവും നല്ലൊരു ലക്കം, അതിന്റെ വര്‍ക്ക് മുഴുവന്‍ തീര്‍ത്ത് രാത്രി പുറത്തേക്ക് ഇറങ്ങുമ്പോള്‍, തരുണിന്റെ പഴഞ്ചന്‍ സ്‌കൂട്ടര്‍ ചവിട്ടി സ്റ്റാര്‍ട്ടാക്കാന്‍ ബുദ്ധിമുട്ടിയിരിക്കുമ്പോള്‍ അവിടെ നിയമവിരുദ്ധമായി പാര്‍ക്കിങ് ഫീസ് ചോദിക്കുന്ന ഒരാള്‍ അടുത്തു വന്നിട്ട് പാര്‍ക്കിങ് ഫീസ് ചോദിച്ചു. അപ്പോള്‍ തരുണ്‍ കീശയില്‍ ആകെ ഉണ്ടായിരുന്ന അഞ്ച് രൂപയെടുത്ത് അയാള്‍ക്ക് കൊടുക്കുകയാണ്. അപ്പോള്‍ ബിനു എന്തിനാണ് നീ ആ കാശ് അയാള്‍ക്ക് കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്കും ജീവിക്കണ്ടേ എന്നാണ് തരുണ്‍ തേജ്പാല്‍ പറഞ്ഞത്.
പിന്നീട് ഗോവയില്‍ തിങ്ക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ഇത് തെഹല്‍ക്കെ ശക്തമായി എതിര്‍ത്തിരുന്ന മൈനിംഗ് കോര്‍പ്പറേറ്റുകള്‍ വരെ സ്‌പോണ്‍സര്‍ ചെയ്യുന്ന അവസ്ഥയില്‍ എത്തി.
അഞ്ച് രൂപയുടേയും ചവിട്ടിയാല്‍ സ്റ്റാര്‍ട് ആവാത്ത സ്‌കൂട്ടറിന്റേയും കാലഘട്ടത്തില്‍ നിന്ന് തരുണിനെപോലെ ഒരാള്‍ വളരുന്നത് ഒരുപാട് പണത്തിന്റെയും സ്വാധീനത്തിന്റേയും ഒക്കെ ഒരു വലിയ ലോകത്തേക്കാണ്.
ഞാന്‍ തരുണിന്റെ വീട്ടില്‍ പോയിട്ടുണ്ട്. തരുണ്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ കയറിയിട്ടുമുണ്ട്. ആഡംബരങ്ങളുടെ ലോകങ്ങളായിരുന്നു അവ.
അയാള്‍ അത്ര പണക്കാരനൊന്നും അല്ലയിരുന്നു. അച്ഛന്‍ ആര്‍മിയില്‍ ആയിരുന്നു. ഒരു മിഡില്‍ ക്ലാസ് കുടുംബം എന്ന നിലവിട്ട് ഒരുപാട് പണത്തിന്റേയും പ്രതാപത്തിന്റേയും ശക്തിയുടേയും ലോകത്തേക്ക് അദ്ദേഹം മാറിപ്പോയിരിക്കാം.
അങ്ങനെ മാറിപ്പോവുമ്പോള്‍ ചുറ്റുപാടുമുള്ള ആളുകള്‍ തനിക്ക് വിധേയരായി മാറും. അല്ലെങ്കില്‍ തനിക്ക് ആവശ്യമുള്ള രീതിയില്‍ അവരെ മിസ് യൂസ് ചെയ്താലും അവര്‍ തനിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടില്ല എന്നുള്ള അഹന്തയിലേക്ക് കൂടി അദ്ദേഹം ചെന്നെത്തി. അവിടെയാണ് അദ്ദേഹത്തെപ്പോലെയൊരാളുടെ ഏറ്റവും വലിയ തകര്‍ച്ച എന്നു പറയുന്നത്.
ഇന്ത്യന്‍ മാധ്യമരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തിയ വ്യക്തിയാണ് തരുണ്‍ തേജ്പാലെന്ന് ഓര്‍ക്കണം. അദ്ദേഹം തെഹല്‍ക്കയില്‍ വരുന്നതിന് മുമ്പ് തന്നെ ഇന്ത്യാ ടുഡേയിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതിന് ശേഷം അദ്ദേഹം ഔട്ട്‌ലുക്ക് മാനേജിങ് എഡിറ്ററാകുന്നു.
