തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരുടെ അടിയന്തര ചികിത്സാ ചെലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
അടിയന്തര ചെലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കണമെന്നും തുക അപകട ഇന്‍ഷുറന്‍സില്‍ നിന്ന് കുറയ്ക്കണമെന്നുമാണ് ആവശ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുമടക്കമുള്ളവരാണ് കേസിലെ എതിര്‍കക്ഷികള്‍.
വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ ചികിത്സയ്ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബം പണം കണ്ടെത്താന്‍ വിഷമിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കോടതിക്ക് കത്തയയ്ക്കുകയായിരുന്നു.
ജസ്റ്റിസ് സുനില്‍ തോമസിന് ലഭിച്ച കത്ത് അദ്ദേഹം ചീഫ് ജസ്റ്റിസിനയക്കുകയായിരുന്നു.