Advertisement
Entertainment news
എന്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമല്ല; തുറന്നു പറഞ്ഞ് ഇന്ദ്രജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 13, 03:47 pm
Saturday, 13th November 2021, 9:17 pm

മലയാളികളുടെ പ്രിയതാരമാണ് ഇന്ദ്രജിത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ സ്ഥിരസാന്നിധ്യമാണ് താരം ഇതിനകം നേടിയെടുത്തിരിക്കുന്നത്.

മറ്റ് താരങ്ങളെ അപേക്ഷിച്ച് താരം സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ല. വല്ലപ്പോഴും മാത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവെക്കാറുള്ളത്.

എന്തുകൊണ്ടാണ് താന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്തത് എന്ന കാര്യം തുറന്ന് പറയുകയാണ് ഇന്ദ്രജിത്. ഗൃഹലക്ഷ്മിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സോഷ്യല്‍ മീഡിയയുടെ ബഹളങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താത്പര്യം. നടന്‍ എന്ന നിലയില്‍ സിനിമകളെയും കഥാപാത്രങ്ങളെയും കുറിച്ച് പൊതുവേദികളില്‍ സംസാരിക്കുന്നതിന് പ്രശ്‌നമില്ല.

എന്നാല്‍, താനൊരിക്കലും വ്യക്തിജീവിതം സമൂഹത്തിന് മുന്‍പില്‍ തുറന്ന് വെക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ബോധപൂര്‍വം ഒരകലം പാലിക്കുന്നു,’ ഇന്ദ്രജിത് പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം കുറുപ്പാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്. പൊലീസുകാരനായാണ് താരം കുറുപ്പില്‍ പ്രത്യക്ഷപ്പെടുന്നത്.

രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന ‘തുറമുഖം’, ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ആഹാ’, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘റാം’ എന്നിവയാണ് ഇന്ദ്രജിത്തിന്റെതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Indrajith says why he is not active in social media