ഔട്ട് ലുക്കിന്റെ തുടക്കം തന്നെ ഈ രാജ്യത്തെ ഇരുത്തിച്ചിന്തിക്കുന്ന കണ്ടന്റുകളുമായാണ്. വളരെ സ്‌ട്രേയ്റ്റ് ഫോര്‍വേര്‍ഡ് ആയ ആളായിരുന്നു അദ്ദേഹം. പിന്നെ തെഹല്‍ക്കയെ വേറെ ഒരു രീതിയിലേക്ക് വലിച്ചുകൊണ്ടുവന്നതും അതേ തരുണ്‍ തന്നെ.
.അടുത്ത പേജില്‍ തുടരുന്നു
ഇന്ത്യന്‍ ന്യൂസ് റൂമുകളിലെ എല്ലാപാപങ്ങളും തരുണിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് ഒഴിയുന്നതില്‍ കാര്യമില്ല. എന്നാല്‍ എന്തുകൊണ്ട് തരുണ്‍ കൂടുതല്‍ വിമര്‍ശന വിധേയനാകുന്നു എന്നുവെച്ചാല്‍ ഈ രാജ്യം ഒരുപാട് പ്രതീക്ഷിച്ച ഒരു മനുഷ്യനാണ് അദ്ദേഹം.
പുതിയ തെഹല്‍ക്കാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നമുക്ക് ചിലത് ആലോചിച്ചു നോക്കാം. നമ്മുടെ ഇന്ത്യന്‍ ന്യൂസ് റൂമുകളും എഡിറ്റോറിയല്‍ ഡെസ്‌കുകളും വിമണ്‍ ഫ്രെഡ്‌ലിയാണെന്നു കരുതുന്നുണ്ടോ?
തരുണ്‍ തേജ്പാല്‍ എന്നത് ഒറ്റപ്പെട്ട ഒരു വ്യക്തിയല്ല, ഒറ്റപ്പെട്ട പ്രതിഭാസമാണെന്ന് വെറുതേ തോന്നുകയാണ്. നമ്മുടെ പല മാധ്യമസ്ഥാപനങ്ങളിലും ഏറിയ രീതിയില്‍ ലൈംഗിക അപവാദങ്ങളുണ്ട്.
വംശീയമായും വര്‍ഗീയമായുമുള്ള രീതിയില്‍ ആളുകളെ നേരിട്ടിട്ടുള്ള മാധ്യമ സ്ഥാപനങ്ങളും ഉണ്ട്. ഒന്നും പുറത്തറിയുന്നില്ല എന്നു മാത്രം. അനീതിയും അസമത്വവും ന്യൂസ് റൂമുകളിലുമുണ്ട്.
ഇന്ത്യന്‍ ന്യൂസ് റൂമുകളിലെ എല്ലാപാപങ്ങളും തരുണിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് ഒഴിയുന്നതില്‍ കാര്യമില്ല. എന്നാല്‍ എന്തുകൊണ്ട് തരുണ്‍ കൂടുതല്‍ വിമര്‍ശന വിധേയനാകുന്നു എന്നുവെച്ചാല്‍ ഈ രാജ്യം ഒരുപാട് പ്രതീക്ഷിച്ച ഒരു മനുഷ്യനാണ് അദ്ദേഹം.
ഇന്ത്യന്‍ മാധ്യമ രംഗത്ത് ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഒരാളാണ്. അതില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നിരുന്നെങ്കില്‍ ഇന്ത്യന്‍ മാധ്യമരംഗം ഇനിയും ഒരുപാട് മാറിപ്പോകുമായിരുന്നു.
മാറ്റങ്ങള്‍ ഉണ്ടാക്കിയെടുത്ത ഒരു സ്ഥാപനം അദ്ദേഹം വളരെ സ്വേച്ഛാധിപത്യപരമായി ചില സില്‍ബന്തികള്‍ക്ക് കൈമാറുകയും അവിടെ നിന്ന് നന്മയുടെ അവസാന കണികകളുള്ള പത്രപ്രവര്‍ത്തകരെയെല്ലാം പുകച്ച് പുറത്തുചാടിക്കുകയും ചെയ്തു. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്ന് തീരുമാനം എടുക്കുന്ന കാര്യത്തില്‍ പോലും അവര്‍ മാറിപ്പോയി.
