തിരുവനന്തപുരം: പണിമുടക്കി ഫേസ്ബുക്ക് സേവനങ്ങളായ ഫേസ്ബുക്ക് മെസഞ്ചറും ഇന്‍സ്റ്റഗ്രാമും. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഇന്ന് ഉച്ചമുതലാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ തടസ്സം നേരിട്ടത്.
പുതിയ സന്ദേശങ്ങള്‍ ഒന്നും വരികയോ മറ്റൊരു ഉപയോക്താവിന് അയക്കുന്ന സന്ദേശങ്ങള്‍ ലഭ്യമാകുകയോ ചെയ്യുന്നില്ല. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളും സമാന പ്രശ്‌നം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് രണ്ട് പ്ലാറ്റ്‌ഫോമുകളുടേയും സേവനത്തില്‍ തകരാറുകള്‍ വന്നുതുടങ്ങിയത്. നിരവധി ഉപയോക്താക്കള്‍ ഇതിനകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
സെര്‍വറുകളിലേക്ക് കണക്ട് ചെയ്യാന്‍ കഴിയാത്ത പ്രശ്‌നമാണ് ഫേസ്ബുക്ക് മെസ്സഞ്ചറില്‍ കണ്ടുവരുന്നത്. മെസ്സേജുകള്‍ സ്വീകരിക്കാനും കഴിയുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ പുതിയ സ്റ്റോറികള്‍ ഒന്നും ലോഡു ചെയ്യാന്‍ സാധിക്കുന്നില്ല. മെസ്സേജുകളും ലഭിക്കുന്നില്ല.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെ പരാതികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവമാണ് ഉണ്ടായതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യൂറോപ്പിലും ജപ്പാനിലും നേരത്തെ തന്നെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്താണ് പ്രശ്‌നമെന്നതിനെ സംബന്ധിച്ച് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഫേസ്ബുക്കിന്റെ പുതിയ ഡെസ്‌ക്ക് ടോപ്പ് വേര്‍ഷനെതിരെയും വ്യാപക പരാതി ഉയര്‍ന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക