ന്യൂദല്‍ഹി: യു.എസ് വന്‍കിട കമ്പനിയായ ഇന്റല്‍ ജിയോയിലേക്ക് നിക്ഷേപം നടത്തുമെന്ന് ധാരണയായി. ഇന്റലിന്റെ നിക്ഷേ വിഭാഗമായ ഇന്റല്‍ ക്യാപിറ്റലാണ് 1894.5 കോടിയുടെ നിക്ഷേപം നടത്തുക.
ഇതിലൂടെ 0.39ശതമാനത്തിന്റെ ഉടമസ്ഥതാവകശം ജിയോ പ്ലാറ്റ്‌ഫോമില്‍ ഇന്റലിന് ലഭിക്കും.
ലോക്ക് ഡൗണിനു ശേഷം പന്ത്രണ്ട് വിദേശ നിക്ഷപമാണ് ജിയോയ്ക്ക് ലഭിച്ചത്. ഫെയ്‌സ്ബുക്ക്, കെ.കെ ആര്‍ ജനറല്‍, അറ്റ്‌ലാന്റിക്ക് വിസ്റ്റ ഇക്വിറ്റി തുടങ്ങിയ സ്ഥാപനങ്ങളും ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ ജിയോയിലെ മൊത്തം വിദേശ നിക്ഷേപം 1,17,588.45 കോടി രൂപയായി ഉയര്‍ന്നു.
27 ഡിസംബര്‍ 2015 ല്‍, ധീരുഭായ് അംബാനിയുടെ 83ാം ജന്മദിന വാര്‍ഷികത്തില്‍ ആണ് ജിയോ ആദ്യ ബീറ്റാ വേര്‍ഷന്‍ ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