ഒരുപാട് കാലമായി സ്ത്രീകള്‍ക്ക് വലിയ പ്രാധിനിധ്യം ഒന്നുമില്ലാതിരുന്ന ഒരു സ്ഥലമായിരുന്നല്ലോ ഇന്ത്യന്‍ ന്യൂസ് റൂമുകള്‍. സമീപകാലത്താണ് അതിലൊരു മാറ്റം വന്നത്.
സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നിടത്താണ് അത് സ്ത്രീ സൗഹാര്‍ദ്ദപരമാകുന്നത്. മാധ്യമരംഗത്തേക്ക് വരുന്ന സ്ത്രീകള്‍ കൃത്യമായ നിലപാടുകളുള്ളവരാണ്. എന്നാല്‍ ഇവിടുത്തെ ഒരു യാഥാര്‍ത്യം എന്നുപറയുന്നത് വളരെ വ്യത്യസ്തമാണ്.
പുറത്തുനടക്കുന്ന നീതി നിഷേധത്തിനെതിരെ പ്രതികരിക്കുമ്പോഴും മാധ്യമ സ്ഥാപനത്തിനകത്തുള്ള നീതി നിഷേധത്തിനെതിരെ പ്രതികരിക്കാനാവാത്ത അവസ്ഥ വരുന്നു. തങ്ങളുടെ തൊഴിലിനെ സംരക്ഷിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിട്ട് അവര്‍ക്ക് നിശബ്ദരാകേണ്ടി വരുന്നു.
എന്തായാലും മാധ്യമ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ മാത്രമായി പ്രത്യേക വിവേചനം നേരിടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പൊതുവിലുള്ള ചില വിവേചനങ്ങളല്ലാതെ.
മറ്റുപല മേഖലകളെയും അപേക്ഷിച്ച് നോക്കുമ്പോള്‍ മാധ്യമ മേഖലയിലെ സ്ത്രീ ഏതാണ്ട് സുരക്ഷിതയാണ്. മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍-അത് സ്ത്രീയായാലും പുരുഷനായാലും-ഏതെല്ലാമോ ചില വിശ്വാസങ്ങളുടെ, കമ്മിറ്റ്‌മെന്റുകളുടെ, ഐഡിയോളജികളുടെ പിന്‍ബലത്തില്‍ വരുന്നവരാണല്ലോ.
.അടുത്ത പേജില്‍ തുടരുന്നു
സ്ത്രീ വിരുദ്ധമായ കമന്റുകള്‍ ചിലയിടങ്ങളില്‍ ഞാന്‍ കേട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംവേദന ക്ഷമതയില്ലാത്തതാണ് ഇതിന്റെയൊക്കെ അടിസ്ഥാനപരമായ ഒരു പ്രശ്‌നം. ജനാധിപത്യത്തിന്റെ നാലാം തൂണാണ്, തിരുത്തല്‍ ശക്തിയാണ് എന്നൊക്കെ പറയുന്ന ഈ മാധ്യമ സ്ഥാപനങ്ങളില്‍ തന്നെ നമ്മുടെ വ്യവസ്ഥയുടെ എല്ലാ ജീര്‍ണതകളും ഉള്‍ക്കൊള്ളുന്ന ആള്‍ക്കാരും ഉണ്ട്.
ഇതിനേക്കാള്‍ ലാഭകരമായ പല മേഖലകളും വിട്ടിട്ടാണ് ഇവരില്‍ പലരും ഇതിലേക്ക് വരുന്നത്. ടി.വി. ചാനലുകളിലൊക്കെ പുരുഷന്മാരേക്കാള്‍ ഇന്ന് സ്ത്രീകളാണ്. എന്‍.ഡി. ടി.വി, സി എന്‍ എന്‍, ഐ ബി എന്‍ തുടങ്ങിയ ചാനലുകളിലും ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും പോലുള്ള പത്രങ്ങളിലെല്ലാം ന്യൂസ് റൂമുകളില്‍ സ്ത്രീകളുടെ ഒരു ഭൂരിപക്ഷം ഉണ്ട്.
ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും പോലുള്ള പത്രങ്ങളില്‍ ആന്റി ഹരാസ്‌മെന്റ് സെല്ലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുകയും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതു പരിഹരിക്കാനുള്ള മെക്കാനിസം നടപ്പിലാക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് സ്‌പെയ്‌സ് ഇല്ലാത്ത ഒരിടമാണ് ന്യൂസ് റൂമെന്ന് നമുക്കിന്ന് വിശ്വസിക്കാന്‍ കഴിയില്ല.
മൊത്തത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ മാധ്യമമേഖലയിലെ സ്ത്രീയും നേരിടുന്നുള്ളൂ. ന്യൂസ് റൂമിന് എന്തൊക്കെ പറഞ്ഞാലും ഒരു ഡിഗ്നിറ്റിയുണ്ട്.
എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ എല്ലാകാര്യങ്ങള്‍ക്കും മാനേജ്‌മെന്റ് ഉപയോഗപ്പെടുത്തുന്ന ഒരു പ്രവണതയും ഇന്ന് ഇന്ത്യയിലുണ്ട്. ഇപ്പോള്‍ തെഹല്‍ക്കയില്‍ ലൈംഗിക ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ തന്നെ ഗോവയിലേക്ക് കൊണ്ടുപോയത് അവരുടെ ഉച്ചകോടിയില്‍ അതിഥികളെ സഹായിക്കാനാണ്. അല്ലാതെ പത്രപ്രവര്‍ത്തനത്തിന് വേണ്ടി അല്ല. അതായത് പത്രപ്രവര്‍ത്തകരെ ജേണലിസം അല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയും മാനേജ്‌മെന്റ് ഉപയോഗപ്പെടുത്തുകയാണ്.
സ്ത്രീ വിഷയമായി വരുന്ന തമാശകള്‍, സ്ത്രീ ലൈംഗികതയെ ഉന്നം വെക്കുന്ന നോരമ്പോക്കുകള്‍…പുരുഷ ഡെസ്‌കില്‍, അല്ലെങ്കില്‍ പുരുഷ എഡിറ്റ് റൂമില്‍ ഇതെല്ലാം കാലങ്ങളായി തുടരുന്ന യാഥാര്‍ത്ഥ്യങ്ങളാണെന്ന് മിക്ക വനിതാ ജേണലിസ്റ്റുകളും ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ്, തെഹല്‍ക്ക, ഓപണ്‍, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തതിനു ശേഷമാണ് താങ്കളിപ്പോള്‍ ഹിന്ദുവില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കുന്നത്. പതിനഞ്ച് വര്‍ഷത്തെ അനുഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ എന്തു തോന്നുന്നു?
സ്ത്രീ വിരുദ്ധമായ കമന്റുകള്‍ ചിലയിടങ്ങളില്‍ ഞാന്‍ കേട്ടിട്ടുണ്ട്. അത് മിക്ക തൊഴിലിടങ്ങളിലുമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംവേദന ക്ഷമതയില്ലാത്തതാണ് ഇതിന്റെയൊക്കെ അടിസ്ഥാനപരമായ ഒരു പ്രശ്‌നം. ജനാധിപത്യത്തിന്റെ നാലാം തൂണാണ്, തിരുത്തല്‍ ശക്തിയാണ് എന്നൊക്കെ പറയുന്ന ഈ മാധ്യമ സ്ഥാപനങ്ങളില്‍ തന്നെ നമ്മുടെ വ്യവസ്ഥയുടെ എല്ലാ ജീര്‍ണതകളും ഉള്‍ക്കൊള്ളുന്ന ആള്‍ക്കാരും ഉണ്ട്.
ചുറ്റുപാടും നടക്കുന്ന കാര്യങ്ങളോട് അവര്‍ വേറൊരു വിധത്തിലാണ് സംവദിക്കുന്നത്. അവരുടെ താല്‍പര്യങ്ങളും അജണ്ടകളും വേറെയാണ്. അവര്‍ സ്ത്രീ വിരുദ്ധര്‍ മാത്രമല്ല ആദിവാസി വിരുദ്ധരും ദളിത് വിരുദ്ധരും ജനവിരുദ്ധരുമൊക്കെയാണ്. മന്ത്രിമാരുമായുള്ള ബാന്ധവം, വിദേശയാത്രകള്‍, ജേണലിസം കൊണ്ടുള്ള ഭൗതികമായുള്ള നേട്ടങ്ങള്‍ ഇവയൊക്കെ ആസ്വദിക്കുന്നവരാണിവര്‍. ഈയൊരു മാനസികാവസ്ഥയുടെ തുടര്‍ച്ചയാണ് അവരിലുള്ള സ്ത്രീ വിരുദ്ധതയും
.അടുത്ത പേജില്‍ തുടരുന്നു
മാധ്യമങ്ങള്‍ക്ക് മാത്രമല്ല ഈ വിശ്വാസ തകര്‍ച്ച ഉണ്ടാകുന്നത്. ഇത് ഇന്ത്യയില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന വല്ലാത്തൊരു വിശ്വാസത്തകര്‍ച്ചയുടേയും നിലവാരത്തകര്‍ച്ചയുടേയും തുടര്‍ച്ചയാണ്. രാഷ്ട്രീയമായും സാംസ്‌കാരികമായുമൊക്കെയുള്ള ഈ തകര്‍ച്ചയിലൂടെ ലോകം പുതിയൊരു മാറ്റത്തിലേക്ക് വരുമോ എന്ന് അറിഞ്ഞുകൂടാ.
ഈ വിഷയം ഉണ്ടാക്കിവെക്കുന്ന മറ്റൊരു പ്രശ്‌നം കൂടി പറയാം. തെഹല്‍ക്ക പോലുള്ള, വികസന റിപ്പോര്‍ട്ടുകളും അന്വേഷണാത്മക റിപ്പോര്‍ട്ടുകളും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ വാര്‍ത്തകളുമെല്ലാം കൊടുക്കുന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍-പ്രിന്റും ഓണ്‍ലൈനും വിഷ്വലുമെല്ലാം-ഇന്ത്യയില്‍ വിവിധ നഗരങ്ങളിലായുണ്ട്. തെഹല്‍ക്കയ്ക്കുണ്ടായ ഈ പേരു ദോഷം സത്യത്തില്‍ അവരേയും ബാധിക്കാനിടയുണ്ടെന്നു തോന്നുന്നു. അതായത് സാമ്പത്തിക ലാഭം പോലും നോക്കാതെ, ഒരു പൊതു പോരാട്ടത്തിനായി ഇറങ്ങുന്ന ജേണലിസ്റ്റുകളുടെ വിശ്വാസ്യതയെകൂടിയല്ലേ ഈ തെഹല്‍ക്കാ ലൈംഗിക വിവാദം തകര്‍ത്തു കളഞ്ഞത്? ജേണലിസ്റ്റുകളുടെ പരസ്പര വിശ്വാസവും, ഇത്തരം പ്രസുകളുടെ മേല്‍ അവയില്‍ പണിയെടുത്തിരുന്ന പെണ്‍ ജേണലിസ്റ്റുകളുടെ ഭര്‍ത്താക്കന്മാര്‍ക്കും മാതാ പിതാക്കള്‍ക്കുമെല്ലാം ഉണ്ടായിരുന്ന വിശ്വാസവും റദ്ദു ചെയ്യപ്പെടുകയല്ലേ ഇതോടെ ?
മാധ്യമങ്ങള്‍ക്ക് മാത്രമല്ല ഈ വിശ്വാസ തകര്‍ച്ച ഉണ്ടാകുന്നത്. ഇത് ഇന്ത്യയില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന വല്ലാത്തൊരു വിശ്വാസത്തകര്‍ച്ചയുടേയും നിലവാരത്തകര്‍ച്ചയുടേയും തുടര്‍ച്ചയാണ്. രാഷ്ട്രീയമായും സാംസ്‌കാരികമായുമൊക്കെയുള്ള തകര്‍ച്ച. ഈ തകര്‍ച്ചയിലൂടെ ലോകം പുതിയൊരു മാറ്റത്തിലേക്ക് വരുമോ എന്ന് എനിക്ക് അറിഞ്ഞുകൂടാ.
ഇവിടത്തെ വളരെ പോസിറ്റീവായ ഒരു വശം കള്ളം മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നേറ്റം ഉണ്ടാകുന്നു എന്നതാണ്. തരുണ്‍ തേജ്പാലിനെതിരെ ഗോവന്‍ പോലീസ് കേസെടുത്തു, സമാനമായ അനുഭവം ഗുജറാത്തില്‍ ഉണ്ടായാല്‍ അവിടെ പോലീസ് സ്വമേധയാ കേസെടുക്കുന്നില്ലെന്ന വാസ്തവവും നമ്മള്‍ തിരിച്ചറിയണം. പക്ഷെ എന്തായാലും ഇത് തുറന്നു കാട്ടപ്പെടുന്നുണ്ട്. അവര്‍ക്ക് കോടതി ശിക്ഷ കൊടുത്താലും ഇല്ലെങ്കിലും ഈ ആളുകളെല്ലാം പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെടുന്നുണ്ട്.
തെഹല്‍ക്കയില്‍ മാത്രമല്ല, പുറത്തും ലൈംഗികാതിക്രമങ്ങള്‍ പെരുകുന്നു. “സ്പിരിറ്റ്” (ആല്‍ക്കഹോള്‍) ആണോ ഇവിടത്തെ വില്ലന്‍?. അങ്ങനെയൊരു ഫേസ് ബുക് ചര്‍ച്ച ശ്രദ്ധിച്ചതു കൊണ്ട് ചോദിക്കുന്നതാണ്?
അങ്ങനെ പറയാന്‍ പറ്റില്ല. നമ്മുടെ നാട്ടില്‍ ഇരുപത്തിനാല് മണിക്കൂറും മദ്യത്തില്‍ ജീവിക്കുന്ന മനുഷ്യന്മാരുണ്ട്. അങ്ങനെയെങ്കില്‍ അവരല്ലേ ഏറ്റവും മോശക്കാരാവേണ്ടത്. മാത്രവുമല്ല ഇന്ത്യയിലെ പത്രക്കാരില്‍ നല്ലൊരു പങ്കും മദ്യപിക്കുന്നവരാണ്.
അങ്ങനെയെങ്കില്‍ ഇന്ത്യയുടെ മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും റേപ്പിസ്റ്റുകള്‍ ആവേണ്ടതല്ലേ? പിന്നെ നമുക്ക് എന്തെങ്കിലും എസ്‌ക്യൂസ് വേണമല്ലോ, അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്.
അവനവന്‍ ചെയ്യുന്നതിന്റെ പാപം മദ്യത്തിന്റെ തലയില്‍ വെക്കുകയാണ്. ഒന്നുകൂടി പറയാം സമ്പൂര്‍ണ മദ്യനിരോധനം ഉള്ള ഗാന്ധിജി ജനിച്ച ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ റേപ്പുകളും കൂട്ടബലാത്സംഗങ്ങളും ഏറ്റവും സാമൂഹ്യ വിരുദ്ധമായ സംഭവങ്ങളും സമീപകാലത്ത് നടന്നിട്ടുള്ളത് എന്നതാണ് വാസ്തവം.
.അടുത്ത പേജില്‍ തുടരുന്നു
നഷ്ടപ്പെട്ടുപോയ വിശ്വാസ്യതയാണ് മറ്റൊരു പ്രശ്‌നം. തെഹല്‍ക്ക ഫൗണ്ടേഷന്‍ എന്ന പേരിലേക്ക് വലിയ പല സഹായങ്ങളും വിദേശത്ത് നിന്നും കിട്ടിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരുപാട് ചാനലുകള്‍ അതെല്ലാം ഇല്ലാതാവുകയാണ്. വരിസംഖ്യയേക്കാള്‍ അവരുടെ സംഭാവനകളാണ് തെഹല്‍ക്കയെ നിലനിര്‍ത്തിയിരുന്നത്. കാരണം തരുണ്‍ തന്നെയാണ് തെഹല്‍ക്ക, തെഹല്‍ക്ക തന്നെയാണ് തരുണ്‍. തരുണിന്റെ തകര്‍ച്ച തെഹല്‍ക്കയുടേത് കൂടിയാണ്.
തെഹല്‍ക്കയില്‍ നിന്ന് ജേണലിസ്റ്റുകള്‍ പരക്കേ രാജി വെക്കുകയാണ്. അവരില്‍ പലരും താങ്കളുടെ സുഹൃത്തുക്കളുമാണ്. എന്തൊക്കെയാണ് അവരുടെ പ്രതികരണങ്ങള്‍?
ഇന്ത്യന്‍ മാധ്യമ രംഗം ഇന്നൊരു മാറ്റത്തിന്റെ പാതയിലാണ്. അച്ചടി മാധ്യമത്തില്‍ തന്നെ നില്‍ക്കണോ അതോ ടെലിവിഷനിലേക്ക് പോകണോ എന്ന ആശയക്കുഴപ്പത്തിലാണ് പല മാധ്യമപ്രവര്‍ത്തകരും. എന്നാല്‍ ഒരു സ്ഥാപനത്തില്‍ നിന്നിറങ്ങി മറ്റൊരു സ്ഥാപനത്തിലേക്ക് പോയാല്‍ പെട്ടെന്ന് ജോലി കിട്ടുന്ന ഒരു അവസ്ഥയും ഇല്ല.
കുടുംബ സ്വത്തില്ലാത്ത, വെട്ടിപ്പുകള്‍ നടത്താത്ത, അഴിമതി കാട്ടാത്ത ഒരു ജേണലിസ്റ്റിനെ സംബന്ധിച്ചിടത്തോളം മാസാവസാനം കിട്ടുന്ന ശമ്പളം വളരെ പ്രധാനമാണ്. തെഹല്‍ക്കയിലെ ഭൂരിപക്ഷം ആളുകളുടേയും പ്രശ്‌നം ഇത് വിട്ടാല്‍ നാളെ എന്താകും ഭാവി
എന്നാണ്. ഭൂരിപക്ഷം ആളുകള്‍ക്കും അത് വിട്ടുപോകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ നാളത്തെ തൊഴില്‍ എന്ന പ്രശ്‌നമാണ് തെഹല്‍ക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ ഒരു ഉല്‍കണ്ഠയായി കാണുന്നത്. ഇപ്പോള്‍ തന്നെ നാലുപേര്‍ തെഹല്‍ക്ക വിട്ടുകഴിഞ്ഞു.
ഒന്നു കൂടി ചോദിക്കട്ടേ, എന്തായിരിക്കും തെഹല്‍ക്കയുടെ ഭാവി?
ഈ രീതിയില്‍ തെഹല്‍ക്ക മുന്നോട്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രധാന വരുമാനം പരസ്യങ്ങളാണ്. സത്യസന്ധമായി തെഹല്‍ക്കയ്ക്ക് പരസ്യം കൊടുത്തിരുന്നവര്‍ ഇനി കൊടുക്കില്ല. അവര്‍ കൈകാര്യം ചെയ്തിരുന്ന ചില കവര്‍സ്റ്റോറികള്‍ കൊണ്ട് പേടിച്ച് പരസ്യം കൊടുത്തിരുന്നവരും ഇനി പരസ്യം കൊടുക്കില്ല.
നഷ്ടപ്പെട്ടുപോയ വിശ്വാസ്യതയാണ് മറ്റൊരു പ്രശ്‌നം. തെഹല്‍ക്ക ഫൗണ്ടേഷന്‍ എന്ന പേരിലേക്ക് വലിയ പല സഹായങ്ങളും വിദേശത്ത് നിന്നും കിട്ടിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരുപാട് സാമ്പത്തിക ചാനലുകള്‍ ഇല്ലാതാവുകയാണ്. വരിസംഖ്യയേക്കാള്‍ അവരുടെ സംഭാവനകളാണ് തെഹല്‍ക്കയെ നിലനിര്‍ത്തിയിരുന്നത്. തരുണ്‍ തന്നെയാണ് തെഹല്‍ക്ക, തെഹല്‍ക്ക തന്നെയാണ് തരുണ്‍. തരുണിന്റെ തകര്‍ച്ച തെഹല്‍ക്കയുടേത് കൂടിയാണ്.
പറഞ്ഞു വരുന്നത് തെഹല്‍ക്കയ്ക്ക് ഈ രൂപത്തില്‍ ഇനിയൊരു സാദ്ധ്യത ഇല്ല എന്നാണ്.
വാക്കുകള്‍ പന്താടുന്ന നന്നായി എഴുതാന്‍ അറിയുന്ന എഴുത്തുകാരനാണ് തരുണ്‍ തേജ്പാല്‍. ഇനി ജയിലില്‍ അടക്കപ്പെട്ടാല്‍ തന്നെ ജയില്‍ അനുഭവങ്ങള്‍ എഴുതി അതൊരു നോവലോ പുസ്തകമോ ആക്കാന്‍ അദ്ദേഹത്തിന് ഇനിയും കഴിയും. പക്ഷെ, തരുണ്‍ തേജ്പാല്‍ തെഹല്‍ക്കയിലൂടെ ഉയര്‍ത്തി കൊണ്ടുവന്ന പബ്ലിക്ക് ഇന്ററസ്റ്റ് ജേണലിസത്തിന് ഇതോടെ അന്ത്യമായി എന്ന് പറയാതെ വയ്യ.
തരുണ്‍ സംഭവത്തിന്റെ പാഠങ്ങള്‍ എന്തൊക്കെയാണ്
ഈ കേസില്‍ നാളിതുവരെയുള്ള സംഭവ വികാസങ്ങള്‍ നീതി നടപ്പാവുന്നു എന്ന തോന്നലാണുണ്ടാക്കുന്നത്. തരുണ്‍ ജയിലിലായി. പോലീസ് അന്വേഷണം നടക്കുന്നു. പരാതിക്കാരിയും അന്വേഷണത്തില്‍ തൃപ്തയാണ്. എന്നാല്‍ പീഡനാരോപണം നേരിടുന്ന വലിയ സംഘം പുറത്തുണ്ട്. റിട്ടയേഡ് ജസ്റ്റിസ് ഗാംഗുലി മുതല്‍ പി.ജെ കുര്യനും കുഞ്ഞാലിക്കുട്ടിയും വരെ. തരുണിനെ അകത്താക്കാന്‍ ഒരുപാടെഴുതിക്കൂട്ടിയ മുഖ്യധാരാ മാധ്യമങ്ങല്‍ മറ്റ് പീഡനങ്ങള്‍ക്കെതിരെ മൗനം അവലംബിക്കുന്നത്ത് ശരിയല്ല. മാധ്യമങ്ങള്‍ ഇതുപോലെ കവര്‍ ചെയ്ത വേറെ ബലാത്സംഗക്കേസില്ല. അവരുടെ ലക്ഷ്യം നീതി ഉറപ്പാക്കലോ പകരം വീട്ടലോ എന്നത് വ്യക്തമല്ല.
നാളത്തെ പ്രതീക്ഷകള്‍
ജനപക്ഷത്തു നില്‍ക്കുന്ന പ്രസിദ്ധീകരണങ്ങള്‍ നമുക്കാവശ്യമുണ്ട്. അവ ജനങ്ങലുടെ ഭാഷ സംസാരിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കണം. അവയുടെ പത്രാധിപന്‍മാര്‍ സ്ത്രീകളുടെ അന്തസ്സും മാന്യതയും സംരക്ഷിക്കണം. അവര്‍ ദുര്‍ബലരുടെ വാക്കുകള്‍ കേള്‍ക്കണം. മാധ്യമങ്ങള്‍ വിശുദ്ധ പശുക്കളല്ല. പക്ഷേ ജനങ്ങളുടെ അവസാനത്തെ ആശ്രയമാണ്. ജുഡീഷ്യറിയും ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും നിങ്ങളെ പരാജയപ്പെടുത്തുമ്പോള്‍ നിങ്ങള്‍ക്ക് അഭയം തേടാന്‍ അവ മാത്രമേയുള്ളൂ.
തയ്യാറാക്കിയത്: ആര്യ പി രാജന്‍, പി.ജിംഷാര്‍
അധികവായനക്ക്:
തരുണിന്റെ ആവര്‍ത്തിച്ചുള്ള ബലാത്സംഗങ്ങള്‍: അരുന്ധതി റോയി
നമ്മുടെ തകരുന്ന വിശ്വാസങ്ങള്‍: ബാബുഭരദ്വാജ്
തരുണ്‍ തേജ്പാലിനെതിരെ ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ രാജിക്കത്ത്
തെഹല്‍കയുടെ ചീഫ്-എഡിറ്റര്‍ സ്ഥാനം രാജി വെച്ച തരുണ്‍ തേജ്പാലിന്റെ രാജിക്കത്തിന്റെ പൂര്‍ണ്ണ രൂപം